നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Bitter Foods | കയ്പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത്; മികച്ച ആരോഗ്യത്തിന് തീർച്ചയായും കഴിക്കേണ്ട കയ്പേറിയ അഞ്ച് ഭക്ഷണങ്ങൾ

  Bitter Foods | കയ്പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത്; മികച്ച ആരോഗ്യത്തിന് തീർച്ചയായും കഴിക്കേണ്ട കയ്പേറിയ അഞ്ച് ഭക്ഷണങ്ങൾ

  നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ അഞ്ച് കയ്പേറിയ ഭക്ഷണ വിഭവങ്ങൾ

  • Share this:
   കയ്പ്പുള്ള ഭക്ഷണ സാധനങ്ങളോട് (Bitter Foods) അധികമാർക്കും പ്രിയം തോന്നാറില്ല. കാരണം അവയുടെ രുചി തന്നെ. എന്നാൽ കയ്പേറിയ ഭക്ഷണങ്ങളിൽ പലതും പോഷക ഗുണമുള്ളതും നിരവധി ആരോഗ്യ ഗുണങ്ങളുള്ളവയുമാണ്. ഒരാൾ തങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ കയ്പേറിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ അഞ്ച് കയ്പേറിയ ഭക്ഷണ വിഭവങ്ങൾ താഴെ പറയുന്നവയാണ്.

   ഉലുവ (Fenugreek)
   ഉലുവയ്ക്ക് കയ്പാണെങ്കിലും ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മിനറൽസ്, വൈറ്റമിനുകൾ, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

   പാവയ്ക്ക അഥവാ കയ്പ്പയ്ക്ക (Bitter Gourd)
   പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കയ്പ്പേറിയ പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ ഇത് പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. പാവയ്ക്ക കറിയായോ ജ്യൂസ് രൂപത്തിലോ കഴിക്കുന്നത് ഗുണകരമാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, പൊട്ടാസ്യം, ആൻറി ഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. വിട്ടുമാറാത്ത പ്രമേഹം, മലബന്ധം, ചുമ, ആസ്മ, അല്ലെങ്കിൽ നീർവീക്കം എന്നിവ പോലുള്ള ഒന്നിലധികം രോഗങ്ങളെ തടയാൻ പാവയ്ക്കയ്ക്ക് കഴിയും.

   ഗ്രീൻ ടീ (Green Tea)
   കയ്പ്പ് ആയതു കൊണ്ട് തന്നെ ആളുകൾക്ക് പലപ്പോഴും ഗ്രീൻ ടീയുടെ രുചി ഇഷ്ടപ്പെടാറില്ല. എന്നാൽ ഗ്രീൻ ടീയ്ക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീയിലെ പോളിഫെനോൾസ് കാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

   ഇലക്കറികൾ (Leafy Vegetables)
   കയ്പ്പുള്ള വിവിധ തരം ഇലക്കറികളുണ്ട്. എന്നാൽ ഇവയിൽ ഇരുമ്പ്, കാൽസ്യം, വൈറ്റമിനുകൾ, മിനറൽസ് തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുകയും നിങ്ങളെ ആരോഗ്യവന്മാരായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

   ഡാർക്ക് ചോക്ലേറ്റ് (Dark Chocolate)
   ചോക്ക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങളിൽ പലരും. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ്. കയ്പേറിയ ഇത്തരം ചോക്ലേറ്റ് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇതിൽ സിങ്ക്, കോപ്പർ, മഗ്നീഷ്യം, ഇരുമ്പ്, പോളിഫെനോൾസ്, ആന്റിഓക്‌സിഡന്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ വികസനത്തിനും നീർവീക്കം ഒഴിവാക്കുന്നതിനും സഹായിക്കും.
   Published by:Jayesh Krishnan
   First published:
   )}