• HOME
  • »
  • NEWS
  • »
  • life
  • »
  • Summer Recipe | പ്രമേഹരോഗികള്‍ക്ക് വേനൽക്കാലത്ത് കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ചില വിഭവങ്ങൾ

Summer Recipe | പ്രമേഹരോഗികള്‍ക്ക് വേനൽക്കാലത്ത് കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ചില വിഭവങ്ങൾ

പ്രമേഹരോഗികള്‍ക്ക് ഈ വേനല്‍ക്കാലത്ത് കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ അറിയാം

  • Share this:
    പ്രമേഹരോഗികളും (Diabetics) രക്താതിമര്‍ദ്ദം അനുഭവിക്കുന്നവരും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന ഭക്ഷണങ്ങള്‍ക്ക് (Diet) മുന്‍ഗണന നല്‍കണം. ഇത്തരക്കാര്‍ മത്സ്യം, അന്നജം കുറഞ്ഞ പച്ചക്കറികള്‍, പഴവർഗങ്ങള്‍ എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് ഈ വേനല്‍ക്കാലത്ത് (Summer) കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ (Recipe) അറിയാം:

    വെള്ളക്കടലയും ആട്ടിന്‍പാല്‍ ചീസും ചേര്‍ത്ത വെള്ളരിക്ക തക്കാളി സാലഡ്
    വെള്ളക്കടല ഫൈബറുകളാല്‍ സമ്പന്നമാണ്. പ്രകൃതിദത്തമായി ശരീരത്തിന് ജലാംശം നല്‍കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്കയും, വെള്ളക്കടലയും, തക്കാളിയും, കൊഴുപ്പ് കുറഞ്ഞ ആട്ടിന്‍പാല്‍ ചീസും ചേര്‍ത്ത സാലഡ് കഴിച്ചാല്‍ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാതെ ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കും.

    മൂങ്, മേത്തി ചീല
    |ഇത് ഉണ്ടാക്കുന്നതിനായി ഒരു കപ്പ് ചെറുപയറിനോടൊപ്പം മൂന്ന് പച്ചമുളക്, ആവശ്യത്തിന് ഇഞ്ചി, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. അതിലേക്ക് 1 ടീസ്പൂണ്‍ കടലമാവ്, 1/2 കപ്പ് അരിഞ്ഞ ഉലുവയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് ജീരകം ചേര്‍ക്കുക. അതിനുശേഷം തയ്യാറാക്കിവെച്ച മിശ്രിതം കനംകുറഞ്ഞ ഉരുളകളാക്കി പൊരിച്ചെടുത്താൽ നല്ലൊരു വിഭവമായി.

    പാവയ്ക്ക പറാത്ത
    ഇതിനായി ആദ്യം 3/4 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് കുഴച്ച് മാവ് തയ്യാറാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു ടീസ്പൂണ്‍ വാളന്‍ പുളിയും ഒരു കപ്പ് വെള്ളവും ഒരു കപ്പ് ചെറുതായി അരിഞ്ഞ പാവയ്ക്കയും യോജിപ്പിച്ച് അരച്ചെടുത്ത് സ്റ്റഫിംഗ് തയ്യാറാക്കുക. ഇതിലേക്ക് മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക.

    ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി പെരുംജീരകം ചേർക്കുക. ചെറുതായി അരിഞ്ഞ അര കപ്പ് ഉള്ളി ചേര്‍ത്ത് രണ്ട് മിനിറ്റ് വേവിക്കുക. ശേഷം ഇടത്തരം തീയില്‍ മുമ്പത്തെ പാവയ്ക്ക മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് കൂടി വേവിക്കുക. ആവശ്യമെങ്കില്‍ ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേര്‍ക്കാം. തുടര്‍ന്ന് വേവിച്ച മിശ്രിതം നിറച്ച് ചെറിയ ഉരുളകളാക്കിയ മാവ് പരത്തിയെടുക്കുക. ഒരു ചപ്പാത്തിക്കല്ലില്‍ പരത്തിയെടുത്ത ശേഷം ചുട്ടെട്ടുത്താല്‍ പാവയ്ക്ക പറാത്തകള്‍ തയ്യാറായി.

    തണുപ്പിച്ച അവോക്കാഡോ സൂകീനി സൂപ്പ്
    അവക്കാഡോയും സൂകീനിയും (മാരോപ്പഴം) ശരീരത്തിന് വളരെ നല്ലതാണ്. ഈ രുചികരവും ആരോഗ്യകരവുമായ സൂപ്പ് തയ്യാറാക്കാന്‍ അവോക്കാഡോ, ഒലിവ് ഓയില്‍, ഉള്ളി, സൂകീനി,വെളുത്തുള്ളി, വെജിറ്റബിള്‍ സ്റ്റോക്ക്, പുതിന, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ ആവശ്യമാണ്. ആദ്യം സൂകീനി നന്നായി വഴറ്റുക. ഇതിന് ശേഷം അവോക്കാഡോയും പുതിനയും ചേര്‍ത്ത് ഇളക്കി അതിന് മുകളിൽ കുറച്ച് പുതിന കൂടി ചേര്‍ത്താല്‍ സൂപ്പ് തയ്യാറായി.
    Published by:Jayesh Krishnan
    First published: