നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Fruits | മറ്റ് ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്? ആയുർവേദ വിദഗ്ധരുടെ വിശദീകരണം ഇങ്ങനെ

  Fruits | മറ്റ് ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്? ആയുർവേദ വിദഗ്ധരുടെ വിശദീകരണം ഇങ്ങനെ

  ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനാണ് ആയുവേദ വിദഗ്ധർ ജനങ്ങളെ ഉപദേശിക്കുന്നത്.

  • Share this:
   പച്ചക്കറികളും പഴവർഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും അറിയാവുന്നതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രോഗങ്ങളെ ചെറുത്ത് നിർത്തുന്നതിന് അവ സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു. കൂടാതെ വിട്ടുമാറാത്ത ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഒരു പ്രധാന ഘടകമായും പഴവർഗങ്ങൾ കണക്കാക്കപ്പെടുന്നു.

   ഫ്രൂട്ട് സാലഡുകൾ മുതൽ കസ്റ്റാർഡുകൾ വരെ ഏതെങ്കിലും വിധത്തിൽ ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്താൻ നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ ശീലം ആരോഗ്യകരമല്ല. ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനാണ് ആയുവേദ വിദഗ്ധർ ജനങ്ങളെ ഉപദേശിക്കുന്നത്. കാരണം ഭക്ഷണം കഴിച്ചതിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് ശരീരത്തിൽ വിഷങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഇവർ പറയുന്നു.

   ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഒഴിവാക്കി പഴവർഗങ്ങൾ ഒറ്റയ്ക്ക് കഴിക്കാനാണ് ആയുർവേദ വിദഗ്ധർ ജനങ്ങളോട് നിർദ്ദേശിക്കുന്നത്. ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, ശുദ്ധമായ പഴങ്ങൾ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടന്ന് ദഹിക്കും. അതിനാൽ കൂടുതൽ സമയം നമ്മുടെ വയറ്റിൽ കിടക്കുമ്പോൾ പഴങ്ങൾ വിഷകരമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു.

   "ശുദ്ധമായ പഴവർഗങ്ങൾ മറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലഘുവും ദഹിപ്പിക്കാൻ എളുപ്പവുമാണ്. കട്ടിയുള്ള ഭക്ഷണങ്ങൾക്കൊപ്പം (അല്ലെങ്കിൽ അതിനു ശേഷം) പഴവർഗങ്ങൾ കഴിക്കുമ്പോൾ കട്ടിയുള്ള ഭക്ഷണം ദഹിക്കാനെടുക്കുന്ന സമയം വരെ പഴവർഗങ്ങൾ വയറ്റിൽ തുടരും. തത്ഫലമായി, പഴവർഗങ്ങൾ സാധാരണയിൽ കൂടുതൽ നേരം വയറ്റിൽ തുടരും. ദഹനത്തിന് സഹായിക്കുന്ന രാസവസ്തുക്കൾ പഴവർഗങ്ങളിൽ വേണ്ടതിലധികം രാസവസ്തുക്കൾ ചേർക്കുന്നു. ശേഷം അവ വയറ്റിൽ വച്ച് പഴവർഗങ്ങളെ പുളിപ്പിക്കാൻ തുടങ്ങുന്നു. ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പിന്നിലെ കാരണം വിശദീകരിച്ച ഡോ. ഡിക്സ ഭവ്സർ പറഞ്ഞു.

   പഴവർഗങ്ങൾ കട്ടിയുള്ള ആഹാരത്തോടൊപ്പം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്ന കെമിക്കലുകൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് അവർ പറയുന്നു. ഡോ. ഡിക്സ ഭവ്സറിന്റെ അഭിപ്രായത്തിൽ, ഇങ്ങനെയുണ്ടാകുന്ന രാസവസ്തുക്കൾ ആയുർവേദത്തിൽ "അമ" എന്നാണ് അറിയപ്പെടുന്നത്. ഈ വിഷങ്ങൾ ദഹനനാളത്തിൽ അടിഞ്ഞുകൂടുന്നുവെന്നും അവ ദഹനത്തെ സാരമായി ബാധിക്കുമെന്നും ദഹനക്കേട്, കുടൽ വീക്കം എന്നിവയിലേക്ക് നയിക്കുമെന്നും ഡോ. ഭവ്സർ വിശദീകരിച്ചു.

   മറ്റ് ഭക്ഷണങ്ങളോടൊപ്പം പഴവർഗങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ധാരാളം വൈറ്റമിനുകളും മിനറലുകളും മറ്റ് പോഷകഘടകങ്ങളും അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ ആഹാരശീലത്തിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താനാകില്ല. എന്നാൽ കഴിക്കുന്ന രീതിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ച് ഒരു ഇടവേളയ്ക്ക് ശേഷം പഴവർഗങ്ങൾ കഴിക്കുന്നതാണ് എപ്പോഴും ഉചിതം. ആഹാരത്തിന് ശേഷം ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞ് വേണം പഴങ്ങൾ കഴിക്കാൻ എന്നാണ് ആയുർവേദ വിദഗ്ധരുടെ അഭിപ്രായം.
   Published by:Jayesh Krishnan
   First published:
   )}