തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയോ; ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ

പെട്ടെന്ന് ശ്വാസനാളം അടഞ്ഞു മരണം സംഭവിക്കാതിരിക്കാന്‍ വേണ്ട പ്രാഥമിക ശുശ്രൂഷ നമ്മള്‍ എല്ലാവരും അറിയണം

news18
Updated: April 17, 2019, 9:06 PM IST
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയോ; ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ
NECK
  • News18
  • Last Updated: April 17, 2019, 9:06 PM IST
  • Share this:
തൊണ്ടയില്‍ ഭക്ഷം കുടുങ്ങിയുണ്ടാകുന്ന അപപകടങ്ങള്‍ അടുത്തിടെയായി തുടര്‍ക്കഥയാവുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നയാളുകള്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം സംഭവിക്കാറുണ്ട്. എങ്ങിനെയാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും കൊച്ചു കുട്ടികള്‍ക്ക് അപകടമുണ്ടായാലുള്ള ലക്ഷണങ്ങളെക്കുറിച്ചും ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍മാരായ പുരുഷോത്തമനും മനു മുരളീധരനും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം ?

1. ഘടനാപരമായ വൈകല്യങ്ങള്‍. ജന്മവൈകല്യങ്ങള്‍ ആണിതില്‍ പലതും. ഇത് കേള്‍ക്കുമ്പോ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത് അണ്ണാക്കിലെ ദ്വാരം(cleft palate). അതിലും ഗൗരവതരമായ വൈകല്യങ്ങളും ഉണ്ട്. അന്നനാളവും ശ്വാസനാളവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ നേരിയ വിടവ് അതിലൊന്നാണ് (Tracheo esophageal fistula).

Also Read: തൊണ്ടയില്‍ മുള്ള് കുടുങ്ങി; സുരേഷ് ഗോപി വൈദ്യസഹായം തേടി

2. നേരത്തെപറഞ്ഞില്ലേ, വ്യത്യസ്ഥ ചുമതലകള്‍ ഒരേ സമയം ചെയ്യുന്ന മസിലുകളുടെ ഏകോപനം നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. ഉദാഹരണത്തിന്, സെറിബ്രല്‍ പാള്‍സി ഉള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ അറിയാം. ഉമിനീര്‍ ഇറക്കാന്‍ ആവാതെ ഏതു നേരവും പുറത്തേക്കൊഴുകുന്നതും ആഹാരം കൊടുക്കാന്‍ ഏറെ നേരം വേണ്ടി വരുന്നതും ഒക്കെ. ഞരമ്പ് സംബന്ധമായ മറ്റു ചില അവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം.

3. മാസം തികയാത്ത കുഞ്ഞുങ്ങളില്‍ വലിച്ചു കുടിക്കുന്നതും ഇറക്കുന്നതും ഒക്കെ വികാസം പ്രാപിച്ചു വരുന്നേ ഉണ്ടാവൂ. സൂക്ഷിച്ചു കൊടുത്തില്ലെങ്കില്‍ പലപ്പോഴും ഭക്ഷണം ശ്വാസനാളത്തിലേക്കു കയറാം.

4. ആമാശയത്തില്‍ നിന്ന് സാധാരണയായി അന്നനാളത്തിലേക്കു തിരിയെ കയറാത്ത വിധം അവിടെ വാതില്‍ അടഞ്ഞു കിടക്കും. എന്നാല്‍ ഈ വാതില്‍ ശരിയായി അടയാത്ത ഒരവസ്ഥ ഉണ്ട്. ഏമേെൃീ oesophagial reflux disease (GERD). പ്രത്യേകിച്ച് കട്ടി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോഴോ, കഴിച്ച ഉടനെയോ, നേരെ കിടത്തിയാലോ ഒക്കെ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കും ഇത്തിരി തൊണ്ടയിലും എത്തുന്നു, വിരളമായെങ്കിലും ഈ ആഹാരം ശ്വാസനാളത്തിലേക്ക് കടക്കുകയും പ്രശനം ഉണ്ടാവുകയും ചെയ്യും. മുലയൂട്ടിയ കുഞ്ഞിനെ തോളത്തിട്ടു തട്ടി നമ്മള്‍ 'ഗ്യാസ്' കളയണം. ഇത് ശരിക്കു ചെയ്തില്ലെങ്കില്‍ മുലപ്പാല്‍ തേട്ടി വരാനും, ശ്വാസനാളത്തിലേക്കു പോവാനും ഇടയുണ്ട്.

5. അരികില്‍ കിടത്തി, പാല് കൊടുത്ത്, ഗ്യാസ് കളയാതെ, ഛര്‍ദിച്ചു 'തരിപ്പില്‍ കയറാം.' ഉറക്കം പോവുമെങ്കിലും എണീറ്റിരുന്നു കുഞ്ഞിന് പാല് കൊടുത്തു തോളത്തിട്ടു തട്ടിയ ശേഷം കിടത്തുന്നതാണ് നല്ലത്.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍?

ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴോ പാല്‍ കുടിച്ചു കൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് ചുമയും ശ്വാസ തടസ്സവും. ചിലപ്പോ കണ്ണ് തുറിച്ചു ആകെ നീലക്കും.

Dont Miss: ഒന്നു സഹായിക്കാമോ? ഈ ആറുവയസുകാരന് അമ്മയുടെ വിളി കേള്‍ക്കണമെങ്കില്‍ നമ്മള്‍ സഹായിക്കണം

ഇതേ തുടര്‍ന്ന് നില്‍ക്കാത്ത ചുമയും ശ്വാസ തടസ്സവും ഉണ്ടാവാം. ശബ്ദത്തിനു മാറ്റം വരാം. ശ്വസിക്കുമ്പോ തടസ്സം കൊണ്ട് ഉണ്ടാവുന്ന ശബ്ദം പുറത്തേക്കു കേള്‍ക്കാം ചിലപ്പോ. ആസ്ത്മ രോഗത്തിന് സമാനമായ ലക്ഷണങ്ങളും ഉണ്ടാവാം.

വിക്കി പോകുന്ന അവസ്ഥ ഉണ്ടായി കുറച്ചുനാള്‍ കഴിഞ്ഞു കാണുന്ന ഒരു പ്രശ്‌നമാണ് അടിക്കടി ഉണ്ടാകുന്ന ന്യുമോണിയ. ചികിത്സ കൊണ്ട് ഭേദമായാലും, ഏതാനും ദിവസം കഴിയുമ്പോ വീണ്ടും വീണ്ടും, പ്രത്യേകിച്ച് ശ്വാസകോശത്തിന്റെ ഏതെങ്കിലും ഒരേ ഭാഗത്തു തന്നെ, ആവര്‍ത്തിച്ചു അണുബാധ ഉണ്ടാവും.

ഉള്ളില്‍ എന്തെങ്കിലും പോയോ ഇല്ലയോ എന്ന് സംശയം ഉള്ള അവസ്ഥയില്‍ അതെങ്ങനെ ഉറപ്പാക്കും ?

കൃത്യമായ നിര്‍ണയത്തിന് എക്‌സ് റേയോ, സ്‌കാനിങ്ങിന്റെ വിവിധ രീതികളോ ചിലപ്പോ വേണ്ടി വരും.

എങ്ങനെ ചികില്‍സിക്കാം?

പെട്ടെന്ന് ശ്വാസനാളം അടഞ്ഞു മരണം സംഭവിക്കാതിരിക്കാന്‍ വേണ്ട പ്രാഥമിക ശുശ്രൂഷ നമ്മള്‍ എല്ലാരും അറിയണം. എല്ലാരും എന്ന് പറഞ്ഞാല്‍, ഓരോ പൗരനും.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിലും പെട്ടെന്ന് വേറൊന്നും ചെയ്യേണ്ടതില്ല. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ തനിയെ തൊണ്ടയില്‍ പോയ വസ്തു ചുമച്ചു പുറത്തുകളയാന്‍ പ്രേരിപ്പിക്കാവുന്നതാണ്. ഒരു കാരണവശാലും കൈ ഉള്ളിലിട്ട് വിക്കി പോയ വസ്തു എടുക്കാന്‍ ശ്രമിക്കരുത്. അത് മൂലം വസ്തു വീണ്ടും ഉള്ളിലേക്ക് പോകാനും, അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, എന്നാല്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കാനോ കഴിയാത്ത സ്ഥിതി ആണെങ്കില്‍, തൊണ്ടയില്‍ വസ്തു കുടുങ്ങിയതിന്റെ ലക്ഷണമാവാം. അങ്ങനെയെങ്കില്‍ അത് പുറത്തെടുക്കുന്നത് എങ്ങനെ എന്ന് വിശദമായി പറയാം.

ഒരു വയസ്സിനു താഴെ പ്രായമാണെങ്കില്‍: കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയില്‍ നമ്മുടെ തുടയില്‍ കിടത്തി, മുതുകത്ത് തോള്‍ എല്ലുകള്‍ക്കിടയില്‍ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുന്‍പോട്ട് പ്രഹരമേല്‍പ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലര്‍ത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലഞെട്ടുകളുടെ ലെവലില്‍ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമര്‍ത്തേണ്ടതാണ്(CPR ചെയ്യുന്നതുപോലെ). ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായില്‍ വിരലിട്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കരുത്. ആദ്യത്തെ രണ്ട് സ്റ്റെപ്പുകള്‍ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവര്‍ത്തിക്കാവുന്നതാണ്. ഇതു ചെയ്യേണ്ടതെങ്ങനെയെന്ന് ഈ വീഡിയോയില്‍ കാണുക: https://youtu.be/lH-IHk3jO7w

ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയാണെങ്കില്‍ ഒലശാഹശരവ maneuver അഥവാ രോഗിയുടെ പിറകില്‍നിന്ന് വയറിന്റെ മുകള്‍ഭാഗത്ത് ഇരുകൈകള്‍ ഉപയോഗിച്ച് മുകളിലേക്കും പുറകോട്ടും ഉള്ള ദിശയില്‍ മര്‍ദ്ദം പ്രയോഗിക്കുന്ന രീതിയാണ് ചെയ്യേണ്ടത്. (ഇതിനെക്കുറിച്ച് വിശദമായ ഇന്‍ഫോക്ലിനിക് പോസ്റ്റ് ഈ ലിങ്കില്‍ വായിക്കാം: https://www.facebook.com/infocl.../.../a.1058446204273223/1309135355870972/... ). ഒലശാഹശരവ ാമിലൗ്‌ലൃ ചെയ്യേണ്ടതെങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ: https://youtu.be/FRLRbzJC768 .

ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ എപ്പോഴെങ്കിലും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെതന്നെ ഇതെല്ലാം നിര്‍ത്തി കുഞ്ഞിന് 'ഇജഞ' രീതിയില്‍ നെഞ്ചിനു മുന്‍വശത്ത് മര്‍ദ്ദം കൊടുക്കേണ്ടതാണ്.
ഒരു വയസ്സിനുള്ളില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഇജഞ: https://youtu.be/n65HW1iJUuY
മുതിര്‍ന്നവരിലെ ഇജഞ വിശദമാക്കുന്ന വീഡിയോ: https://youtu.be/Ox4oG_qoYPo

ദ്രാവക അവസ്ഥയില്‍ എന്തെങ്കിലും ഇത്തിരി മാത്രം ശ്വാസകോശത്തില്‍ എത്തിയാല്‍? പിന്നീടുള്ള ദിവസങ്ങളില്‍ കുഞ്ഞിനെ നിരീക്ഷിക്കുക. ന്യുമോണിയ വരാനുള്ള സാധ്യത ഏറെ ആണ്. നേരത്തെ തിരിച്ചറിഞ്ഞു ചികില്‌സിക്കണം.

ഖര രൂപത്തിലുള്ള എന്തും കണ്ടത്താനും എടുത്തു കളയാനും കുഴലിറക്കി തന്നെ വേണം(bronchoscopy).

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

1. പലപ്പോഴും കുഞ്ഞുങ്ങളെ കാലില്‍ മലര്‍ത്തി കിടത്തി കുറുക്കു കോരിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. ഇരുത്തി പതിയെ കുഞ്ഞു ആസ്വദിച്ചു കൊണ്ട് വേണം കുറുക്കുകള്‍ കൊടുക്കാന്‍.

2. കൊടുക്കുന്ന ആഹാരത്തിനു കട്ടി കൂട്ടി കൊടുക്കുന്നത് ഒരു പരിധി വരെ ഇത് തടയാന്‍ സഹായിക്കും.

3. ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു തികട്ടി വരുന്ന സ്ഥിതിയെ, മേല്‍പ്പറഞ്ഞ രീതികള്‍ക്കൊപ്പം ചിലപ്പോള്‍ മരുന്നുകള്‍ കൊടുത്തു ചികില്‍സിക്കേണ്ടിവരാം.

4. ഇത് സംഭവിക്കുന്നതിനു കാരണം ആയി നേരത്തെ പറഞ്ഞ കാരണങ്ങള്‍ കണ്ടെത്തി ചികില്‍സിക്കണം. വൈകല്യങ്ങള്‍ ഓപ്പറേഷന്‍ ചെയ്തു പരിഹരിക്കാം.

വളരെ വിരളമായി സംഭവിക്കുന്ന ഒരു പ്രശ്‌നമാണെങ്കിലും, സംഭവസ്ഥലത്തു വച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന ശരിയായ പ്രഥമശുശ്രുഷ കൊണ്ട് പൂര്‍ണ്ണമായും സാധാരണഗതിയില്‍ ആക്കാവുന്ന ഒന്നാണ് ശ്വാസകോശത്തിലേക്ക് വസ്തുക്കള്‍ വിക്കി പോകുന്ന സ്ഥിതി. എന്നാല്‍, ശുശ്രൂഷ കിട്ടിയില്ല, അല്ലെങ്കില്‍ വൈകിയാല്‍..? മാരകമാണ്, വലിയ ഒരു ശതമാനം മനുഷ്യര്‍ക്ക്..വിശേഷിച്ച് പിഞ്ചുകുഞ്ഞുങ്ങളില്‍.

First published: April 17, 2019, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading