ഇന്റർഫേസ് /വാർത്ത /Life / രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്ത സമ്മർദ്ദം കുറയുന്ന പ്രശ്നമുള്ളവർക്ക് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കുറഞ്ഞ രക്തസമ്മർദ്ദത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കും.

  • Share this:

രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി (എംഎം എച്ച്ജി) വരെയാണ്. രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ താഴുന്നത് ഹൈപ്പോടെൻഷന് കാരണമാകുന്നു.  മങ്ങിയ കാഴ്ച, തലകറക്കം, ബോധക്ഷയം, ഓക്കാനം, ബലഹീനത എന്നിവയാണ് രക്തസമ്മർദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങൾ. നിർജ്ജലീകരണം മുതൽ ശാരീരികമായ മാറ്റങ്ങൾ വരെ വിവിധ പ്രശ്നങ്ങൾ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നു. രക്തസമ്മർദ്ദം അനിയന്ത്രിതമായി കുറയുന്ന അവസ്ഥ ചിലപ്പോൾ മരണത്തിനു വരെ കാരണമായേക്കാം.

രക്തസമ്മർദ്ദം തീരെ കുറയുന്നതിന്റെ ലക്ഷണങ്ങളായ പൾസ് വർദ്ധിക്കുക, ശ്വസനം വേ​ഗത്തിലാവുക, ശരീരം തണുക്കുക എന്നിവ കണ്ടെത്തിയാൽ ഉടൻ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കണം. എന്നാൽ ഇത്തരത്തിൽ രക്ത സമ്മർദ്ദം കുറയുന്ന പ്രശ്നമുള്ളവർക്ക് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കുറഞ്ഞ രക്തസമ്മർദ്ദത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കും.

ഉപ്പ്

താഴ്ന്ന രക്തസമ്മർദ്ദം ഉയർത്താൻ ഉപ്പ് സഹായിക്കുന്നു. രക്തസമ്മർദ്ദം താഴ്ന്നയാളുകളിൽ നിയന്ത്രിതമായ അളവിൽ സോഡിയം ഉയർത്തുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.

വെള്ളം, ദ്രാവകങ്ങൾ

കുറഞ്ഞ രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിർജ്ജലീകരണമാണ്. ഇതിനെ തടയാൻ വെള്ളം, ജ്യൂസ് എന്നിവ ധാരാളമായി കുടിക്കുന്നത് സഹായിക്കും. ശരീരത്തിൽ ജലത്തിന്റെ അപര്യാപ്തത കാരണം രക്തത്തിന്റെ അളവ് കുറയ്ക്കുകയും രക്ത സമ്മർദ്ദം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ബിപി കുറവുള്ള ആളുകൾ പ്രതിദിനം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കൂടാതെ ഇത്തരം പ്രശ്നമുള്ളവർ മദ്യപാനവും ഒഴിവാക്കണം.

കഫീൻ

കോഫിയും കഫീൻ അടങ്ങിയ ചായയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ കഫീന്റെ ഉപഭോഗം ബിപി കുറഞ്ഞവരിൽ ഹ്രസ്വകാലത്തേക്ക് പ്രയോജനകരമാകും.

ബി 12 അടങ്ങിയ ഭക്ഷണങ്ങൾ

ശരീരത്തിലെ വൈറ്റമിൻ ബി 12 ന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാവുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണ സാധനങ്ങൾ, ധാന്യങ്ങൾ, മാംസം, പോഷക​ ഗുണമുള്ള യീസ്റ്റ് എന്നിവ കഴിക്കുന്നത് കുറഞ്ഞ രക്ത സമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ഫോളേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ

ശരീരത്തിന് ആവശ്യമായ ഫോളേറ്റ് ലഭിക്കാത്തത് വിളർച്ചയ്ക്ക് കാരണമാകുന്നു. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തണം. ശതാവരി കിഴങ്ങ്, ബീൻസ്, പയറ്, സിട്രസ് പഴങ്ങൾ, ഇലക്കറികൾ, മുട്ട, കരൾ എന്നിവയാണ് ഫോളേറ്റിന്റെ ഉറവിടങ്ങളായ ഭക്ഷണങ്ങൾ.

മുകളിൽ സൂചിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിനു പുറമേ, രക്തസമ്മർദ്ദം കുറയുന്ന പ്രശ്നമുള്ളവർ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം. ഇത്തരക്കാർ ഭക്ഷണം ഒഴിവാക്കുന്ന സ്വഭാവം മാറ്റണം. കൂടുതൽ ഭക്ഷണം കഴിക്കുന്നതിനു പകരം കുറച്ച് ഭക്ഷണം പലപ്പോഴായി കഴിക്കുന്നതാണ് നല്ലത്. വേഗത്തിൽ ഭക്ഷണം ദഹിക്കാനും രക്തപ്രവാഹം നിലനിർത്താനും ഇത് സഹായിക്കും.

Also Read-ആരോഗ്യകരമായ ഹൃദയം വേണോ? ഈ ഭക്ഷണ സാധനങ്ങൾ ഉറപ്പായും ഒഴിവാക്കുക

First published:

Tags: Blood pressure, Health