• HOME
 • »
 • NEWS
 • »
 • life
 • »
 • Physical Fitness | കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ വീട്ടിലിരുന്ന് ഫിറ്റ്‌നസ് നിലനിര്‍ത്താൻ അഞ്ച് മാര്‍ഗങ്ങള്‍

Physical Fitness | കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ വീട്ടിലിരുന്ന് ഫിറ്റ്‌നസ് നിലനിര്‍ത്താൻ അഞ്ച് മാര്‍ഗങ്ങള്‍

വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളും മറ്റു ശാരീരിക പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം

 • Share this:
  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ ഫിറ്റ്നസ് (Fitness) നിലനിർത്താൻ ആഗ്രഹിക്കുന്നവർ ജിമ്മിലും (Gym) ഫിറ്റ്‌നസ് സെന്ററുകളിലും പോകാനുള്ള സാധ്യത വളരെ കുറവാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നത് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയ ആളാണ് നിങ്ങളെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് വ്യായാമവും മറ്റു പരിശീലനങ്ങളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ആലോചിക്കുന്നുണ്ടാകും. ഭാഗ്യവശാല്‍, അത് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നത് പോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

  ഈ ലേഖനത്തില്‍, വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളും മറ്റു ശാരീരിക പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

  ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തുക

  ഇന്റര്‍നെറ്റില്‍ ധാരാളം സൗജന്യ ഫിറ്റ്‌നസ് വീഡിയോകള്‍ ലഭ്യമാണ്. യോഗ, സുംബ, സര്‍ക്യൂട്ട് പരിശീലനം എന്നിവയെല്ലാം നിങ്ങളുടെ സ്വന്തം വീട്ടുമുറ്റത്തോ ടെറസിന്റെ മുകളിലോ ഒക്കെയായി ചെയ്യാവുന്നതേയുള്ളൂ. ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു വര്‍ക്കൗട്ട് സീരിസോ, പ്രോഗ്രാമോ അല്ലെങ്കില്‍ പരിശീലകനെയോ കണ്ടെത്തി വിവിധ വ്യായാമങ്ങള്‍ പരീക്ഷിക്കുക.

  നടത്തം

  വീട്ടുമുറ്റമോ ടെറസോ പോലുള്ള സ്ഥലങ്ങളിൽ ചെറിയ രീതിയിലെങ്കിലും നടക്കുന്നത് ശാരീരികമായി സജീവമായിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഫോണില്‍ ആരോടെങ്കിലും സംസാരിക്കുന്ന സമയത്ത് ഇരിക്കുന്നതിന് പകരം നില്‍ക്കുകയോ വീടിന് ചുറ്റും നടക്കുകയോ ചെയ്യുക. നിങ്ങളുടെ അയല്‍പക്കത്തോ ഇടവഴികളിലോ നടക്കാനോ വ്യായാമം ചെയ്യാനോ ഇറങ്ങുകയാണെങ്കിൽ മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുക.

  വീട്ടിലെ ഇടങ്ങളും സാധനങ്ങളും പ്രയോജനപ്പെടുത്തുക

  വീട്ടിലെ കോണിപ്പടികള്‍ സ്ഥിരമായി കയറി ഇറങ്ങുക. കൂടാതെ, ഒരു കസേര ഉപയോഗിച്ച് ട്രൈസെപ്‌സ് ഡിപ്‌സ് ചെയ്യാം. അല്ലെങ്കില്‍ ഭാരമുള്ള ഡംബല്ലിന് പകരമായി ബീന്‍സ് ക്യാനുകളോ വെള്ളം നിറച്ച ക്യാനുകളോ ഉപയോഗിക്കുക.

  എഴുന്നേറ്റ് നില്‍ക്കുക

  സാധ്യമാകുമ്പോഴെല്ലാം എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്നത് നിങ്ങൾ ഇരിക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കും. ഇരിക്കുകയാണെങ്കിലും ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് അല്പം നേരം നടക്കുക. നിന്ന് ജോലി ചെയ്യുന്നത് സ്വയം ശീലിക്കാൻ ഉയരമുള്ള മേശയോ ഒരു സ്റ്റാന്‍ഡിംഗ് ഡെസ്‌കോ സജ്ജീകരിക്കുക.

  ബോഡിവെയ്റ്റ് എക്സർസൈസുകൾ ശീലമാക്കുക

  ബോഡി വെയ്റ്റ് വര്‍ക്കൗട്ടുകള്‍ ചെലവേറിയ ജിം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ അത്ര തന്നെ ഗുണങ്ങള്‍ നല്‍കുന്നു. ബോഡി വെയ്റ്റ് വര്‍ക്കൗട്ടുകള്‍ക്കായി ഈ ലളിതമായ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.

  സ്‌ക്വാറ്റുകള്‍: 2-3 തവണ സ്‌ക്വാറ്റ് ചെയ്യുക. ഓരോ ദിവസവും സ്‌ക്വാറ്റുകളുടെ എണ്ണം ക്രമേണ വര്‍ദ്ധിപ്പിക്കുക. നിന്നുകൊണ്ട് വേണം സ്‌ക്വാറ്റിംഗ്‌ ആരംഭിക്കേണ്ടത്. തുടര്‍ന്ന് നിതംബം താഴ്ത്തി കാല്‍മുട്ടുകള്‍ ഇരിക്കുന്ന അവസ്ഥയിലേക്ക് മടക്കുക. ചില വ്യക്തികള്‍ കാലുകള്‍ക്കിടയില്‍ ഒരു വലിയ പന്ത് വെച്ച് ഈ പ്രവര്‍ത്തനം നടത്താറുണ്ട്.

  Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  പുഷ് അപ്പ്: ആദ്യമായി ചെയ്യുന്നവര്‍ക്ക് കാല്‍മുട്ടുകള്‍ തറയില്‍ വെച്ച് കൊണ്ട് പുഷ് അപ്പ് ആരംഭിക്കാം. അതേസമയം പുഷ്അപ്പിൽ വൈദഗ്ധ്യമുള്ളവർക്ക് ഒറ്റക്കൈ കൊണ്ട് പുഷ്അപ്പുകള്‍ ചെയ്യാന്‍ കഴിയും.

  Covid-19 | കോവിഡ് കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  പ്ലാങ്ക്: കമിഴ്ന്ന് കിടക്കുക, തുടര്‍ന്ന് നിങ്ങളുടെ കൈത്തണ്ട തറയില്‍ താങ്ങി മുകളിലേക്ക് പൊങ്ങുക. കുറഞ്ഞത് 10 സെക്കന്‍ഡ് നേരം ആ അവസ്ഥയില്‍ തുടര്‍ന്നതിന് ശേഷം പഴയതുപോലെ കമഴ്ന്ന് തന്നെ കിടക്കുക. ഇത് പല തവണ ആവര്‍ത്തിക്കുക. ക്രമേണ കൂടുതൽ സമയം പ്ലാങ്ക് ചെയ്യാൻ ശ്രമിക്കുക.
  Published by:Jayashankar AV
  First published: