നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മതത്തിനപ്പുറം രക്തഗ്രൂപ്പിലെ പൊരുത്തം; ഭര്‍ത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ ഹിന്ദു മുസ്ലീം യുവതികൾ പരസ്പരം വൃക്ക ദാനം ചെയ്തു

  മതത്തിനപ്പുറം രക്തഗ്രൂപ്പിലെ പൊരുത്തം; ഭര്‍ത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ ഹിന്ദു മുസ്ലീം യുവതികൾ പരസ്പരം വൃക്ക ദാനം ചെയ്തു

  2011 ല്‍ മനുഷ്യാവയവങ്ങള്‍ മാറ്റിവയ്ക്കല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ മൂലമാണ് ഈ കൈമാറ്റം സാധ്യമായതെന്ന് ഡോ. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

  Ashraf Ali and Sultana Khatoon (Left), Vikas Uniyal and Sushma Uniyal (Right)

  Ashraf Ali and Sultana Khatoon (Left), Vikas Uniyal and Sushma Uniyal (Right)

  • Share this:
   ഭര്‍ത്താക്കന്മാരെ രക്ഷിക്കാന്‍ പരസ്പരം വൃക്ക ദാനം ചെയ്ത് ഡെറാഡൂൺ സ്വദേശികളായ ഹിന്ദു, മുസ്ലീം വനിതകൾ. വൃക്ക തകരാറിനെ തുടര്‍ന്ന്, 50 വയസുകാരനായ വികാസ് ഉണിയാല്‍ രണ്ട് വര്‍ഷത്തിലേറെയായി ഹീമോഡയാലിസിസിന് വിധേയനായിരുന്നു. 51 വയസ്സുള്ള അഷ്‌റഫ് അലിയും സമാനമായ പ്രശ്‌നമാണ് നേരിട്ടിരുന്നത്. രണ്ടുപേര്‍ക്കും കിഡ്‌നി മാറ്റിവയ്ക്കൽ ആവശ്യമായിരുന്നു. എന്നാൽ ഇതിനായുള്ള പരിശോധനയില്‍, ദാതാക്കളാകാൻ തയ്യാറായ തങ്ങളുടെ ഭാര്യമാരുടെ വൃക്ക പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ ഭാഗ്യവശാല്‍ വികാസിന്റെ ഭാര്യ സുഷമയുടെ വൃക്ക അഷ്‌റഫിനും, അഷ്‌റഫിന്റെ ഭാര്യ സുല്‍ത്താന ഖട്ടൂണിന്റെ വൃക്ക വികാസിനും പൊരുത്തപ്പെട്ടു.

   ട്രാന്‍സ്പ്ലാന്റേഷൻ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നാല് പേരും ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. വികാസും അഷ്‌റഫും ഡെറാഡൂണിലുള്ള ഹിമാലയന്‍ ആശുപത്രിയിലെ രോഗികളായിരുന്നു. അവരവരുടെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം പരിശോധിച്ചിരുന്നു. എന്നാൽ ഭര്‍ത്താക്കന്മാരുടെ രക്തഗ്രൂപ്പുകളുമായി ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഫലമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കളുടെ വൃക്കകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് അവര്‍ പരീക്ഷിച്ചുകൊണ്ടിരുന്നു.

   ദാതാക്കളുടെ വൃക്കകള്‍ സ്വീകര്‍ത്താകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് അറിയാൻ രക്തപരിശോധനകള്‍, ക്രോസ്മാച്ച് ടെസ്റ്റുകള്‍ (സ്വീകര്‍ത്താവിന്റെ ശരീരം ദാതാവിന്റെ അവയവത്തെ നിരസിക്കാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്ന ടെസ്റ്റ്) എച്ച്എല്‍എ ആന്റിജന്‍ ടെസ്റ്റുകൾ (രോഗപ്രതിരോധ ശേഷി പരിശോധിക്കുന്ന ടെസ്റ്റ്) തുടങ്ങി പലതരത്തിലുള്ള പരിശോധനകള്‍ നടത്തും. ഇത്തരത്തില്‍ രണ്ട് കുടുംബങ്ങളും രോഗികള്‍ സുഖം പ്രാപിക്കുന്നതിനായി വൃക്കകളുടെ അന്വേഷണത്തിലായിരുന്നു.

   പരിമിതമായ വരുമാന മാര്‍ഗ്ഗങ്ങള്‍ മാത്രമുള്ള രണ്ട് കുടുംബങ്ങളും പ്രതിമാസം 20,000 രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചിരുന്നു. വൃക്ക മാറ്റിവച്ചാല്‍ ഈ ചെലവ് കാലക്രമേണ കുറയ്ക്കാം. 'ട്രാന്‍സ്പ്ലാന്റ് നടത്തിയാല്‍ അവര്‍ക്ക് 6 ലക്ഷം രൂപ വീതം ചെലവ് വരും. എന്നാല്‍ ശസ്ത്രക്രിയ നടത്തിയാല്‍ ഈ ചെലവ് കാലക്രമേണ കുറയും' ആശുപത്രിയിലെ സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ഷഹബാസ് അഹമ്മദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   ഇവര്‍ക്ക് ചേർച്ചയുള്ള വൃക്ക ലഭിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയപ്പോള്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരു ബദല്‍ പദ്ധതി നിര്‍ദ്ദേശിക്കുകയായിരുന്നു.''ഇരുവരുടെയും ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് വൃക്ക നല്‍കാന്‍ തയ്യാറായിരുന്നു, പക്ഷേ അവരുടെ രക്തഗ്രൂപ്പുകള്‍ പൊരുത്തപ്പെട്ടിരുന്നില്ല. എന്നാൽ വികാസ് ഉണിയാലിന്റെ ഭാര്യ സുഷമയുടെ രക്തഗ്രൂപ്പ് അഷ്‌റഫ് അലിയുടേതുമായി പൊരുത്തപ്പെട്ടു. അഷ്‌റഫിന്റെ ഭാര്യ സുല്‍ത്താനയുടെ രക്തഗ്രൂപ്പുമായി വികാസിന്റെ രക്തഗ്രൂപ്പും പൊരുത്തപ്പെട്ടു'' ഡോ. അഹമ്മദ് പറഞ്ഞു.

   2011 ല്‍ മനുഷ്യാവയവങ്ങള്‍ മാറ്റിവയ്ക്കല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ മൂലമാണ് ഈ കൈമാറ്റം സാധ്യമായതെന്ന് ഡോ. അഹമ്മദ് കൂട്ടിച്ചേര്‍ത്തു. രക്തബന്ധുക്കളല്ലാത്തവരെ അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നിയമഭേദഗതി മൂലം സാധിച്ചു.

   ഒരു ഭാഗ്യകരമായ യാദൃശ്ചികതയായിരുന്നു ഇതെന്നാണ് സുഷമ പറഞ്ഞത്.''എന്റെ ഭര്‍ത്താവ് രണ്ടര വര്‍ഷമായി കഷ്ടപ്പെടുകയായിരുന്നു. ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് നാല് ടെസ്റ്റുകള്‍ ചെയ്യേണ്ടിവന്നു. പക്ഷേ, എല്ലാം ഫലം കണ്ടു,'' സുഷമ കൂട്ടിച്ചേര്‍ത്തു.

   സുല്‍ത്താനയ്ക്കും ഒടുവില്‍ ആശ്വാസമായി. ''പണത്തിന്റെയും മനസമാധാനത്തിന്റെയും കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടി. എന്നാല്‍ ഈ അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ക്ക് പരസ്പരം സഹായിക്കാനായി. അതാണ് പ്രധാനം,'' സുല്‍ത്താന പറഞ്ഞു നിര്‍ത്തി.
   Published by:Naveen
   First published:
   )}