• HOME
 • »
 • NEWS
 • »
 • life
 • »
 • Covid 19 | കോവിഡ് മാനസികപിരിമുറുക്കം കൂട്ടുന്നുണ്ടോ?; സമ്മർദം കുറക്കാനുള്ള വഴികൾ ഇതാ

Covid 19 | കോവിഡ് മാനസികപിരിമുറുക്കം കൂട്ടുന്നുണ്ടോ?; സമ്മർദം കുറക്കാനുള്ള വഴികൾ ഇതാ

കോവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ ലോകമെമ്പാടുമുള്ള വലിയൊരു ശതമാനം ആളുകൾക്കും ഉത്കണ്ഠയും മാനസിക പിരിമുറുക്കവുമെല്ലാം കൂടിവരുന്നുണ്ട്

 • Last Updated :
 • Share this:
  ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് 19 (Covid 19) കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുകയാണ്. രാജ്യത്ത് നിയന്ത്രണങ്ങൾ കുറച്ച് എല്ലാം സാധാരണഗതിയിലേക്ക് പോവുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന വാർത്തകൾ വരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. സമാനമായ രീതിയിലേക്ക് കാര്യങ്ങൾ പോവുമോയെന്ന ആശങ്ക ചിലരെയെങ്കിലും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. മറ്റൊരു ലോക്ക‍്‍ഡൗൺ കൂടി വന്നാൽ അത് ഉൾക്കൊള്ളുക എളുപ്പമാവില്ല.

  വിഷാദവും ഉത്കണ്ഠയും ഓർമക്കുറവും മന്ദതയുമൊക്കെ തുടങ്ങി കോവിഡ് സൃഷ്ടിക്കുന്ന അനന്തരഫലങ്ങൾ പലരിലും പല വിധത്തിലാണ്.

  കോവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ ലോകമെമ്പാടുമുള്ള വലിയൊരു ശതമാനം ആളുകൾക്കും ഉത്കണ്ഠയും (Anxiety) മാനസിക പിരിമുറുക്കവുമെല്ലാം കൂടിവരുന്നുണ്ട്. ചില‍ർ വിഷാദരോഗത്തിലേക്ക് പോലും വീണ് പോയിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് പലരും ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്. മാനസികമായി തക‍ർന്ന് പോയാൽ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെയും സാരമായി ബാധിക്കും. ധ്യാനത്തിലൂടെയും മൈൻഡ‍്‍ഫുൾനെസ് ടെക്ക്നിക്കുകളിലൂടെയും നിങ്ങൾക്ക് ഉത്കണ്ഠയിൽ നിന്ന് രക്ഷ നേടാനാവും.

  നാം എവിടെയാണെന്നും എന്തുചെയ്യുന്നുവെന്നും പൂർണ്ണമായും മനസ്സിലാക്കാനും അത് ഉൾക്കണ്ട് ഇടപെടാനും സാധിക്കുന്ന മനുഷ്യൻറെ അടിസ്ഥാനപരമായ കഴിവാണ് മൈൻഡ‍്‍ഫുൾനെസ്. ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങളിൽ അമിതമായി പ്രതികരിക്കാതിരിക്കാനും ആത്മസംയമനം പാലിക്കാനും ഈ പരിശീലനം നിങ്ങളെ സഹായിക്കുന്നു. "വിവേചനങ്ങളോ മുൻധാരണകളോ ഒന്നുമില്ലാതെ ഈ നിമിഷത്തിലേക്ക് എല്ലാ ശ്രദ്ധയും കൊടുക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണത്," യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സിലെ സെൻറർ ഫോർ മൈൻഡ‍്‍ഫുൾനെസ് ഇൻ മെഡിസിൻ സ്ഥാപകനായ ജോൺ കബാറ്റ്-സിൻ പറഞ്ഞു.

  മൈൻഡ‍്‍ഫുൾ ധ്യാനത്തിനായി ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

  1. നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളും ഇപ്പോഴത്തെ നിമിഷത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ അനുഭവങ്ങളിലേക്ക് കൂടുതൽ വിശാലമായ രീതിയിൽ ശ്രദ്ധയെ കൊണ്ടുപോവുകയാണ് ലക്ഷ്യം. ചുറ്റുപാടുകളിലേക്ക് ശ്രദ്ധ പോവാതെ നിങ്ങൾ സ്വയം കീഴടങ്ങുക.

  2. നിങ്ങളുടെ ശ്വസനപ്രക്രിയയിൽ മാത്രം ശ്രദ്ധിക്കുക. ശരീരത്തിന്റെ ഒരു ഭാഗത്ത് ശ്വസിക്കുന്നത് അറിയാൻ ശ്രമിക്കുക.

  3. നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ശരീരത്തിലേക്ക് കൊണ്ടുവരികയും ശരീരത്തിന്റെ മൊത്തത്തിലുള്ള സംവേദനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്യുക. ഇരുന്നുകൊണ്ട് ശ്വസനത്തിൽ ശ്രദ്ധിക്കുക. മനസ് ഏകാ​ഗ്രമാക്കി നിങ്ങളുടെ വിശാലമായ അനുഭവങ്ങളിലേക്ക് മനസ്സിനെ കൊണ്ട് പോവുക.

  ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മൈൻഡ‍്‍ഫുൾനസ് കൊണ്ട് വലിയ ഗുണം ലഭിച്ചേക്കില്ല. ഇത് ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ ഡോക്ടറോട് നിർദ്ദേശങ്ങൾ തേടുന്നത് നല്ലതാണ്.

  ഉത്​കണ്​ഠയിലും സമ്മർ​ദത്തിലും അകപ്പെടാതിരിക്കാൻ സ്വയം സ്വയം ചില ശീലങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും​. അതിനായി ആദ്യം ചെയ്യേണ്ടത്​ മനസ്സിൽ ശുഭാപ്​തി നിറയ്​ക്കുക എന്നതാണ്​. പോഷകങ്ങൾ അടങ്ങിയ സന്തുലിതമായ ആഹാരം, വ്യായാമം, ആവശ്യത്തിന്​ ഉറക്കം, മാനസികമായ ഉല്ലാസം, യോഗ, പ്രാർഥന തുടങ്ങിയ കാര്യങ്ങളെല്ലാം ശീലമാക്കുക.
  Published by:Jayesh Krishnan
  First published: