തിരക്കേറിയ ജീവിതശൈലി
(Lifestyle) കാരണം മിക്ക ആളുകള്‍ക്കും ശരിയായ ഭക്ഷണക്രമം പിന്തുടരാന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇത് ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. തെറ്റായ ഭക്ഷണ രീതി ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാല്‍ പലരും ചെറുപ്പത്തില്‍ തന്നെ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു.
തിരക്ക് പിടിച്ച ജീവിതത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുളപ്പിച്ച വെളുത്തുള്ളി ഭക്ഷണത്തിന് ഒപ്പം ചേര്‍ക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ പരിശോധിക്കാം.
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു: ഇന്ന് ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍. ഈ അപകടകരമായ രോഗത്തിന് ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതേ സമയം വെളുത്തുള്ളി ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു: എന്‍സൈം ഘടകങ്ങള്‍ മുളപ്പിച്ച വെളുത്തുള്ളിയില്‍ കാണപ്പെടുന്നു. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതേസമയം, മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
Also Read-
Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: മുളപ്പിച്ച വെളുത്തുള്ളി ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് വളരെ ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നത് അണുബാധകളും വൈറസുകളും തടയാന്‍ സഹായിക്കുന്നു.
Also Read-
Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ
സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അടിക്കടി രക്തസ്രാവം ഉണ്ടാകുന്നത് സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളി എന്‍സൈമുകള്‍ നിറഞ്ഞതിനാല്‍, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.മുളപ്പിച്ച വെളുത്തുള്ളി കാണപ്പെടുന്ന നൈട്രൈറ്റാകട്ടെ. ധമനികളെ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നത് തടയുകയും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.