• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹോക്കിങ്ങിന്റെ ചലനശേഷി കവർന്നെടുത്ത രോഗം

gopika.gs
Updated: April 2, 2018, 9:23 PM IST
ഹോക്കിങ്ങിന്റെ ചലനശേഷി കവർന്നെടുത്ത രോഗം
gopika.gs
Updated: April 2, 2018, 9:23 PM IST
ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. ഇരുപത്തിയൊന്നാമത്തെ വയസില്‍ ഹോക്കിങിന്‍റെ ചലനശേഷി കവര്‍ന്നെടുത്തത് അത്യപൂര്‍വ്വമായ ഒരു രോഗമായിരുന്നു. ശരീരത്തിലെ നാഡികളെ ബാധിക്കുന്ന അമൈട്രോഫിക്ക് ലാറ്ററൽ സ്ക്ലിറോസിസാണ് ഹോക്കിങിന്‍റെ ജീവിതത്തില്‍ വില്ലനായത്. മോട്ടോർ ന്യൂറോൺ വിഭാഗത്തില്‍ ഉൾപ്പെടുന്ന ഈ രോഗം സ്റ്റീഫൻ വില്യംസ് ഹോക്കിങ് എന്ന ശാസ്ത്രജ്ഞനെ കാലങ്ങളോളം വീൽ ചെയറിലാക്കുകയായിരുന്നു.


തലച്ചോറിലേയും സുഷുമ്‌നയിലേയും നാഡികള്‍ പ്രവര്‍ത്തന രഹിതമായി നിര്‍ജീവമാകുന്ന രോഗാവസ്ഥയാണ് മോട്ടോര്‍ ന്യൂറോണ്‍ രോഗം. നാഡികള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ തലച്ചോറില്‍ നിന്നും ശരീരത്തിന്റെ വിവിധ പേശികളിലേക്കുള്ള ആശയസംവേദനം സാധ്യമാവാതെ വരുന്നു. തുടര്‍ന്ന് തലച്ചോറിന് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു.



മോട്ടോർ ന്യൂറോൺ രോഗം പിടിപെട്ടവരില്‍ പത്തുശതമാനം പേര്‍ക്കും പാരമ്പര്യപരമായ കാരണങ്ങമാണുള്ളത്. എന്നാല്‍ ശേഷിക്കുന്ന 90 ശതമാനം പേരില്‍ രോഗകാരണത്തെക്കുറിച്ച് വൈദ്യശാസ്ത്രത്തിനു ഇപ്പോഴും വിശദീകരിക്കാനായിട്ടില്ല. 2010ല്‍ നടത്തിയ സർവേ പ്രകാരം ബ്രിട്ടണില്‍ മാത്രം 3500 മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതരാണുള്ളത്.


കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാകുന്ന ബലക്ഷയമാണ് രോഗത്തിന്റെ ആദ്യലക്ഷണം. നാഡികള്‍ നിര്‍ജീവമാകുന്നതോടെ ശരീരത്തിലെ പല അവയവങ്ങളിലേയും പേശികള്‍ പ്രവര്‍ത്തനരഹിതമാവുന്നു.


നടക്കുമ്പോള്‍ തളര്‍ന്നുവീഴുന്നതോ എന്തെങ്കിലും വസ്തുക്കള്‍ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതുമെല്ലാം നാഡീബലക്ഷയത്തിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.


അമൈട്രോഫിക്ക് ലാറ്ററൽ സ്ക്ലിറോസിസ് രോഗബാധിതരായ അഞ്ച് ശതമാനം പേര്‍ മാത്രമേ പത്ത് വര്‍ഷത്തിനപ്പുറത്തേക്ക് ജീവനോടെ തുടരുകയുള്ളൂവെന്ന നിരീക്ഷണം നിലനില്‍ക്കെ സ്റ്റീഫന്‍ ഹോക്കിങിന്‍റെ 50 വര്‍ഷത്തെ ജീവിതം വൈദ്യശാസ്ത്രത്തിനും അത്ഭുതമാണ്.​
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍