• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചില എളുപ്പവഴികള്‍

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ചിലതരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയും രക്തസമ്മര്‍ദ്ദം നമുക്ക് ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്താം.

news18
Updated: April 2, 2018, 10:25 PM IST
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചില എളുപ്പവഴികള്‍
ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ചിലതരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയും രക്തസമ്മര്‍ദ്ദം നമുക്ക് ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്താം.
news18
Updated: April 2, 2018, 10:25 PM IST
 

ബ്ലഡ് പ്രഷര്‍ അഥവ രക്തസമ്മര്‍ദ്ദം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും ആശങ്കയാണ്. മുന്‍പ് കുറച്ച് പ്രായമേറിയ ആളുകളിലാണ് രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കള്‍ക്കിടയിലും ഇത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ടെന്‍ഷന്‍, അമിത വണ്ണം, ഉപ്പിന്റെ അമിതമായ ഉപയോഗം, ഉറക്കക്കുറവ് തുടങ്ങിയവയാണ് ര്ക്തസമ്മര്‍ദ്ദത്തിന് മുഖ്യകാരണങ്ങളായി പറയപ്പെടുന്നത്.

രക്തസമ്മര്‍ദ്ദം എന്നതിനെക്കാള്‍ ഇതിനെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങളാണ് ഭയപ്പെടേണ്ടത്. പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയൊക്കെ രക്തസമ്മര്‍ദ്ദത്തിന്റെ അനന്തരഫലമായുണ്ടാകാം. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ചിലതരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയും രക്തസമ്മര്‍ദ്ദം നമുക്ക് ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്താം. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഉപ്പിന്റെ കാര്യത്തിലാണ്. ഉപ്പിന്റെ ഉപയോഗം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമോ അത്രത്തോളം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

ഇലക്കറികള്‍ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളുടെ കലവറയായ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്.ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. പാടനീക്കിയ പാലാണ് അനുയോജ്യം. പഴങ്ങളില്‍ കിവി, ഏത്തക്കായ, പച്ചക്കറികളില്‍ തക്കാളി, ബീന്‍സ് എന്നിവയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ളവയാണ്.

 

 

 

 
First published: January 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍