നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Protein Poisoning | അമിതമായാൽ പ്രോട്ടീനും വിഷം! ശരീരത്തിൽ പ്രോട്ടീൻ അധികമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

  Protein Poisoning | അമിതമായാൽ പ്രോട്ടീനും വിഷം! ശരീരത്തിൽ പ്രോട്ടീൻ അധികമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

  നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീനുകൾ വിഷലിപ്തമായ അളവിൽ എത്തിച്ചേരുമ്പോഴുണ്ടാകുന്ന ചില അപായ സൂചനകൾ എന്തൊക്കെയെന്ന് അറിയാം

  Image: Shutterstock

  Image: Shutterstock

  • Share this:
   നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള മാക്രോന്യൂട്രിയന്റ് ഘടകമാണ് പ്രോട്ടീനുകള്‍. ചുവന്ന മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ഭക്ഷണം, പരിപ്പുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീന്റെ അളവ് വലിയ തോതില്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും, തിളക്കമേറിയ മുടി ലഭിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും, എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും അവ വലിയ പങ്കു വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രോട്ടീൻ സംയുക്തങ്ങൾ ഓരോ വ്യക്തികളുടെയും ശരീരത്തിന്റെ നിർമാണഘടകങ്ങളായാണ് വർത്തിക്കുന്നത്.

   നിങ്ങളുടെ പേശികളുടെ വളർച്ചയ്ക്ക് വളരെ ആവശ്യമുള്ള ഒരു ഘടകമാണ് പ്രോട്ടീൻ എന്നതിൽ സംശയമില്ല. എന്നാൽ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാനായി ഭഗീരഥ പ്രയത്നങ്ങൾ നടത്തുന്ന പലർക്കും, തങ്ങളുടെ ആരോഗ്യത്തിനായി ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് കണ്ടെത്തുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ മാക്രോ ന്യൂട്രിയന്റുകൾ നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണകരമാണെന്നിരിക്കെ തന്നെ ചിലപ്പോൾ അവ പ്രതികൂലമായും ബാധിച്ചേക്കാം. പ്രോട്ടീൻ അടങ്ങുന്ന പദാർത്ഥങ്ങൾ വളരെ ശ്രദ്ധയോടെ കൃത്യമായ അളവിൽ വേണം ഭക്ഷിക്കുവാൻ. അല്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

   നിങ്ങളുടെ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഒരു ഗ്രാം വീതം പ്രോട്ടീൻ മതിയാകുമെന്നാണ് ഈ വിഷയത്തിൽ പോഷകാഹാര വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും കൂടിച്ചേരാതെ പ്രോട്ടീൻ മാത്രം അമിതമായി ഉള്ളിലെത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

   നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീനുകൾ വിഷലിപ്തമായ അളവിൽ എത്തിച്ചേരുമ്പോഴുണ്ടാകുന്ന ചില അപായ സൂചനകൾ എന്തൊക്കെയെന്ന് അറിയാം:

   നിർജ്ജലീകരണം: ശരീരത്തിൽ അമിതമായ അളവിൽ പ്രോട്ടീനുകൾ ഉണ്ടാകുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കും. കാരണം അവ മൂത്രത്തിലൂടെ ശരീരത്തിന് പുറന്തള്ളാൻ വൃക്കകൾ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കും. ഇത് സ്വാഭാവികമായും ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കാൻ കാരണമാകും. അതിനാൽ ഇത്തരമൊരു സാഹചര്യം ഒഴുവാക്കേണ്ടതിനായി, ശരീരത്തിന് ആവശ്യമായ ജലവും ധാതുക്കളും നിലനിർത്തേണ്ടതുണ്ട്. ഇതിനായി ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

   ശരീരഭാരത്തിലുണ്ടാകുന്ന വർദ്ധന: അമിതമായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് നിങ്ങളുടെ കുടലിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് അനാവശ്യമായി ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും. അതുകൊണ്ടാണ് പല കായികതാരങ്ങളും പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി വലിയ അളവിൽ പ്രോട്ടീൻ കഴിക്കുന്നത്. എന്നാൽ പേശീവികാസത്തിന് പകരം അവരിൽ പലരും ചെന്നെത്തുന്നത് അമിതമായി ശരീരഭാരം കൂടുന്ന അവസ്ഥയിലാണ്.

   വായ്നാറ്റം: ഒരു സമ്പൂർണ്ണ പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണ ശൈലി (കെറ്റോജെനിക് ഡയറ്റ്) പിന്തുടരുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്നമാണ്, ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുന്നില്ല എന്നത്. പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണക്രമം സ്വീകരിക്കുമ്പോൾ, അത് നിങ്ങളുടെ ശരീരത്തിൽ അവശേഷിക്കുന്ന കൊഴുപ്പും കാർബോഹൈഡ്രേറ്റും കത്തുന്നതിന് കാരണമാകുന്നു. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു. അതിനാൽ, പോഷകാഹാരത്തിനൊപ്പം ആവശ്യമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കണമെന്ന് വിദഗ്ദർ ശുപാർശ ചെയ്യുന്നു.

   വിഷാദ രോഗം: ആനുപാതികമല്ലാത്ത അളവിൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും ഉപയോഗിക്കുന്ന വ്യക്തികളിൽ ഉത്കണ്ഠ, വിഷാദം, പ്രതികൂലമായ വികാരങ്ങൾ തുടങ്ങിയവും അതിന് സമാനമായ മറ്റ് മാനസിക പ്രശ്നങ്ങൾക്കുമുള്ള സാധ്യത വളരെ കൂടുതലാണ്.
   Published by:Jayesh Krishnan
   First published:
   )}