• HOME
  • »
  • NEWS
  • »
  • life
  • »
  • Fat-Cutter Drinks | ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍; ഇവ വീട്ടിൽ തന്നെ തയ്യാറാക്കാം

Fat-Cutter Drinks | ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍; ഇവ വീട്ടിൽ തന്നെ തയ്യാറാക്കാം

ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും നല്ല ഫലങ്ങള്‍ ലഭിക്കാനും പതിവ് വ്യായാമത്തോടൊപ്പം ഈ പാനീയങ്ങള്‍ കൂടി കുടിച്ച് നോക്കൂ.

  • Share this:
    ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറച്ച് ഭാരം പോലും കുറയ്ക്കാന്‍ വളരെയധികം സമയം വേണ്ടിവരും. ശരീരഭാരം കുറയ്ക്കുന്നതിന് (weight loss) അര്‍പ്പണബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുന്നതിലൂടെ നമുക്ക് ശരീരഭാരം കുറയ്ക്കാം. നിങ്ങള്‍ പിന്തുടരുന്ന ഭക്ഷണ രീതിയാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കൽ യാത്രയുടെ വേഗത നിര്‍ണ്ണയിക്കുന്നത്. അതിനാല്‍, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും നല്ല ഫലങ്ങള്‍ ലഭിക്കാനും പതിവ് വ്യായാമത്തോടൊപ്പം ഈ പാനീയങ്ങള്‍ കൂടി കുടിച്ച് നോക്കൂ.

    1. കട്ടന്‍ കാപ്പി
    കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യായാമത്തിന് മുമ്പ് കുടിക്കേണ്ട മികച്ച പാനീയങ്ങളിലൊന്നാണ് കട്ടന്‍ കാപ്പി (black coffee). കാരണം ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു. കൂടാതെ ഇത് വളരെ വേഗത്തില്‍ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

    2. പെരും ജീരകം
    ഒരു സ്പൂണ്‍ നിറയെ പെരുംജീരകം (fennel seeds) വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി മുഴുവന്‍ വെക്കുക. രാവിലെ ഈ മിശ്രിതം തിളപ്പിച്ച് വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഈ പാനീയം നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ദഹനക്കേട്, വയറിളക്കം എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ വേഗത്തില്‍ വണ്ണം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

    3. നാരങ്ങ വെള്ളം
    ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങ വളരെ ഉപയോഗപ്രദമാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും മികച്ച രൂപത്തിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍, ഒരു നാരങ്ങ പിഴിഞ്ഞെടുക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. ഇത് വളരെ വേഗം ഫലം നല്‍കും.

    4. ഗ്രീന്‍ ടീ
    ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമാണ്. നിങ്ങളുടെ പതിവ് ചായയ്ക്ക് പകരം ഗ്രീന്‍ ടീ കുടിയ്ക്കുക. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നൽകും.

    5. പച്ചക്കറി ജ്യൂസ്
    നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജ്യൂസുകൾ ഒഴിവാക്കണമെന്ന് ഡയറ്റീഷ്യന്‍മാരും ജിം പരിശീലകരും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാൽ പച്ചക്കറി ജ്യൂസും ഫ്രൂട്ട് ജ്യൂസും തികച്ചും വൃത്യസ്തമാണ്. വെജിറ്റബിൾ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളില്‍ നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്, അവ പാകം ചെയ്താല്‍, ധാരാളം പോഷകങ്ങള്‍ നഷ്ടപ്പെടുകയും കാര്‍ബോഹൈഡ്രേറ്റിന്റെ മൂല്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ കാരറ്റ്, ബീറ്റ്‌റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസ് കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിൽ മികച്ച ഫലങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
    Published by:Jayesh Krishnan
    First published: