• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആരോഗ്യം കാക്കാന്‍ മാതളനാരങ്ങ

അയണ്‍ സാന്നിധ്യം കൂടുതലായുള്ള മാതളം ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും നല്ലതാണ്.

news18
Updated: April 2, 2018, 10:26 PM IST
ആരോഗ്യം കാക്കാന്‍ മാതളനാരങ്ങ
അയണ്‍ സാന്നിധ്യം കൂടുതലായുള്ള മാതളം ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും നല്ലതാണ്.
news18
Updated: April 2, 2018, 10:26 PM IST
 

 

ചുവന്നു തുടുത്ത ചെറുമണികള്‍ പോലെയുള്ള മാതള അല്ലികള്‍ കാഴ്ചയ്ക്ക് തന്നെ മനോഹരമാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി ആരോഗ്യ ഗുണങ്ങളാണ് മാതളം ഒളിപ്പിച്ചിരിക്കുന്നത്. പോഷകസമൃദ്ധമാണ് മാതളമെന്ന് ആയുര്‍വേദത്തില്‍ തന്നെ പരാമര്‍ശങ്ങളുണ്ട്. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമായ മാതളം പനി, ചുമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകമാണ്. അയണ്‍ സാന്നിധ്യം കൂടുതലായുള്ള മാതളം ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും നല്ലതാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച അകറ്റാനും സഹായകമാണ്.

മാതളത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. മാതളം ജ്യൂസാക്കി കുടിക്കുന്നതാണ് അല്ലികള്‍ കഴിക്കുന്നതിനെക്കാള്‍ ഗുണം ചെയ്യുകയെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഗ്രീന്‍ ടീയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകളും പോളിഫീനോളുകളും ഈ ജ്യൂസിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ദഹനപ്രക്രിയ എളുപ്പമാക്കുന്ന എന്‍സൈമുകളുടെ ഉദ്പ്പാദനത്തിനും മാതളം സഹായിക്കും.
First published: January 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍