മടിച്ചു നിൽക്കണ്ട; ഈ മാമ്പഴക്കാലത്ത് മതിവരുവോളം മാമ്പഴം നുണയൂ

ചെറിയ അളവിലുള്ള കലോറിയും ഉയർന്ന അളവിലെ ഫൈബറും മാമ്പഴത്തിന്റെ മേന്മ വർധിപ്പിക്കുന്നുണ്ട്. വൈറ്റമിൻ എ, സി എന്നിവയുടെ കലവറയാണ് മാമ്പഴം.

news18
Updated: May 11, 2019, 6:26 PM IST
മടിച്ചു നിൽക്കണ്ട; ഈ മാമ്പഴക്കാലത്ത് മതിവരുവോളം മാമ്പഴം നുണയൂ
mango
  • News18
  • Last Updated: May 11, 2019, 6:26 PM IST IST
  • Share this:
വേനൽക്കാലമാണിത്. ഒപ്പം മാമ്പഴക്കാലവും. നാട്ടിലെവിടെ നോക്കിയാലും കായ്ച്ചു കിടക്കുന്ന മാവുകളാണ്. കടകളിലും മാമ്പഴം സുലഭം. വേനലവധിയുടെ ആലസ്യത്തിലായിരിക്കുന്ന കുട്ടിക്കുറുമ്പുകൾ മതിവരുവോളം മാമ്പഴ മധുരം നുണയട്ടെ. അതിന് നിരവധി കാരണങ്ങളുണ്ട്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഫലങ്ങളിലൊന്നാണ് മാമ്പഴം. അതിനാൽ മാമ്പഴം കഴിക്കുന്നതിൽ പിശുക്ക് കാട്ടേണ്ടതില്ല.

also read: രണ്ട് ആചാരങ്ങളിൽ വിവാഹം ചെയ്താൽ, ഏത് താലി അണിയണം? മാതൃകയായി പേളി മാണി

ചെറിയ അളവിലുള്ള കലോറിയും ഉയർന്ന അളവിലെ ഫൈബറും മാമ്പഴത്തിന്റെ മേന്മ വർധിപ്പിക്കുന്നുണ്ട്. വൈറ്റമിൻ എ, സി എന്നിവയുടെ കലവറയാണ് മാമ്പഴം. ഇതിനു പുറമെ ഫോളേറ്റ്, ബി6, അയൺ, വൈറ്റമിൻ ഇ എന്നിവയും മാമ്പഴത്തിലടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മാമ്പഴത്തിന്റെ ഗുണങ്ങൾ അറിയാം

കൊളസ്ട്രോൾ കുറയ്ക്കുന്നു

മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിൻ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

കാൻസർ തടയുന്നുകാൻസറിനെ പ്രതിരോധിക്കുന്നതിന് അത്യുത്തമമാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മലാശയ കാൻസർ, സ്തനാർബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്

കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ മാമ്പഴം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിൻ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് കാഴ്ച ശക്തി വർധിപ്പിക്കുകയും നിശാന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകൾക്കുണ്ടാകുന്ന വരൾച്ച തടയുന്നു.

ത്വക്ക് ശുദ്ധമാക്കുന്നു

തൊലിയിലെ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു തടയ‌ാൻ മാമ്പഴം സഹായിക്കും.

ശരീരത്തിലെ ക്ഷാരഗുണം നിലനിർത്താൻ

ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ സാന്നിധ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇത് ശരീരത്തിലെ ക്ഷാര ഗുണം നിലനിർത്തുന്നു.

ശരീര താപനില നിയന്ത്രിക്കുന്നു
പച്ചമാങ്ങ ജ്യൂസ് ശരീര താപനില നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു.

പ്രതിരോധ ശേഷിക്ക്
മാങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ എ 25 വിവിധ തരം കാർട്ടനോയിഡുകൾ എന്നിവ പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍