• HOME
  • »
  • NEWS
  • »
  • life
  • »
  • weight loss | തടി കൂടിയതായി തോന്നുണ്ടോ നിങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

weight loss | തടി കൂടിയതായി തോന്നുണ്ടോ നിങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

ഇത്തരത്തില്‍ തടി കൂടുന്നത് പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

  • Share this:
    കോവിഡ് (Covid19) കാലം നമ്മുടെ ജീവിതത്തില്‍ വലിയ തരത്തിലൂള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോവിഡ് ഏറ്റവും കൂടുതല്‍ മോശമായി ബാധിച്ചത് ഒരു പക്ഷേ നമ്മുടെ ശരീരഘടനയെ ആയിരിക്കും. വര്‍ക്ക് ഫ്രം അടക്കം ജീവിത ശൈലിയില്‍ വന്നമാറ്റങ്ങള്‍ നമ്മുടെ ശരീരത്തിലെ തടി കൂടുന്നതിന് കാരണമായിട്ടുണ്ട്.

    ഇത്തരത്തില്‍ തടി കൂടുന്നത് പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇവയെല്ലാം നമ്മെ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നു.

    തിരക്കേറിയ നഗര ജീവിതശൈലിയില്‍  വ്യായാമം ചെയ്യാന്‍ സമയം ലഭിക്കുന്നില്ല എങ്കില്‍ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ശരീരത്തിലെ കലോറി കുറക്കുന്നതിന് ഇവക്ക് സാധിക്കും. ഇവ സ്ഥിരമായി കുടിക്കുന്നത് ശരീരഭാരം കുറക്കുന്നതിന് നിങ്ങളെ സഹായിക്കു.

    ഇഞ്ചി വെള്ളം

    രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ഓക്കാനം, ജലദോഷം, സന്ധിവാതം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ഇവ സംരക്ഷണം നല്‍കുന്നു.

    നാരങ്ങ വെള്ളം

    നാരങ്ങയുടെ ഗുണങ്ങള്‍ക്ക് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വളരെ അധികം ഉപകാരിക്കുന്ന ഒന്നാണ് നാരങ്ങ. രാവിലെ നാരങ്ങാവെള്ളം കുടിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു, രുചി വര്‍ദ്ധിപ്പിക്കാന്‍  കുറച്ച് തേന്‍ ചേര്‍ക്കാവുന്നതാണ്.

    ജീര വെള്ളം

    സുഗന്ധത്തിന് പേരുകേട്ട ജീരകം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക, നാരങ്ങയും തേനും ചേര്‍ക്കുന്നത്  രുചി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.

    Work Stress | ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിന്? ജോലി സമ്മർദ്ദം കുറയ്ക്കാൻ അഞ്ച് വഴികൾ

    തിരക്കേറിയ ജീവിതത്തിൽ ജോലി ഭാരവും സമ്മർദ്ദവും നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ കൂടി നിങ്ങൾക്ക് ചില സന്ദർഭങ്ങളിൽ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അമിതമായ ജോലി സമ്മർദ്ദം (Work Stress) നിങ്ങൾക്ക് ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം (heart disease, metabolic syndrome) തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ (diseases) വരെ ഉണ്ടാകുന്നതിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ മാനസിക സമ്മർദ്ദം കുറച്ച് ആരോഗ്യത്തോടെ മികച്ച ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

    ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക

    കുറഞ്ഞ അളവിൽ പഞ്ചസാരയും ഉയർന്ന പ്രോട്ടീനും (low sugar and high protein) അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കാരണം സ്ഥിരമായി ജോലി ചെയ്‌തുകൊണ്ട് മോശമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കും. അതുപോലെ തന്നെ ദിവസം മുഴുവനും ഉള്ള ജോലിക്ക് ശേഷം നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. ദിവസം മുഴുവൻ നേരിട്ട സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാൻ ഉറക്കം ആവശ്യമാണ്. നല്ല ഭക്ഷണക്രമവും മതിയായ ഉറക്കവും നിങ്ങളെ മാനസികമായും ശാരീരികമായും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

    ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യുക
    നിങ്ങളുടെ വ്യക്തി ജീവിതത്തിനും ജോലിക്കും ഇടയിൽ വ്യക്തമായ അതിരുകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം മാനസിക സമ്മർദ്ദം കൂടാൻ സാധ്യത ഉണ്ട്. ഒരു ദിവസത്തിലെ മുഴുവൻ സമയവും മാനസികമായി നിങ്ങൾ സമ്മർദ്ദത്തിലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ ഫോണോ മെയിലോ പരിശോധിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ വീട്ടിലായിരിക്കുമ്പോൾ വീട്ടിലുള്ളവരുമായി പരമാവധി സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.

    read also- Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

    മനസിന് ആശ്വാസം നൽകുന്ന കാര്യങ്ങൾ ചെയ്യുക
    നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുക. ഇഷ്ട്ടപെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അതുപോലെ രാവിലെ എഴുന്നേറ്റ് ധ്യാനം ശീലിക്കുക. യോഗയോ വ്യായാമങ്ങളോ ചെയ്യുക. ജോലിയുടെ ഇടയ്ക്കുള്ള ഒരു മിനിറ്റ് നേരത്തെ ഒരു ചെറിയ മയക്കം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
    Published by:Jayashankar Av
    First published: