• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈ വേനല്‍ക്കാലത്ത് വത്തക്കയുടെ ഗുണങ്ങള്‍

Gowthamy GG | news18
Updated: April 2, 2018, 9:42 PM IST
ഈ വേനല്‍ക്കാലത്ത് വത്തക്കയുടെ ഗുണങ്ങള്‍
Gowthamy GG | news18
Updated: April 2, 2018, 9:42 PM IST
ഈ വേനൽക്കാലത്ത് വത്തക്കയാണ് കേരളത്തിലെ താരം. ഫറൂഖ് കോളേജിലെ വിദ്യാർഥി സമരത്തിലും മാറു തുറക്കൽ സമരത്തിലും വത്തക്കയുണ്ട്. ഈ സമര കാഹളങ്ങളുടെ ഇടയിൽ വേനലിൽ വത്തക്ക കഴിക്കേണ്ടതിന്റെ ആവശ്യകത ആരും മറക്കേണ്ട. നിസാരക്കാരനല്ലാത്ത ഒരു വേനൽ‌ക്കാല ഫലമാണ് വത്തക്ക എന്ന തണ്ണിമത്തൻ. നിരവധി ഗുണങ്ങൾ ഇതിനുണ്ട്.

ദാഹത്തിനും വിശപ്പിനും

മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ശമിപ്പിക്കാൻ കഴിയുന്ന ഫലമാണ് തണ്ണിമത്തൻ. 92 ശതമാനവും ജലമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വേനലിൽ ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം തണ്ണിമത്തൻ കൂടുതൽ ഈർപ്പം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നു

സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തണ്ണിമത്തന് കഴിയുന്നു. കൂടാതെ സുഗമമായ മൂത്ര വിസർജനത്തിന് സഹായിക്കുന്നതിലൂടെ കിഡ്നിയെയും സംരക്ഷിക്കുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയത്തിന്റെ സംരക്ഷണത്തിന് തണ്ണിമത്തൻ ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സൈഡുകളാണ് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നത്. തണ്ണിമത്തനിലെ ജലാംശം ശരീരത്തിലെ അമിതകൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കുന്നു.

ഊർജം നൽകുന്നു

തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി1, ബി6 എന്നിവ വേനലിൽ ശരീരത്തിന് ഊർജം നൽകുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള സിട്രുലിൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുന്നു. സിട്രുലിൻ ശരീരത്തിൽ കൂടുതലായുള്ള അമോണിയ പുറന്തള്ളി കിഡ്നി പ്രശ്നങ്ങൾ പരിഹരിക്കും.

സൗന്ദര്യം നിലനിർത്തുന്നു

വേനൽക്കാലത്ത് സൗന്ദര്യ സംരക്ഷണം ഏറെ പ്രയാസമാണ്. വേനൽക്കാലത്തെ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തണ്ണിമത്തന് പങ്കുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ചർമത്തിനും മുടിക്കും സംരക്ഷണം നൽകുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, സിങ്ക്, അയൊഡിൻ എന്നിവ ‌എല്ലിനും പല്ലിനും നല്ലതാണ്.

കാൻസർ ചെറുക്കുന്നു

കാന്‍സർ ചെറുക്കുന്നതിനും തണ്ണിമത്തന് കഴിയും. കണ്ണുകളുടെ സംരക്ഷണത്തിനും തണ്ണിമത്തന് വലിയൊരു പങ്കുണ്ട്.
First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍