• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹൃദ്രോഗ ചികിൽസയ്ക്കായി മികച്ച സംവിധാനങ്ങളൊരുങ്ങുന്നു


Updated: April 19, 2018, 1:05 AM IST
ഹൃദ്രോഗ ചികിൽസയ്ക്കായി മികച്ച സംവിധാനങ്ങളൊരുങ്ങുന്നു
Representative image

Updated: April 19, 2018, 1:05 AM IST
തിരുവനന്തപുരം: മികച്ച ഹൃദ്രോഗ ചികിത്സക്കായി കാത്ത്‌ ലാബുകൾ വ്യാപകമാക്കി ആരോഗ്യവകുപ്പിന്റെ ഇടപെടൽ. കൂടുതൽ മെഡിക്കൽകോളേജുകളിൽ ഹൃദ്രോഗ ചികിൽസയ്ക്കുള്ള കാത്ത് ലാബ് സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാത്രമായിരുന്നു കാത്ത് ലാബ് ഉണ്ടായിരുന്നത്. ഇപ്പോൾ തിരുവനന്തപുരം, കോട്ടയം എന്നീ മെഡിക്കല്‍ കോളേജുകളിൽ രണ്ടാമത്തെ യൂണിറ്റും, തൃശൂര്‍, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം എന്നീ മെഡിക്കല്‍ കോളേജുകളില്‍ പുതിയതായും കാത്ത് ലാബ് അനുവദിച്ചിട്ടുണ്ട്. പാരിപ്പള്ളി, എറണാകുളം എന്നീ മെഡിക്കല്‍ കോളേജുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ അറിയിച്ചതാണ് ഇക്കാര്യം.

മെഡിക്കൽകോളേജുകൾക്ക് പുറമെ ജനറൽ ആശുപത്രികളിലും, ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കാത്ത്‌ ലാബ് ടെക്‌നീഷ്യന്‍മാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതും കാത്ത് ലാബിലാണ്. ഇതുകൂടാതെ ഹൃദയ പേശികള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് സി.ആര്‍.ടി., കാര്‍ഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ.സി.ഡി. ഇംപ്ലാന്റേഷന്‍ എന്നിവയും ഈ കാത്ത് ലാബ് വഴി നടത്തുന്നു. കാത്ത്‌ ലാബുകൾ വ്യാപകമാക്കുന്നത് വഴി ആയിരക്കണക്കിന് രോഗികൾക്കാണ് മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നത്.

പുതിയതായി കാത്ത് ലാബ് ഒരുക്കുന്ന മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം, കോട്ടയം- രണ്ടാമത്തെ യൂണിറ്റ്
തൃശൂർ, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം

ജനറൽ ആശുപത്രികൾ

ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാഞ്ഞിരപ്പള്ളി,

ജില്ലാ ആശുപത്രി

കൊല്ലം, കണ്ണൂർ, വയനാട്, കാഞ്ഞങ്ങാട്

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

First published: April 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍