മുളപ്പിച്ച ചെറുപയർ (Mung bean)കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളെ പറ്റി പഴമക്കാർ പറയാറുണ്ട്. പോഷക സമ്പന്നമാണ് മുളപ്പിച്ച പയർ. രാവിലെ വെറും വയറ്റിൽ ഒരു പിടി മുളപ്പിച്ച പയർ കഴിക്കുന്നത് ഇരട്ടിഫലം നൽകുമെന്നാണ് ആയുർവേദം പറയുന്നത്. സ്ഥിരമായി മുളപ്പിച്ച പയർ കഴിക്കുന്നത് ശീലമാക്കിയാൽ ജീവിതശൈലീ രോഗങ്ങളേയും തടയും.
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടേയും കലവറയെന്നാണ് ചെറുപയർ അറിയപ്പെടുന്നത്. മുളപ്പിച്ച് കഴിക്കുമ്പോൾ ഫലം ഇരട്ടിയാകുന്നു. കൂടാതെ രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു.
രാവിലെ വെറും വയറ്റിൽ ഒരുപിടി മുളപ്പിച്ച പയർ കഴിക്കാം. അതല്ലെങ്കിൽ വേവിച്ചും സാലഡായും കഴിക്കാം. ഏത് നേരവും ധൈര്യമായി കഴിക്കാവുന്ന ഭക്ഷണമാണിത്. രാവിലെ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
Also Read-
ലിപ്സ്റ്റിക് ചെടി; അപൂർവയിനം സസ്യം കണ്ടെത്തിയത് ഒരു നൂറ്റാണ്ടിനുശേഷം
അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം മുളപ്പിച്ച പയർ സഹായിക്കുന്നു. ദഹനപ്രവർത്തനങ്ങൾ എളുപ്പമാക്കാനും ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.
Also Read-
ആരോഗ്യകരമായ മുടി സ്വന്തമാക്കണോ?; ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ
പയർ വെറുതേ കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ സാലഡായും കഴിക്കാം. അടുക്കളയിൽ സ്ഥിരമായി ഉണ്ടാകുന്ന പച്ചക്കറികൾ ചേർത്ത് സ്വാദിഷ്ടമായ സാലഡ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
ചെറുപയര്‍ മുളപ്പിച്ചത്-ഒന്നര കപ്പ്
സവാള ചെറുതായി അരിഞ്ഞത്-അര കപ്പ്
തക്കാളി അരിഞ്ഞത്-1 കപ്പ്
കുക്കുമ്പര്‍ അരിഞ്ഞത്-1 കപ്പ് (ആവശ്യമെങ്കിൽ)
പച്ചമുളക്-1
മല്ലിയില അരിഞ്ഞത്. (ആവശ്യമെങ്കിൽ)
കുരുമുളകുപൊടി-അര ടീസ്പൂൺ
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഒലീവ ഓയില്‍-1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)
ഉപ്പ്
മുളപ്പിച്ച ചെറുപയർ ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് മറ്റ് ചേരുവകൾ കൂടി ചേർത്ത് കഴിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.