• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH HERE IS WHY SLEEP SHOULD BE YOUR TOP PRIORITY GH

Explained | രാത്രിയിൽ ഉറക്കം കളഞ്ഞ് മൊബൈൽ ഉപയോഗിക്കുന്നവ‌ർ അറിയാൻ

ഉറങ്ങുന്നതിന് 30 മിനിറ്റെങ്കിലും മുമ്പ് നിങ്ങൾ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവയ്ക്കണം. വൈകുന്നേരത്തെ കാപ്പി കുടി ഒഴിവാക്കുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

Representative Image

Representative Image

 • Share this:
  കോവിഡ് മഹാമാരി ആരംഭിച്ചതോടെ പല‍ർക്കും ഉറക്കം തന്നെ നഷ്ടപ്പെട്ടു. ആളുകളുടെ ജീവിത രീതിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഓൺലൈൻ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയും മറ്റ് സാമ്പത്തിക - മാനസിക പ്രശ്നങ്ങളുമൊക്കെ ഇതിന് ഒരു പരിധി വരെ കാരണങ്ങളാണ്. മഹാമാരി ആരംഭിച്ചതിനുശേഷം പല‍ർക്കും ദിവസങ്ങൾക്ക് മേലുള്ള നിയന്ത്രണം തന്നെ നഷ്ടമായി. ഓരോ ദിവസവും എത്ര വേഗമാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. ക്ലാസുകളും മറ്റും ഓൺ‌ലൈനായി മാറിയതോടെ ഉറക്കത്തിന്റെ സമയം തന്നെ മാറിയതായി വിദ്യ‍‍ാർത്ഥികളും പരാതിപ്പെടുന്നു.

  പകൽ ജോലി തിരക്കുകളും വീട്ട് ജോലികളുമൊക്കെയായി തിരക്കുപിടിച്ച് പായുന്നതിനിടെ എല്ലാം കഴിഞ്ഞ് സ്വസ്ഥമായി അൽപ്പം സമയം അവരവ‍ർക്ക് വേണ്ടി ചെലവഴിക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളിലാണ്. എന്നാൽ ഈ സമയം നിങ്ങൾ വിനോദങ്ങൾക്കായി മാറ്റി വയ്ക്കുമ്പോൾ നിങ്ങൾക്ക് നഷ്ട്ടപ്പെടുന്നത് ശരീരത്തിന് ഏറ്റവും ആവശ്യമായ ഉറക്കമാണ്. പകൽ സമയത്തെ അധ്വാനത്തിനോടുള്ള ഒരു പ്രതികാരമെന്നോണമാണ് പലരും രാത്രി കാലങ്ങളിൽ മൊബൈൽ ഫോൺ നോക്കിയും സിനിമ കണ്ടും മറ്റും സമയം ചെലവഴിക്കുന്നത്.

  എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്?

  “ഒരാളുടെ തിരക്കുപിടിച്ച ദൈനംദിന ഷെഡ്യൂൾ കാരണം നഷ്ടപ്പെടുന്ന ഒഴിവു സമയങ്ങളാണ് അവ‍ർ രാത്രി ഉറക്കം കളഞ്ഞ് നേടിയെടുക്കാൻ ശ്രമിക്കുന്നത് ” പ്രമുഖ സൈക്കോളജിസ്റ്റായ സ്മൃതി ജോഷി പറയുന്നു. ആളുകൾക്ക് അവരുടെ ജോലി സംബന്ധമായ തിരക്കുകൾ കൂടുന്നതും ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതുമാണ് ഇതിന് കാരണം. കോവിഡ് മഹാമാരിയുടെ കടന്നു വരവോടെ ജോലിയും വീടും തമ്മിലുള്ള അതി‍ർ വരമ്പുകളും പ‍ലർക്കും നഷ്ടമായി.

  Also Read-പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച ദയാലു; ഡോക്റ്ററുടെ വൈറൽ പോസ്റ്റ്

  പകൽ സമയത്തെ ടെൻഷനുകളും സമ്മ‍ർദ്ദങ്ങളും മറന്ന് രാത്രികാലങ്ങളിലാണ് അധികമാളുകളും സോഷ്യൽ മീഡിയകളിൽ സമയം ചെലവഴിക്കുന്നതും സിനിമകൾ കാണുന്നതും പതിവായി ചില ഷോകൾ കാണുന്നതുമൊക്കെ. ഒരാളുടെ സമ്മർദ്ദകരമായ ജോലിയാണ് ഇതിന് പ്രധാന കാരണം. പകൽ ഒഴിവ് സമയം ലഭിക്കാത്തതിലുള്ള നിരാശയാണ് ഒരു പരിധി വരെ പലരെയും രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തി വിനോദത്തിനായി മാറ്റി വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഈ ദിനചര്യയിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ അവരവ‍ർ തന്നെ ശ്രമിക്കണമെന്നാണ് മനശാസ്ത്രജ്ഞയായ സ്മൃതി ജോഷിയുടെ അഭിപ്രായം.

  ഈ രീതി മഹാമാരിയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നുവെന്നും ജോഷി പറയുന്നു. ഡിജിറ്റൽ ആസക്തിയുള്ള ആളുകളാണ് പ്രധാനമായും രാത്രികാലങ്ങളിൽ ഇത്തരത്തിൽ അമിതമായി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റും ഉപയോഗിക്കുന്നത്.

  ഉറക്കം നിങ്ങളുടെ നിയന്ത്രണത്തിലാകാത്തപ്പോൾ എന്ത് സംഭവിക്കും?

  രാത്രികാലങ്ങളിലെ ഉറക്കം നീട്ടിവെക്കൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ജോഷി പറയുന്നു. “ഇത് വളരെക്കാലം തുടരുകയാണെങ്കിൽ, ഉറക്കക്കുറവിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. നിങ്ങളുടെ ഉറക്കം അപര്യാപ്തമാണോ അതോ മതിയായ ഉറക്കം ലഭിക്കുന്നുണ്ടോ എന്നറിയാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ആശയക്കുഴപ്പം അല്ലെങ്കിൽ ശ്രദ്ധക്കുറവ് നിങ്ങളുടെ ഉറക്കം കുറയുന്നത് കൊണ്ടുള്ള പ്രധാന പ്രശ്നമാണ്. ഉറക്കക്കുറവ് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവുകളെ സ്വാധീനിക്കാം.  പ്രതികരണ സമയം മന്ദഗതിയിലാക്കുന്നതിലേയ്ക്കും മറ്റും നയിച്ചേക്കാം. ഡ്രൈവിംഗ് സമയങ്ങളിലും മറ്റും ഇത്തരം കാര്യങ്ങൾ വലിയ അപകടങ്ങൾ വരുത്തി വയ്ക്കാൻ കാരണമാകാറുണ്ട്.

  അതുകൊണ്ട് ഉറങ്ങുന്നതിന് 30 മിനിറ്റെങ്കിലും മുമ്പ് നിങ്ങൾ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവയ്ക്കണം. വൈകുന്നേരത്തെ കാപ്പി കുടി ഒഴിവാക്കുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
  Published by:Asha Sulfiker
  First published:
  )}