ഈ വേനല്‍ക്കാലത്ത് (Summer) തണുത്ത വെള്ളമോ മറ്റെന്തെങ്കിലും പാനീയങ്ങളോ കുടിക്കുന്നതിനേക്കാള്‍ സംതൃപ്തി മറ്റൊന്നിനും നല്കാന് കഴിയില്ല. വിവിധ നിറങ്ങളിലുള്ള, അതീവ രുചികരമായ ശീതളപാനീയങ്ങൾ (Cold Drinks) തല്‍ക്കാലത്തേക്ക് നിങ്ങളുടെ ദാഹം ശമിപ്പിക്കുമെങ്കിലും അവയെല്ലാം ഫ്ളേവറോടുകൂടിയ പഞ്ചസാര ലായനിയുടെ വിവിധ രൂപങ്ങളാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം.
നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, എല്ലായ്പ്പോഴും വെള്ളം നമ്മുടെ ദാഹത്തെ ശമിപ്പിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കുപ്പികളില്‍ നിറച്ച ശീതള പാനീയങ്ങൾക്ക് പകരമായി പരിഗണിക്കാവുന്ന ഒരു മികച്ച പാനീയമാണ് കരിമ്പിൻ ജ്യൂസ് (Sugarcane Juice).
നമ്മളില്‍ ഭൂരിഭാഗം ആളുകളും നിരവധി ജ്യൂസ് സ്റ്റാളുകള്‍ കണ്ടിട്ടുണ്ട്. മുക്കിലും മൂലയിലും കരിമ്പ് ജ്യൂസ് വില്‍ക്കുന്നതും നിങ്ങളിൽ പലരും കണ്ടുകാണും. ഫിറ്റ്നസ് പ്രേമിയും മിലിന്ദ് സോമന്റെ പത്നിയുമായ അങ്കിത കോണ്‍വാര്‍ പോലും വിശ്വസിക്കുന്നത് കുപ്പികളില്‍ നിറച്ച മറ്റേതൊരു പാനീയത്തിനും പകരം വെയ്ക്കാന്‍ കരിമ്പിൻ ജ്യൂസിന് കഴിയുമെന്നാണ്. അടുത്തിടെ ഒരു കരിമ്പിൻ ജ്യൂസ് സ്റ്റാളിനടുത്ത് നില്ക്കുന്ന തന്റെ ചിത്രം അങ്കിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം:
ഊര്‍ജ്ജത്തിന്റെ ഉറവിടം
ഈ വേനലിലെ കത്തുന്ന ചൂടിൽ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം (Dehydration) ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും തല്‍ക്ഷണം ഊർജസ്വലരാകാനും സഹായിക്കുന്ന പാനീയമാണ് കരിമ്പിൻ ജ്യൂസ്. ദിവസവും ഒരു ഗ്ലാസ് മാത്രം കഴിച്ചാല്‍ മതിയാകും.
ഡൈയൂററ്റിക് ഗുണങ്ങളുണ്ട്
കരിമ്പിന് ജ്യൂസ് അണുബാധകളെ (Infections) പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന വസ്തുത വിദഗ്ദ്ധർ അധികമൊന്നും പറയാറില്ല. മൂത്രനാളിയിൽ അണുബാധയും മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ വേദനയും ഉള്ളവര്‍ കരിമ്പിന് ജ്യൂസ് അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചര്‍മ്മ സംരക്ഷണത്തിന് ഗുണം ചെയ്യും
കരിമ്പിന് ജ്യൂസ് ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കും.
ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു
കരിമ്പില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും. കരിമ്പ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു.
വായ്നാറ്റം കുറയ്ക്കുന്നു
കരിമ്പില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. പല്ലുകളെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഈ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന വായ്നാറ്റത്തെയും ഇത് ഇല്ലാതാക്കുന്നു.
Also Read- തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
പ്രമേഹമുള്ളവര്‍ക്ക് കരിമ്പിൻ ജ്യൂസ് നല്ലതാണ്
പ്രമേഹരോഗികള്‍ കരിമ്പ് ജ്യൂസ് കഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്താറുണ്ട്. പക്ഷേ, മിതമായ അളവില്‍ കരിമ്പ് ജ്യൂസ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ഇതിലെ സ്വാഭാവിക പഞ്ചസാരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി വര്‍ദ്ധിക്കുന്നത് തടയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.