നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Egg Day | തീൻമേശയിൽ ആദ്യം എന്ത് വേണം? കോഴിയോ അതോ മുട്ടയോ?

  World Egg Day | തീൻമേശയിൽ ആദ്യം എന്ത് വേണം? കോഴിയോ അതോ മുട്ടയോ?

  1996 മുതലാണ് ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ടദിനമായി ആചരിക്കാന്‍ തുടങ്ങിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുട്ടയോ കോഴിയോ, ഏതാണ് ആദ്യം? നിങ്ങളുടെ തീൻമേശയിലെ കാര്യമാണ് ചോദിച്ചത്. തീർച്ചയായും മുട്ട തന്നെയാണ് ഭക്ഷണത്തിൽ ആദ്യം ഉൾപ്പെടുത്തേണ്ടത്. പ്രോട്ടീന്‍, കൊഴുപ്പ്, ജീവകം എന്നിവയുടെ കലവറയാണ് മുട്ട. ഇന്ന് ലോക മുട്ട ദിനമാണ്. മുട്ടയുടെ പ്രാധാന്യമെന്താണെന്ന് ഈ ദിനത്തിൽ അറിയാം.

   മുട്ടകൾ നമ്മുടെ പേശികളെ വളർത്തുന്നതിനും ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും അവശ്യം വേണ്ട ഭക്ഷണമാണ്. ലോക മുട്ട ദിനത്തിൽ മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മുട്ട വ്യവസായം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾ നടക്കുന്നു. മുട്ടയുടെ വിവിധ ഗുണങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ദിനം ആചരിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷമായി. അതിനാൽ രുചികരമായ മുട്ട വിഭവങ്ങൾ കഴിച്ച് ലോക മുട്ട ദിനത്തിന്റെ രജതജൂബിലി നമുക്ക് ആഘോഷിക്കാം .

   രാജ്യാന്തര എഗ് കമ്മിഷന്‍ 1996 മുതലാണ് ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ടദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പ്രോട്ടീന്‍, കൊഴുപ്പ്, ജീവകം എന്നിവയുടെ കലവറയാണ് മുട്ടകള്‍. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

   Also Read-World Egg Day | ഇന്ന് ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം

   "പ്രകൃതിയുടെ സമ്പൂർണ ആഹാരമായ മുട്ട എല്ലാവരിലേക്കും" എന്നതാണ് ഈ വർഷത്തെ മുട്ട ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. പ്രകൃതി നൽകുന്ന സമ്പൂർണ ആഹാരം തന്നെയാണ് മുട്ടകൾ. അത് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ വളരെയധികം പ്രയോജനം ചെയ്യുന്നു. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ വർഷത്തെ മുട്ടദിന പ്രമേയം എടുത്തുകാണിക്കുന്നു.

   Also Read-World Octopus Day | ഇന്ന് ലോക നീരാളി ദിനം; ലോകത്തിലെ ഏറ്റവും വിഷമുള്ള സമുദ്രജീവി

   ലോക മുട്ടദിനം ആഘോഷിക്കാൻ തുടങ്ങിയതിന്റെ ചരിത്രം പരിശോധിച്ചാൽ ആദ്യത്തെ ലോക മുട്ട ദിനം ആചരിച്ചത് 1996-ൽ വിയന്നയിൽ ആയിരുന്നു എന്ന് കാണാം. മനുഷ്യശരീരത്തിന്റെ വലിയ പ്രോട്ടീൻ സ്രോതസ്സാണ് മുട്ടകൾ. ബിസി 7500 മുതൽ മനുഷ്യൻ മുട്ടകൾ ഉപയോഗിച്ച് തുടങ്ങി. അവ പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, ഡി, ബി6, ബി12 പോലുള്ള അവശ്യ വിറ്റാമിനുകളും സിങ്ക്,അയേൺ തുടങ്ങിയ ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. മുട്ടകൾ എങ്ങനെ പാകം ചെയ്തു കഴിച്ചാലും അതിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല.

   മുട്ടകൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. അവ നിങ്ങളുടെ രക്തത്തിലെ എൽഡിഎൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നു. മുട്ടകൾ ആന്റിഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്, ഇത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരാനുള്ള സാധ്യതയും കണ്ണുകളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും മുട്ട സഹായിക്കുന്നു.
   Published by:Naseeba TC
   First published: