• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH GRAPES CAN HELP PREVENT CANCER THE HEALTH BENEFITS OF GRAPES

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മുന്തിരി സഹായിക്കും: മുന്തിരിയുടെ ഔഷധ ഗുണങ്ങള്‍ പരിശോധിക്കാം

മുന്തിരിയില്‍ നിരവധി വിറ്റമിനുകളുണ്ട് ഇവ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

Image for representation only.

Image for representation only.

  • Share this:
    കോവിഡ് കാലത്ത് പ്രതിരോധ ശേഷി നല്‍കുന്ന ഫലങ്ങളില്‍ പ്രധാന സ്ഥാനമാണ് മുന്തിരിക്കുള്ളത്. മുന്തിരിയിലെ ക്യൂവര്‍സെന്‍ എന്ന ഘടകത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ളതായി വിദഗ്തര്‍ പറയുന്നു.

    മുന്തിരിയില്‍ നിരവധി വിറ്റമിനുകളുണ്ട് ഇവ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിലെ രക്തസമര്‍ദ്ദം നിയന്ത്രിക്കുന്നതിനും മുന്തിരി ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

    സ്‌ട്രോക്ക് ഹ്യദയ സംബന്ധമായ രോഗങ്ങള്‍ എന്നവയെ എല്ലാം പ്രതിരോധിക്കാന്‍ ഈ ഫലത്തിന് കഴിയും.

    ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തികള്‍

    ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരി കഴിച്ചിട്ടുണ്ടോ. ഉണ്ടെന്ന് ആണെന്നാണോ പറയുന്നത്. എന്നാൽ, ഇതിന് കുറച്ച് ലക്ഷങ്ങൾ ചിലവാകും. എന്നാൽ, ലോഡ് കണക്കിന് മുന്തിരികൾക്കല്ല ഒരു ചെറിയ കൂട്ടം മുന്തിരികൾക്കാണ് ലക്ഷങ്ങൾ ചിലവാകുക. 2019ൽ ജപ്പാനിൽ റെക്കോർഡ് വിലയ്ക്ക് ലേലം ചെയ്തതിനാൽ ഈ ഇനത്തെ റോൾസ് റോയ്സ് മുന്തിരി എന്ന് വിളിക്കാം.

    റൂബി റോമൻ മുന്തിരിയെന്നാണ് ഇതിന്റെ പേര്. ഇതിന്റെ പ്രത്യേകത കുറഞ്ഞ അസിഡിറ്റി ആണെന്നുള്ളതും പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്നുമാണ് ഇതിന്റെ പ്രത്യേകത. ചുവന്ന നിറമുള്ള ഈ മുന്തിരിക്ക് ഒരു പിംഗ് പോംഗ് ബോളിന്റെ വലുപ്പമാണ് ഉള്ളത്. വളരെ അപൂർവമായി മാത്രമാണ് ഈ മുന്തിരി കണ്ടു വരുന്നത്. ഇതിലെ ഓരോ മുന്തിരിക്കും ഇരുപതു ഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകാറുണ്ട്.

    ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഈ ചുവന്ന നിറമുള്ള മുന്തിരി 2008ലാണ് മാർക്കറ്റിൽ പ്രീമിയം വ്യത്യസ്ത പഴമായി അവതരിപ്പിച്ചത്. ജപ്പാനിലെ ലക്ഷ്വറിയാണ് ഈ വിലയേറിയ പഴം. സമ്മാനങ്ങളായോ ബിസിനസ് ആവശ്യങ്ങൾക്കായോ മാത്രമാണ് ഈ പഴം ജപ്പാനിലുള്ളവർ വാങ്ങുന്നത്. 2019ൽ ഈ മുന്തിരിയുടെ ഒരു ചെറിയ കെട്ട് വിറ്റുപോയത് 7,55,000 രൂപയ്ക്ക് ആയിരുന്നു. അതായത് ഒരു ചെറിയ മുന്തിരിയുടെ വില 35,000 രൂപയാണെന്ന് ചുരുക്കം.

    ഹയാകുരകുസോ എന്ന കമ്പനി ഒരു മൊത്തക്കച്ചവടക്കാരൻ വഴി നിരവധി മുന്തിരിപ്പഴം കനസാവയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നാണ് ലേലം ചെയ്തത്. ഒരു പതിറ്റാണ്ട് മുമ്പ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയതിനു ശേഷം ഏറ്റവും ചെലവേറിയ വിൽപന ആയിരുന്നു അത്. അതിനു ശേഷം മുന്തിരിപ്പഴം വളരെയേറെ പ്രചാരത്തിലായി. ലഭിക്കാൻ വളരെ പ്രയാസമുള്ളത് ആയതിനാൽ ഈ മുന്തിരിക്ക് വലിയ ഡിമാൻഡ് ആണ്.
    Published by:Jayashankar AV
    First published:
    )}