അമ്പത് വയസിനു മുമ്പുള്ള കേൾവി പ്രശ്നം മയക്കു മരുന്ന് ദുരുപയോഗത്തിന് കാരണമാകുന്നു

35 വയസിൽ താഴെയുള്ള കേൾവി പ്രശ്നമുള്ളവരിൽ ഓപ്പിയോയിഡ് ഉപയോഗത്തിന്റെ പ്രശ്നം രണ്ടര മടങ്ങാണെന്നാണ് കണ്ടെത്തലുകൾ. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

news18
Updated: March 27, 2019, 8:02 PM IST
അമ്പത് വയസിനു മുമ്പുള്ള കേൾവി പ്രശ്നം മയക്കു മരുന്ന് ദുരുപയോഗത്തിന് കാരണമാകുന്നു
representative image(image:Reuters)
  • News18
  • Last Updated: March 27, 2019, 8:02 PM IST
  • Share this:
അമ്പത് വയസിന് മുമ്പ് കേൾവി പ്രശ്നങ്ങൾ ഉണ്ടാകുന്നത് മയക്കു മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമാകുമെന്ന് പഠനങ്ങൾ. സമാന പ്രായക്കാരായ കേൾവി പ്രശ്നമില്ലാത്ത മറ്റുള്ളവരെ അപേക്ഷിച്ച് കേൾവി പ്രശ്നമുള്ള 50 വയസിൽ താഴെയുള്ളവരിൽ ഓപ്പിയോയിഡ്, മദ്യം, മറ്റ് മയക്കു മരുന്നുകൾ എന്നിവയുടെ ദുരുപയോഗം കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

35 വയസിൽ താഴെയുള്ള കേൾവി പ്രശ്നമുള്ളവരിൽ ഓപ്പിയോയിഡ് ഉപയോഗത്തിന്റെ പ്രശ്നം രണ്ടര മടങ്ങാണെന്നാണ് കണ്ടെത്തലുകൾ. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 86,186 മുതിർന്നവരിലാണ് പഠനം നടത്തിയത്.

also read: 'അഷിതാമ്മേ, നിങ്ങളെ ഇപ്പഴാണ് ഞാൻ കൂടുതൽ ഫീൽ ചെയ്യുന്നത്; അതു കൊണ്ട് ഇനി വിഷമം ഇല്ല'

മാനസികവും ശാരീരികവുമായ വിവിധ തരം ആരോഗ്യ പ്രശ്നങ്ങളുമായി കേൾവിക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇവരിൽ വേദന സംഹാരികളുടെ ഉപയോഗത്തിന് കാരണമാകുന്നു. കൂടാതെ കേൾവി പ്രശ്നം ഉണ്ടാക്കുന്ന ഒറ്റപ്പെടൽ മറ്റ് മയക്കു മരുന്നുകളുടെ ഉപയോഗത്തിനും കാരണമാകുന്നു- അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ മൈക്കൽ മകീ പറയുന്നു.

First published: March 27, 2019, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading