ഇന്റർഫേസ് /വാർത്ത /life / Black Raisins | മുടി കൊഴിച്ചിൽ കുറയ്ക്കാം, വിളർച്ചയെ പ്രതിരോധിക്കാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

Black Raisins | മുടി കൊഴിച്ചിൽ കുറയ്ക്കാം, വിളർച്ചയെ പ്രതിരോധിക്കാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

ആയുര്‍വേദ വിദഗ്ധ ഡോ ദിക്ഷ ഭാവസര്‍ പട്ടികപ്പെടുത്തിയ ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ പരിചയപ്പെടാം

ആയുര്‍വേദ വിദഗ്ധ ഡോ ദിക്ഷ ഭാവസര്‍ പട്ടികപ്പെടുത്തിയ ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ പരിചയപ്പെടാം

ആയുര്‍വേദ വിദഗ്ധ ഡോ ദിക്ഷ ഭാവസര്‍ പട്ടികപ്പെടുത്തിയ ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ പരിചയപ്പെടാം

  • Share this:

ശൈത്യകാല ലഘുഭക്ഷണങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറുത്ത ഉണക്കമുന്തിരി (Black Raisins). അവ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ (Cholestrol), രക്തസമ്മര്‍ദ്ദം (Blood Pressure) എന്നിവയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. മുടികൊഴിച്ചില്‍ (Hair Fall) തടയുന്നത് മുതല്‍ മലബന്ധം പ്രതിരോധിക്കുന്നത് വരെ നിരവധി പ്രയോജനങ്ങൾ ഉണക്കമുന്തിരിയ്ക്കുണ്ട്.

കേക്കുകള്‍, ഖീര്‍, ബര്‍ഫികള്‍ തുടങ്ങിയ പലതരം മധുരപലഹാരങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ചേര്‍ക്കാം. ഉണക്ക മുന്തിരി തനിയെ കഴിക്കാമെങ്കിലും രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ദിവസവും രാവിലെ കുതിര്‍ത്ത ഒരു പിടി ഉണക്കമുന്തിരി കഴിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

ആയുര്‍വേദ വിദഗ്ധ ഡോ ദിക്ഷ ഭാവസര്‍ പട്ടികപ്പെടുത്തിയ ഉണക്ക മുന്തിരിയുടെ ഗുണങ്ങൾപരിചയപ്പെടാം:

1. അസ്ഥിക്ഷയം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു: ഉണക്കമുന്തിരിയില്‍ പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് എന്നിവ ധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാത്സ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥിക്ഷയത്തിന്റെ ആരംഭം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

2. മുടിയുടെ നരയുംമുടി കൊഴിച്ചിലും കുറയ്ക്കുന്നു: ശൈത്യകാലത്ത് നിങ്ങളുടെ മുടി പൊട്ടുകയും വരണ്ടതായി തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ എല്ലാ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കുക. ഇരുമ്പിന്റെ ശക്തികേന്ദ്രമായ അവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ദ്രുതഗതിയിലുള്ള ആഗിരണം സുഗമമാക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

3. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയം കുറയ്ക്കാന്‍ സഹായിക്കുന്നു, അതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

4. മലബന്ധം ഒഴിവാക്കുന്നു: ഉണക്കമുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

5. വിളര്‍ച്ച ഇല്ലാതാക്കുന്നു: കറുത്ത ഉണക്കമുന്തിരിയില്‍ ഇരുമ്പ് ധാരാളമായിഅടങ്ങിയിട്ടുണ്ട്, ഇത് വിളര്‍ച്ച തടയും. ദിവസവും ഒരു പിടി കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇവയ്ക്ക് പുറമെ, കറുത്ത ഉണക്കമുന്തിരി ആര്‍ത്തവസമയത്ത് മലബന്ധം കുറയ്ക്കുന്നതിനും അനാരോഗ്യകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെതിരെ പോരാടുന്നതിനും സഹായിക്കുന്നു. വായയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. അതുപോലെ അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉണക്ക മുന്തിരി ഉത്തമമാണ്. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല, ഇത് കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും സഹായകരമാണ്.

First published:

Tags: Blood pressure, Cholesterol, Hair loss