• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

പ്രായം ഇരുപത് പിന്നിടുമ്പോള്‍ മുടികൊഴിച്ചില്‍ കൂടാന്‍ കാരണം


Updated: April 2, 2018, 9:45 PM IST
പ്രായം ഇരുപത് പിന്നിടുമ്പോള്‍ മുടികൊഴിച്ചില്‍ കൂടാന്‍ കാരണം
(Photo courtesy: AFP Relaxnews/ alexkatkov/ shutterstock.com)

Updated: April 2, 2018, 9:45 PM IST
ഇക്കാലത്ത് ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. പണ്ടു കാലങ്ങളില്‍ പ്രായമാകുന്നവരിലാണ് മുടികൊഴിച്ചില്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇരുപതും മുപ്പതും വയസ് പിന്നിടുമ്പോള്‍ ചിലരില്‍ മുടികൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങളാണ് അമിതമായി മുടി കൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഇവിടെയിതാ, മുടികൊഴിച്ചിലിനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ഭക്ഷണക്രമം

ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നതും സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ ഇക്കാലത്ത് ചെറുപ്പക്കാരുടെ ഇടയില്‍ കണ്ടുവരുന്നുണ്ട്. മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണം ഇതാണ്. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ട പ്രധാന പോഷകങ്ങള്‍ കിട്ടാതെ വരുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിലൂടെ മുടിയുടെ വളര്‍ച്ച കുറയുകയും, അവയുടെ ഉറപ്പ് ഇല്ലാതാകുകയും കൊഴിഞ്ഞുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. കോളകള്‍ പോലെയുള്ള ശീതളപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. അമിതമായി മാംസാഹാരം കഴിക്കുന്നതും മുടികൊഴിച്ചിലിനുളള മറ്റൊരു കാരണമാണ്.
Loading...
2, മാനസികസമ്മര്‍ദ്ദം

മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണിത്. മാനസികസമ്മര്‍ദ്ദം കൂടുമ്പോള്‍ നമ്മുടെ ശരീരം കോര്‍ട്ടിസോള്‍ പോലെയുള്ള ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കുകയും, ഇവ മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

3, ജീവിതശൈലി

സൌന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ്. ഷാംപൂ, എണ്ണ, കളറിങ് ഉല്‍പന്നങ്ങള്‍, ഹെയര്‍ക്രീമുകള്‍, ബില്‍ക്രീം എന്നിവയൊക്കെ കൂടുതലായി ഉപയോഗിക്കുന്നത് മുടിയ്ക്ക് ദോഷം വരുത്തും.
First published: February 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍