നാം ഇന്ന് ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നാം ഓരോരുത്തരും കമ്പ്യൂട്ടറുകളുടെയും ഫോണിന്റെയും മുന്നില്‍ ചിലവഴിക്കുന്ന സമയവും വളരെ കൂടുതലാണ്. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയുവുളളവരായതുകൊണ്ട് തന്നെ കുട്ടികള്‍ക്കിടയിലെ കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ഉപയോഗം നിയന്ത്രിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ ഇതിന്റെ ഉപയോഗം മൂലം മുതിര്‍ന്നവര്‍ക്കിടയില്‍ ഉണ്ടാകുന്ന ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇന്ന് രൂക്ഷമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കണ്ണുകളെയാണ്.
നിങ്ങള്‍ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ജോലി ചെയ്യുകയോ, അല്ലെങ്കില്‍ വിശ്രമവേളയില്‍ ടിവി കാണുന്നത് മുതല്‍ ഫോണിൽ സമയം ചെലവഴിക്കുന്നത് വരെ നിങ്ങളുടെ കണ്ണിന് കൂടുതല്‍ ഭാരം നല്കുന്ന കാര്യങ്ങളാണ്. എന്നാല്‍ നമുക്ക് അറിയാം ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒഴിച്ചുകൂടാനാവില്ല. അതിനാല്‍ തന്നെ ഇതിന്റെ ഉപയോഗത്തോടൊപ്പം എങ്ങനെ കണ്ണുകളെ സംരക്ഷിക്കാമെന്ന് കൂടി അറിഞ്ഞിരിക്കണം.
ലൈറ്റിംങ് ക്രമീകരിക്കുകഇന്ന് വിപണിയില്‍ പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട് ഫോണുകളും കണ്ണിന് സംരക്ഷണം നല്കുന്ന രീതിയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഫോണിന് പുറമെ, ലാപ്ടോപ്പുകളും ടെലിവിഷനുകളിലും ലൈറ്റിംങും കോണ്ട്രാസ്റ്റും ക്രമീകരിക്കുന്ന സവിശേഷതയുമായാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഇത് ക്രമീകരിക്കാവുന്നതാണ്. ഇതിലൂടെ കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
കണ്ണിനും ഇടവേളകളാകാംതുടര്ച്ചയായി സ്ക്രീനിൽ നോക്കുന്നവരാണെങ്കിൽ നിങ്ങള്‍ ഓര്‍ക്കുക ഇത് നിങ്ങളുടെ കണ്ണിനെ വളരെയധികം ദോഷകരമായി ബാധിക്കും. ഈ സാഹര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി സ്ക്രീനില്‍ മാത്രമായി ശ്രദ്ധിക്കാതെ ഇടയ്ക്ക് കണ്ണിന് ഇടവേളകള്‍ കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ജോലി ചെയ്യുന്നതിന് ഇടയ്ക്കും ഇത്തരം ഇടവളേകള് നിങ്ങളുടെ കണ്ണിന് കൊടുക്കാന്‍ ശ്രദ്ധിക്കുക. ഇതിനൊപ്പം ഇടയ്ക്ക് ചെറിയ പവര്‍ നാപ് (ചെറിയ മയക്കം) എടുക്കുന്നതും കണ്ണിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്.
ഇടയ്ക്കിടെ കണ്ണ് ചിമ്മുകഇടയ്ക്കിടെ കണ്ണുചിമ്മുന്നത് കണ്ണുനീര് ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നമ്മുടെ കണ്ണുകള്‍ക്ക് നനവും ഉന്മേഷവും നല്‍കും. പൊതുവേ ആളുകള്‍ വായിക്കുമ്പോഴോ, സിനിമകളോ മറ്റോ കാണുമ്പോഴോ കണ്ണുകള്‍ ചിമ്മുന്നത് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കണ്ണിന് ദോഷകരമായി ബാധിക്കും. കണ്ണുകള്‍ വിടര്ത്തിയതിന് ശേഷം പത്ത് തവണ വേഗത്തില്‍ കണ്ണടയ്ക്കുന്നതും തുറക്കുന്നതും കണ്ണുകള്‍ക്ക് ഗുണകരമാണെന്ന് പറയുന്നു.
കണ്ണിനും സ്ക്രീനിനുമിടയില്‍ നിശ്ചിത അകലം പാലിക്കുകഫോണ് സ്ക്രീനിന് നിന്ന് 16 മുതല്‍ 18 ഇഞ്ച് വരെ അകലം പാലിച്ച് കാണാന്‍ ശ്രമിക്കുക. അതേസമയം,നിങ്ങളുടെ കണ്ണുകള്‍ക്കും മോണിറ്ററിനും ഇടയില്‍ ഒരു കൈ അകലം ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ കാഴ്ചയ്ക്കും കഴുത്തിനും സുഖപ്രദമായ അകലമായാണ് കണക്കാക്കുന്നത്.
ഇതിന് പുറമെ, ഭക്ഷണത്തിലൂടെയും കണ്ണിനെ സംരക്ഷിക്കാം. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കണ്ണിന് വളരെ ഗുണം ചെയ്യും. ഈ ഘടകം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡ്രൈ ഐ സിന്‍ഡ്രോം പോലുള്ള രോഗാവസ്ഥയെ ചെറുക്കുകയും കണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കോഡ് ലിവര്‍ ഓയില്‍, സാല്‍മണ്‍, മത്തി, അയല, ഫ്ളാക്സ് സീഡ്സ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച കലവറയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.