• HOME
 • »
 • NEWS
 • »
 • life
 • »
 • Exercise | 'വർക് ഫ്രം ഹോം' കാരണം ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശീലമാക്കാവുന്ന ചില വ്യായാമങ്ങൾ

Exercise | 'വർക് ഫ്രം ഹോം' കാരണം ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശീലമാക്കാവുന്ന ചില വ്യായാമങ്ങൾ

തുടർച്ചയായി ഇരുന്ന് ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേതെങ്കിൽ ഓരോ അര മണിക്കൂറിനു ശേഷവും 5 മിനിറ്റ് എഴുന്നേറ്റ് നിൽക്കുക. ശരീരത്തിലെ പേശികൾ വളയുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുക.

 • Last Updated :
 • Share this:
  ജോലിയിൽ മുന്നിലെത്താൻ എല്ലാവരും പരസ്പരം മത്സരിക്കുന്ന ഇന്നത്തെ തിരക്കേറിയ ന​ഗര ജീവിതത്തിൽ (Urban Lifestyle) ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യാൻ നിങ്ങൾ നിർബന്ധിതരായേക്കാം. എന്നാൽ ഇത്തരത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ (Health) പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല, എല്ലാ അർത്ഥത്തിലും ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രചോദനം കുറയുന്നത് നിങ്ങളെ അലസതയിലേക്ക് നയിക്കുകയും ചെയ്യും.

  ഈ സാഹചര്യത്തിൽ കൊവിഡ്-19 (Covid 19) നിയന്ത്രണങ്ങൾ കാരണം പുതിയ വർക് ഫ്രം ഹോം (work from home) സംസ്കാരം നിലവിൽ വന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായി മാറി. പുതിയ ജോലി സംസ്കാരം നിലവിൽ വന്നതോടെ കൃത്യസമയത്ത് ഓഫീസിലെത്താൻ ബസിന്റെയോ ട്രെയിനിന്റെയോ പുറകെ ഓടേണ്ട ആവശ്യം ഇല്ലാതായി.

  നഗരവാസികളെ സംബന്ധിച്ചിടത്തോളം ദീർഘനേരം ഇരിക്കുന്നത് അവരുടെ പുതിയ ശീലമായി മാറിയിരിക്കുന്നു എന്നതിൽ തർക്കമില്ല. ഇരുന്ന് ജോലി ചെയ്യുന്നവർ അവരുടെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങളിൽ ഇതിന്റെ പാർശ്വഫലങ്ങൾ അഭിമുഖീകരിച്ചു തുടങ്ങും എന്നതാണ് സങ്കടകരമായ വശം. 7-8 മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് ശരീരസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ഉള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കണങ്കൈയിലെ പേശികൾ അമിതമായി വലിയുന്നതിനും ഇത് കാരണമാകും. കൂടാതെ നിതംബ പേശികളെ മരവിപ്പിക്കുകയും നടുവേദന കൂട്ടുകയും ചെയ്യും.

  രോഗലക്ഷണങ്ങൾ ക്രമേണ മാത്രമാണ് പ്രകടമായി തുടങ്ങുക എന്നതിനാൽ ആളുകൾക്ക് ആദ്യം ഈ പ്രശ്നങ്ങളുടെ കാരണം തിരിച്ചറിയാൻ കഴിയില്ല. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടതിന്റെ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രത്യേകിച്ച് ഒരു മാർ​ഗവും ഇല്ലെങ്കിലും കുറച്ച് ലളിതമായ വ്യായാമം ചെയ്യുന്നതിലൂടെ ഇതിന്റെ ആഘാതം കുറയ്ക്കാൻ നിങ്ങൾക്ക് കഴിയും. തുടർച്ചയായി ഇരുന്ന് ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേതെങ്കിൽ ഓരോ അര മണിക്കൂറിനു ശേഷവും 5 മിനിറ്റ് എഴുന്നേറ്റ് നിൽക്കുക. ശരീരത്തിലെ പേശികൾ വളയുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുക.

  ഈ ലളിതമായ വ്യായാമങ്ങൾ തീർച്ചയായും നിങ്ങളെ സഹായിക്കും:

  • ഡീപ് സ്ക്വാറ്റ് (Deep squat)
  ദിവസം മുഴുവനും തുടർച്ചയായി ഇരിക്കുന്നത് ശരീരത്തെ ദൃഢമാക്കുകയും ശരീരത്തിന്റെ വഴക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇവിടെയാണ് സ്ക്വാറ്റ് ചെയ്യുന്നത് രക്ഷയാകുന്നത്. ഇത് ശീലമാക്കുന്നത് ശരീരത്തിന്റെ സ്ഥിരതയും ചലനശേഷിയും മെച്ചപ്പെടുത്തും. സ്ക്വാറ്റ് ചെയ്യുന്നതിന്റെ എണ്ണം ക്രമേണ വേണം വർധിപ്പിക്കാൻ. പെട്ടെന്ന് കൂടുതലായി സ്ക്വാറ്റ് ചെയ്യുന്നത് ശരീരത്തിന് ആയാസം നൽകും.

  • ചിൻ നോഡ് (Chin Nod)
  കഴുത്ത് വേദന കുറയാൻ ചിൻ നോഡുകൾ ഫലപ്രദമാണ്.

  • സ്പൈനൽ ട്വിസ്റ്റ് (Spinal twist)
  സ്പൈനൽ ട്വിസ്റ്റ് വ്യായാമം ചെയ്യുന്നത് ഇന്റർവെർടിബ്രൽ ഇടം സൃഷ്ടിക്കാൻ സഹായിക്കുന്നതിനാൽ അത് വളരെ ആശ്വാസം നൽകും. ഇത് നട്ടെല്ല് നിവർത്തുകയും തോളുകളുടെയും കഴുത്തിന്റെയും പേശികളെ വളയ്ക്കുകയും ചെയ്യുന്നു.

  • ടക്ക്-ജമ്പ് ബർപ്പി (Tuck-jump burpee)
  ജോലിക്കായി ദിവസം മുഴുവൻ ഇരിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാൻ ഇത്തരത്തിലുള്ള വ്യായാമങ്ങൾ സഹായിക്കും. മാത്രമല്ല ബലം ഉണ്ടാകുന്നതിനും, ശരീരത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള മാർഗങ്ങളിലൊന്നു കൂടിയാണിത്.

  • ചെസ്റ്റ് ഓപ്പണർ (Chest opener)
  പുറത്തെയും തോളിലെയും പേശികൾ വളയ്ക്കുന്നതിന് ഈ വ്യായാമം വളരെ സഹായകരമാണ്. കൃത്യമായി ചെയ്താൽ ശരീരം കൂനുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും.

  • റിവേഴ്സ് പ്ലാങ്ക് (Reverse plank)
  ഈ വ്യായാമം ആദ്യമായി ചെയ്യുന്നവർക്ക് അൽപ്പം ആയാസകരമായി തോന്നിയേക്കാം. ഇത് നല്ല ക്ഷമയോടെ വേണം ചെയ്യാൻ. പുറത്തിന് താഴെയുള്ള പേശികൾ, തുടയിലെ പേശികൾ, നിതംബ പേശികൾ എന്നിവയ്ക്ക് അയവ് നൽകാൻ ഈ വ്യായാമം സഹായിക്കും.

  വർക് ഫ്രം ഹോം വ്യാപകമായതോടെ ദീർഘ നേരം ഒരേ ഇരുപ്പിൽ ഇരുന്ന് ജോലികൾ ചെയ്യുന്നവരുടെ എണ്ണം ഉയർന്നു. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ ദീർഘനേരം ഇരുന്നാൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

  പ്രമേഹം (Diabetes), പൊണ്ണത്തടി (Obesity), അർബുദം (Cancer) തുടങ്ങിയ പല രോഗങ്ങൾക്കും ദീർഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

  Also Read-Health Benefits of Coffee| ഏകാഗ്രത വർദ്ധിപ്പിക്കും; നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും; കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  എന്നാൽ ദീർഘനേരം ഇരിക്കേണ്ടതായി വരുമ്പോൾ ഇരിക്കുന്ന ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ്സ് 30 ശതമാനം വർധിപ്പിക്കാനും കഴിയും. മാത്രമല്ല ആകസ്മികമായി മരണം സംഭവിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ദീർഘ നേരം ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഒരു മണിക്കൂർ ഇടവേളകളിൽ ചെയ്യുന്ന വ്യായാമം ദീർഘ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

  Also Read-Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  ഏഴു മണിക്കൂറിൽ താഴെ തുടർച്ചയായി ഇരിക്കുന്ന വ്യക്തികൾ പ്രതിദിനം 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ, അവരുടെ മരണ സാധ്യത 80 ശതമാനം വരെ കുറയും. ദീർഘ നേരം ഇരിക്കേണ്ടതായി വരുമ്പോൾ ഓരോ മണിക്കൂർ ഇടവിട്ട് മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്താൽ അകാല മരണത്തിനുള്ള സാധ്യത 30 ശതമാനം കുറയുമെന്ന് ഗവേഷകർ പറയുന്നു.
  Published by:Jayashankar AV
  First published: