• HOME
  • »
  • NEWS
  • »
  • life
  • »
  • Brain Power | തലച്ചോറിന്റെ ആരോഗ്യത്തെ സംക്ഷിക്കാന്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

Brain Power | തലച്ചോറിന്റെ ആരോഗ്യത്തെ സംക്ഷിക്കാന്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, മത്തി, അയല, തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

  • Share this:
    ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നമ്മള്‍ നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. നമ്മുടെ തലച്ചോറിനെ ( Brain ) കേന്ദ്രി കരിച്ചാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ശരീരത്തിലെ കലോറിയുടെ 20 ശതമാനവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നത് വളരെ പ്രധാനമാണ്.തലച്ചോറിന്റെ ആരോഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പരിശോധിക്കാം.

    ഡാര്‍ക്ക് ചോക്ലേറ്റ്: ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ തലച്ചോറിന് വളരെ നല്ലതാണ്. ഇരുമ്പും ആന്റി ഓക്സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസവും ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നിന് ഇവ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലവനോയ്ഡുകള്‍ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നു.

    സുഗന്ധവ്യഞ്ജനങ്ങള്‍: മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് തനതായ ഔഷധഗുണങ്ങളും തനതായ രുചിയുമുണ്ട്. ഇവയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

    മത്സ്യങ്ങള്‍: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, മത്തി, അയല, തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് അടക്കമുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഈ മത്സ്യങ്ങള്‍ സഹായിക്കും.

    ചീര: വളരെ അധികം ആരോഗ്യകരമായ ഒന്നാണ് ചീര. ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി 9, നാരുകള്‍ എന്നിവ ഇവയില്‍ ധാരളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മികച്ചപ്പെടുത്തുന്നതിന് ഇവ സഹായിക്കുന്നതു.

    കോഫി: കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീനും ആന്റിഓക്സിഡന്റുകളും ബുദ്ധിവികസാത്തിന് വളരെ അധികം സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള സെറോടോണിന്‍ എന്ന സംയുക്തം ഓര്‍മ്മശക്തി കൂട്ടാന്‍ നല്ലതാണ്.

    ബ്രോക്കോളി: വൈറ്റമിന്‍ കെ, ആന്റിഓക്‌സിഡന്റ് എന്നിവ ധാരളം അടങ്ങിയിട്ടുള്ള ബ്രോക്കോളി തലച്ചോറിന്റെ ആരോഗ്യം മികച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

    Also read- Summer Drinks | ഉഷ്ണം അകറ്റാം; ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം; വേനൽക്കാലത്ത് കുടിക്കേണ്ട പാനീയങ്ങൾ

    കശുവണ്ടി: സ്ഥിരമായി കശുവണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിന് ഉള്‍പ്പെടെ ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
    Published by:Jayashankar AV
    First published: