• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗല്ലിയൻ ബാരി സിൻഡ്രം എന്ന രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

gopika.gs | news18
Updated: April 16, 2018, 6:22 PM IST
ഗല്ലിയൻ ബാരി സിൻഡ്രം എന്ന രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
gopika.gs | news18
Updated: April 16, 2018, 6:22 PM IST
അണുബാധ മൂലം  വളരെ ഗുരുതരമായ നാഡി വൈകല്യം ഉണ്ടായി ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുന്ന രോഗമാണ് ഗല്ലിയൻ ബാരി സിൻഡ്രം . ശ്വാസപദ്ധതിയിലോ മഹാസ്രോതസ്സിലോ അണുബാധ ഉണ്ടായി പാർശ്വ നാഡികളെയോ ക്രെനിയൽ നാഡികളെയോ പെട്ടെന്ന് പ്രവർത്തന രഹിതമാക്കുന്നതാണ് ഗല്ലിയൻ ബാരി സിൻഡ്രം.

ലക്ഷണങ്ങള്‍:

ഇതു കാരണം പേശികളിൽ ശക്തിയായ വേദനയും മരവിപ്പും അനുഭവപ്പെടുന്നു. ആദ്യമായി മുഖത്ത് തളർച്ച ഉണ്ടാകാം. അത് കഴിഞ്ഞ് ദിവസങ്ങൾക്കകം ശരീരം മുഴുവൻ തളരുകയും ചെയ്യും. ചിലർക്ക് ഇരുകാലുകളും ആദ്യം തളരുന്നു. രണ്ടു മൂന്നു ദിവസത്തിനകം കഴുത്തു വരെ തളർന്നു പോകുന്നു. തുടർന്ന് പൂർണമായും കോമയിലായി മാറുന്നു.

രോഗം പകർത്തുന്ന അണുക്കൾ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ മൂന്നു ദിവസം മുതൽ മൂന്നാഴ്ച്ചയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗം പ്രത്യക്ഷപ്പെടാം. അമ്പത് ശതമാനത്തോളം രോഗികളിൽ മുഖം ഒരു വശത്തേക്ക് കോട്ടവും സംസാര ശേഷി നഷ്ടപ്പെടലുമായാണ് രോഗം പ്രത്യക്ഷ ലക്ഷണം കാട്ടിതുടങ്ങുക. ചിലർക്ക് പനിയും സന്ധി വീക്കവും വേദനയും വികൽപ്പവും അനുഭവപ്പെടുന്നു.

നാഡി തന്തുക്കളുടെ ആവരണത്തിലേക്കു ആന്റിബോഡിയുടെ പ്രവേശനം മൂലം ലിംപോസൈറ്റുകളും മോണോസൈറ്റുകളും വളരെ പെട്ടെന്ന് ശക്തിയോടെ കടന്നു കയറുന്നത് മൂലം നാഡ്യാവരണം വികസിച്ചു പൊട്ടിപോകുന്നു. അതിനാൽ നാഡി കേന്ദ്രത്തിൽ നിന്നും പുറപ്പെടുന്ന ചോദനകൾ പേശികളിൽ എത്താതെ വരുന്നത് മൂലമാണ് ഈ തളർച്ചകൾ ഉണ്ടാകുന്നത്.

ഈ രോഗം ഏത് പ്രായക്കാരിലും വരാം. സ്ത്രീപുരുഷ ഭേദമില്ല. ഒരാഴ്ച കൊണ്ട് രോഗം ഗുരുതരമാകും. ക്രമേണ മൂന്നാഴ്ച വരെ നീണ്ട് നില്ക്കാം. മരണം അത്ര സാധാരണമല്ല. എന്നാൽ ന്യൂമോണിയ , പൾമനറി എംബോളിസം, ഇന്റർ കറന്റ് ഇൻഫക്ഷൻ തുടങ്ങിയ രോഗങ്ങളോട് അനുബന്ധിച്ച് വരുന്ന ഗല്ലിയൻ ബാരി സിണ്ട്രം മരണകാരിയായി തീരാം.

സാധാരണ വാതരോഗങ്ങളിൽ നിന്നും ഈ രോഗത്തിനുള്ള മറ്റൊരു പ്രത്യേകത രോഗിയുടെ ഇടത് വലത് ഭാഗങ്ങൾ പരിപൂർണ്ണമായി ദ്രുതഗതിയിൽ തളരുന്നു എന്നുള്ളതാണ്.
Loading...

ഈ രോഗത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ നാളിത് വരെ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. മിക്കവാറും വൈറൽ ഇൻഫക്ഷൻ തന്നെയാണ് രോഗത്തിനുള്ള കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം

സെരിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ പ്രൊറ്റീൻ മിക്കവാറുമുള്ള രോഗികളിൽ രോഗം ആരംഭിച്ചു രണ്ടു മൂന്ന് ദിവസത്തിന് ശേഷം കാണാറുണ്ട് . ഇലക്ട്രോ മായോഗ്രാഫിക് ടെസ്റ്റിൽ നീണ്ട് നില്ക്കുന്ന നാഡി വൈകല്യം ഈ രോഗം മൂലം ഉണ്ടാകുമെന്ന് കാണുന്നു.

ചികിത്സ:

രോഗ നിർണ്ണയത്തിനു വൈറസ് ബാധയ്ക്കു മുൻപുള്ള രോഗചരിത്രം അറിയേണ്ടത് അനിവാര്യമാണ് . ശസ്ത്രക്രിയയോ പ്രസവമോ ത്വക്ക് രോഗങ്ങളോ രക്താർബുദമോ എയിഡ്സോ എന്നിവയ്ക്കു ശേഷം ഗല്ലീയൻ ബാരി സിൻഡ്രം ബാധിക്കാൻ ഇടയുണ്ട് . ചിലർക്ക് ഇൻഫ്ലുവൻസക്ക് ഉള്ള കുത്തിവൈപ്പിന് ശേഷം ഈ രോഗം ഉണ്ടാകുന്നതായി കണ്ടുവരുന്നു. കൂടിയ അളവിൽ സ്റ്റിറോയിഡ് നല്‍കലാണ് അലോപ്പതിയിൽ ഇതിനുള്ള ചികിത്സ.
First published: April 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626