നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Diabetes Myths | നിങ്ങൾ പ്രമേഹരോഗിയാണോ? പ്രമേഹത്തെക്കുറിച്ച് പ്രചരിക്കുന്ന ചില മിഥ്യാധാരണകൾ

  Diabetes Myths | നിങ്ങൾ പ്രമേഹരോഗിയാണോ? പ്രമേഹത്തെക്കുറിച്ച് പ്രചരിക്കുന്ന ചില മിഥ്യാധാരണകൾ

  പ്രമേഹത്തെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാൽ അവയൊന്നും കൃത്യമായിരിക്കണമെന്നില്ല.

  Representative Image: Shutterstock

  Representative Image: Shutterstock

  • Share this:
   ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന വിട്ടുമാറാത്ത ഒരു രോഗമാണ് പ്രമേഹം (Diabetes). ഇത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു രോഗാവസ്ഥയാണ്. നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെങ്കിലോ അല്ലെങ്കില്‍ പ്രമേഹമുള്ള ആരെയെങ്കിലും പരിചയമുണ്ടെങ്കിലോ ഈ രോഗത്തെക്കുറിച്ച് നിരവധി സംശയങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കും. പ്രമേഹത്തെ കുറിച്ച് നിരവധി മിഥ്യാധാരണകൾ (Myths) പ്രചാരത്തിലുണ്ട്. ഈ തെറ്റായ വിശ്വാസങ്ങൾ നമ്മളെ ദോഷകരമായി ബാധിച്ചേക്കാം. പ്രമേഹത്തെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാൽ അവയൊന്നും കൃത്യമായിരിക്കണമെന്നില്ല. അതില്‍ ഏതാണ് ശരിയെന്ന് നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ രോഗത്തെക്കുറിച്ച് പ്രചാരത്തിലുള്ള ചില മിഥ്യാധാരണകളും അവയ്ക്ക് പിന്നിലെ വസ്തുതയും എന്തൊക്കെയെന്ന് നോക്കാം.

   1. കുടുംബത്തിൽ പ്രമേഹ രോഗത്തിന്റെ ചരിത്രം ഇല്ലെങ്കിൽ നിങ്ങൾക്കും രോഗം ഉണ്ടാകില്ല

   വസ്തുത: പ്രമേഹമുള്ള രക്ഷിതാക്കളോ സഹോദരങ്ങളോ ഉള്ളത് രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നത് ശരിയാണ്. എന്നാൽ, എല്ലാപ്രമേഹ രോഗികള്‍ക്കും ഈ അവസ്ഥയുള്ള ബന്ധുക്കള്‍ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ജീവിതശൈലി തെരഞ്ഞെടുപ്പുകളും ചില സാഹചര്യങ്ങളുമാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്.

   2. പഞ്ചസാരയുടെ അമിതമായ ഉപഭോഗം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്

   വസ്തുത: പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് കാരണമാകില്ല. ടൈപ്പ് 1 പ്രമേഹം ഒരു സ്വയം പ്രതിരോധ സംവിധാനമാണ്. അത് വ്യക്തിയുടെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് കോശങ്ങളെ തെറ്റായി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ടൈപ്പ് 2 പ്രമേഹം ജനിതക, ജീവിതശൈലി സ്വാധീനങ്ങളുടെ കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

   3. അമിത ഭാരത്തിന്റെ ഫലമായി ആളുകള്‍ക്ക് പ്രമേഹം ഉണ്ടാകുന്നു

   വസ്തുത: അമിതഭാരം പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് സത്യമാണ്. എന്നാല്‍ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള പലരിലും ഈ അവസ്ഥ ഉണ്ടാകുന്നില്ല. എന്നിരുന്നാലും, സാധാരണ ഭാരമോ അല്‍പ്പം അമിതഭാരമോ ഉള്ള ആളുകള്‍ക്ക് പ്രമേഹം ഉണ്ടാകാം. ഭക്ഷണത്തിലെ മാറ്റങ്ങളിലൂടെയും ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും അമിത ഭാരം കുറയ്ക്കുക എന്നതാവണം നിങ്ങളുടെലക്ഷ്യം.

   4. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോള്‍ പ്രമേഹരോഗികൾക്ക് അറിയാൻ കഴിയും

   വസ്തുത: ഇത് എല്ലായ്‌പ്പോഴും ശരിയല്ല. എന്തെന്നാല്‍ ചില പ്രമേഹരോഗികള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ അളവിലും താഴെയാകുമ്പോള്‍ അത് അറിയാൻ കഴിയണമെന്നില്ല. ആ അവസ്ഥ അപകടകരമാണ്. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവാണെന്നോ ഉയര്‍ന്നതാണെന്നോ എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കിൽ മെഡിക്കല്‍ പ്രൊഫഷണലുമായി സംസാരിക്കുക.
   Published by:Jayesh Krishnan
   First published:
   )}