• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

വയറിനു ആശ്വാസമേകും ഈ അടുക്കള ചേരുവകൾ

Gowthamy GG | news18
Updated: April 2, 2018, 9:41 PM IST
വയറിനു ആശ്വാസമേകും ഈ അടുക്കള ചേരുവകൾ
Gowthamy GG | news18
Updated: April 2, 2018, 9:41 PM IST
പ്രമേഹം, രക്തസമ്മര്‍ദ്ദം, കാൻ​സ​ർ, കൊളസ്‌ട്രോള്‍, അലര്‍ജി, ആസ്ത്മ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാനകാരണം അമിത അളവിൽ കഴിക്കുന്ന ജങ്ക് ഫുഡ് ആണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചില ആഹാരശീലങ്ങൾ കൊണ്ടു ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനാകും. അവ ഏതൊക്കയാണെന്നു നോക്കാം;

ഇ‍ഞ്ചി

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഔഷധമാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നു. ക്യാന്‍സർ അടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വയറിനെ ശുദ്ധീകരിക്കുന്നതിനും ഇഞ്ചിക്കുള്ള പങ്ക് ചെറുതല്ല. രാത്രി ഭക്ഷണത്തിനു ശേഷം രണ്ടു ടേബിൾ സ്പൂൺ ഇഞ്ചിനീരു തേനിൽ ചേർത്തു കഴിക്കുന്നതു ദഹനത്തിനും മലബന്ധപ്രശ്നങ്ങൾക്കും നല്ലതാണ്.
Loading...
ജീരകം കൊഴുപ്പു നിയന്ത്രിക്കും

ജീരകം ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് വയറിനു നല്ലതാണ്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയും. വിശപ്പു കുറയ്ക്കാനും ഇതുവഴി അമിതാഹാരം കുറയ്ക്കാനും സഹായിക്കും. വയറിന്റെയും ലിവറിന്റെയും ആരോഗ്യത്തിന് ജീരകം ഏറെ നല്ലതാണ്. ജീരകം രാത്രി വെള്ളത്തിലിട്ടു വെച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഉത്തമമാണ്.

ദഹനത്തിനും ജീരകം കഴിക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിക്കുകയോ, വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും.

പപ്പായ എന്ന ഹീറോ

പറമ്പിലൊരു മൂലയില്‍ അവഗണിക്കപ്പെട്ട്, ക്ഷാമകാലത്ത് മാത്രം അടുക്കളയിലേക്ക് പ്രവേശനം കിട്ടിയിരുന്ന കാലമുണ്ടായിരുന്നു പപ്പായയ്ക്ക്. എന്നാല്‍, കാലം മാറി. പപ്പായ ഇന്ന് വിപണികളില്‍ പ്രമുഖനാണ്. വളരെക്കുറച്ച് മാത്രം പൂരിത കൊഴുപ്പടങ്ങിയ പപ്പായ, കഴിക്കുന്നവര്‍ക്ക് കൊളസ്‌ട്രോളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍, പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എസിഇ ഫോളേറ്റ്, കാത്സ്യം എന്നിവയും നല്‍കുന്നു.

പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയ്ന്‍, കൈമോപപ്പെയ്ന്‍ തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോ ആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുക വഴിയാണ് ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്. പ്രായമാകും തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉല്പാദനം കുറയും. ഇത് പ്രോട്ടീന്റെ ദഹനം മന്ദഗതിയിലാവുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയില്‍ അടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകള്‍ കൊളസ്‌ട്രോള്‍ ഓക്‌സീകരണം തടയുകയും അതുവഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യും.

ആന്‍റിബയോടിക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചുപോകും. ആന്‍റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹനവൈകല്യം ഉണ്ടാകുന്നതിന് ഒരു കാരണം ഇതാണ്. എന്നാല്‍, ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക് വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായയ്ക്കു കഴിയും.

ഉലുവ - അസിഡിറ്റി കുറയ്ക്കുന്നു, അമിതവണ്ണം കുറയ്ക്കുന്നു

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ഉ​ലു​വ. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തിന് ഗു​ണ​പ്ര​ദമാണ്. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ സൂചിപ്പിക്കു​ന്നു. ഇതി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണിട്ടു ഇത് ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ബി​പി നി​യ​ന്ത്രി​ത​മാ​യാ​ൽ ഹൃ​ദ​യം സു​ര​ക്ഷി​ത​മാ​കും. മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ നല്ലതാണ്. ആ​മാ​ശ​യ അ​ൾ​സ​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ ഇത് കു​റ​യ്ക്കു​ന്നു. ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യിക്കും. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നൊപ്പം കട്ടി​യാ​കു​ന്ന​തും ഇത് ത​ട​യുന്നു. ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ൽ​സ്യം, വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കമാണ്.

നെ​ഞ്ചെ​രി​ച്ചി​ൽ, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​വയ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ൽ ക​ല​ർ​ത്തി ആ​ഹാ​ര​ത്തി​നു മു​മ്പ് ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ൻ, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച് ക​വി​ൾ​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ സ​ഹായിക്കും.

വൃ​ക്ക​ക​ളി​ൽ കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തിന്‍റെ തോ​തു കു​റ​ച്ച് ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കാൻ​സ​ർ ത​ട​യു​ന്ന​തിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതാ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൈ​ന​സ് പ്ര​ശ്ന​ങ്ങ​ൾ, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ നല്ലതാണ്. ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് സഹായിക്കും. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത ​കൊ​ഴു​പ്പിനെ കു​റ​യ്ക്കു​ന്നു. പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ, ഇ​രുമ്പ്, പൊട്ടാ​സ്യം തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ൻ​റി​സെ​പ്റ്റി​ക്, ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

യോഗർട്ട്

സാധാരണ പാൽ ഉൽപ്പന്നങ്ങൾ വയറിനു അത്ര അനുയോജ്യമായവ അല്ലെങ്കിലും, യോ‍ഗർട്ട് അഥവാ കട്ടിയുള്ള പുളിപ്പില്ലാത്ത തൈര് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനത്തിനും അത്യുത്തമമാണ് യോഗർട്ട്.
First published: March 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍