• HOME
  • »
  • NEWS
  • »
  • life
  • »
  • Brain | തലച്ചോറിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കണോ? കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ

Brain | തലച്ചോറിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കണോ? കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ

തലച്ചോറിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചില ഭക്ഷണങ്ങളെക്കുറിച്ച്

  • Share this:
    പ്രായമാകുമ്പോൾ ഓർമശക്തി കുറഞ്ഞു വരുന്നത് പലരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാകും. തലച്ചോറിന്റെ (Brain) ആരോ​ഗ്യം ക്രമേണ ക്ഷയിച്ചു വരുന്നതാണ് അതിനൊരു പ്രധാന കാരണം. തലച്ചോറിന്റെ ആരോ​ഗ്യം സൂക്ഷിക്കാൻ പല കാര്യങ്ങളും ചെയ്യാനാകും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് അതിലൊന്ന്. ന്യൂട്രീഷണൽ സൈക്യാട്രിസ്റ്റായ ഡോ. ഉമാ നായിഡു (Dr. Uma Naidoo) തലച്ചോറിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചില ഭക്ഷണങ്ങളെക്കുറിച്ച് ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

    1. എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ (Extra virgin olive oil)

    എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്ന് ഡോ. ഉമാ നായിഡു പറയുന്നു. സാലഡിൽ, ഡിജോൺ കടുക് (dijon mustard), ആപ്പിൾ സിഡാർ വിനെഗർ (apple cider vinegar) എന്നിവ ചേർത്ത് കഴിക്കാനും ഡോക്ടർ ഉമ നിർദേശിക്കുന്നു.

    2. സു​ഗന്ധ വ്യഞ്ജനങ്ങൾ (Spices)

    മഞ്ഞളിൽ ഒരു നുള്ള് കുരുമുളക്, കറുവാപ്പട്ട, കുങ്കുമപ്പൂവ്, റോസ്മേരി, ഇഞ്ചി എന്നിവ ചേർത്ത് കഴിക്കുന്നതത് മസ്തിഷ്ക വികാസത്തിനും ആരോഗ്യകരമായ തലച്ചോറിനും നല്ല പോഷകമാണെന്നും ഡോക്ടർ ഉമ നായിഡു പറയുന്നു.



    3. ഒമേ​ഗ 3 (OMEGA-3)

    ഇപിഎ (EPA), ഡിഎച്ച്എ (DHA), എന്നീ ഒമേഗ 3 ഫാറ്റി ആസിഡുകൾ സാൽമൺ പോലെയുള്ള ഫാറ്റ് അടങ്ങിയ മീനുകളിൽ ധാരാളമായി ഉണ്ടെന്നും ഫിഷിൽ ഇത് തലച്ചോറിനെ വാർദ്ധക്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു എന്നും ഡോ. ഉമാ നായിഡു പറയുന്നു.

    4. ഇലക്കറികൾ (Leafy greens)

    തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നായ ഫോളേറ്റ് (folate) ധാരാളം ഉള്ളതിനാൽ ഇലക്കറികൾ കഴിക്കാൻ ഡയറ്റീഷ്യൻമാരും വിദഗ്ധരും സാധാരണയായി ശുപാർശ ചെയ്യാറുണ്ട്. ചീര, സ്വിസ് ചാർഡ്, അരിഗുല, ഡാൻഡെലിയോൺ ഗ്രീൻസ് (spinach, swiss chard, arigula, and dandelion greens) തുടങ്ങിയ പച്ചക്കറികളും ഡോ. ഉമാ നായിഡു ശുപാർശ ചെയ്യുന്നു. ഈ പച്ചക്കറികൾ കഴിക്കുന്നത് പ്രായമാകുമ്പോൾ വൈജ്ഞാനിക കഴിവ് നിലനിർത്താൻ സഹായിക്കുമെന്നും അവർ പറയുന്നു. ഇലക്കറികള്‍, സസ്യാഹാരം എന്നിവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം പിന്തുടർന്നാൽ മൈഗ്രെയ്ൻ കുറയ്ക്കാനാകുമെന്നും ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

    5. റെയിൻബോ പച്ചക്കറികൾ (Rainbow Veggies)

    വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പച്ചക്കറികൾ കഴിക്കുന്നതിനെ റെയിൻബോ ഡയറ്റ് എന്നു വിളിക്കാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചുവപ്പ്, ഓറഞ്ച്,പച്ച, പർപ്പിൾ, ചോക്ലേറ്റ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ തലച്ചോറിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
    Published by:Naseeba TC
    First published: