നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Anesthesia Day 2021 | അനസ്‌തേഷ്യയുടെ കണ്ടുപിടിത്തത്തിന് മുമ്പ് ശസ്ത്രക്രിയകൾ നടത്തിയിരുന്നത് എങ്ങനെ? അനസ്തേഷ്യ സൃഷ്‌ടിച്ച മാറ്റങ്ങൾ എന്തൊക്കെ?

  World Anesthesia Day 2021 | അനസ്‌തേഷ്യയുടെ കണ്ടുപിടിത്തത്തിന് മുമ്പ് ശസ്ത്രക്രിയകൾ നടത്തിയിരുന്നത് എങ്ങനെ? അനസ്തേഷ്യ സൃഷ്‌ടിച്ച മാറ്റങ്ങൾ എന്തൊക്കെ?

  എന്തായിരിക്കാം അനസ്‌തേഷ്യയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് വൈദ്യ ലോകം അവലംബിച്ചിരുന്ന മാര്‍ഗമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ?

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഒക്ടോബര്‍ 16 നാണ് ലോക അനസ്‌തേഷ്യ ദിനമായി ആചരിക്കുന്നത്. 1846 ല്‍ ആദ്യത്തെ അനസ്‌തേഷ്യ വിജയകരമായി നിർവഹിക്കപ്പെട്ടതിനെ അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. എന്തായിരിക്കാം അനസ്‌തേഷ്യയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് വൈദ്യ ലോകം അവലംബിച്ചിരുന്ന മാര്‍ഗമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ?

   ഈ ലോക അനസ്‌തേഷ്യ ദിനത്തില്‍, മുന്‍ കാലങ്ങളിൽ എങ്ങനെയാണ് അനസ്‌തേഷ്യയുടെ സഹായമില്ലാതെ ലോകമെമ്പാടും ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതെന്നും അനസ്തേഷ്യ ഈ രംഗത്ത് സൃഷ്‌ടിച്ച കുതിച്ചുചാട്ടം എന്താണെന്നും നമുക്ക് പരിശോധിക്കാം:

   * മനുഷ്യ സംസ്‌കാരം ഉണ്ടായ നാള്‍ മുതല്‍ തന്നെ ശസ്ത്രക്രിയകളും ആരംഭിച്ചിരുന്നെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാല്‍ ആ പ്രക്രിയ വേദനരഹിതമാക്കുക എന്നതായിരുന്നു മനുഷ്യർ നേരിട്ട പ്രധാന വെല്ലുവിളി. അനസ്‌തേഷ്യ മരുന്നുകളും സംവിധാനങ്ങളും കണ്ടെത്തുന്നതിന് വളരെ മുന്‍പും വേദന കുറയ്ക്കുന്നതിനായി പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ആ കാലത്തെ വിദഗ്ദര്‍ ഉപയോഗിച്ചിരുന്നു.

   * ഇന്ത്യയില്‍ ശസ്ത്രക്രിയകളുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുതന്‍, ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് രോഗിയ്ക്ക് കഴിക്കാൻ നൽകുന്ന ഒരു മരുന്ന് കണ്ടെത്തിയിരുന്നു. കുടലില്‍ ഉണ്ടാകുന്ന സുഷിരങ്ങള്‍ അടക്കുന്നതിനും, കുടലില്‍ കണ്ടെത്തിയിരുന്ന മറ്റ് തടസ്സങ്ങള്‍ മാറ്റുന്നതിനുമൊക്കെ നടത്തിയിരുന്ന ഹെര്‍മറോയ്ഡ്, ലിതോട്ടമി തുടങ്ങിയ ചികിത്സകള്‍ക്കായാണ് അന്ന് വായയിലൂടെ കഴിക്കാവുന്ന മരുന്നിന്റെ രൂപത്തിൽ ഈ അനസ്‌തേഷ്യ നൽകിയിരുന്നത്. വീഞ്ഞിലോ അല്ലെങ്കിൽ മദ്യത്തിലോ കലര്‍ത്തി നല്‍കിയിരുന്ന ഒരു തരം കഞ്ചാവ് ചേര്‍ന്ന കൂട്ടായിരുന്നു അന്ന് ഇതിനായി ഉപയോഗിച്ചിരുന്നത്.

   * സുശ്രുതന്‍ ശസ്ത്രക്രിയയ്ക്കിടയില്‍ രോഗിയുടെ വേദന കുറയ്ക്കുന്നതിനായി ക്ഷാരാംശമുള്ള ഒരു നൂലില്‍ ഔഷധങ്ങള്‍ ചേര്‍ത്തും ഉപയോഗിക്കാറുണ്ടായിരുന്നു.

   * ശസ്ത്രക്രിയ മൂലമുണ്ടാകുന്ന വേദനകള്‍ ലഘൂകരിക്കാൻ മയക്കുമരുന്നുകളുടെ ഗണത്തില്‍പ്പെടുന്ന കറുപ്പിലും മന്ദ്രഗോരയിലും മുക്കിയ സ്‌പോഞ്ചുകള്‍ അക്കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഈജിപ്റ്റുകാര്‍ വേദന സംഹാരികളായി ഔഷധ സസ്യങ്ങളും ചെടികളും ഉപയോഗിച്ചിരുന്നു.

   * ഒരു ഇന്ത്യന്‍ ശസ്ത്രക്രിയാ വിദഗ്ദനായ രാജ ഭോജ് ശസ്ത്രക്രിയയ്ക്കിടയില്‍ രോഗികളെ മയക്കാന്‍ മറ്റൊരു ഔഷധക്കൂട്ടായ സമോഹിനി ഉപയോഗിച്ചിരുന്നു.

   * ഒസാക്കയിലെ ഹനാവോക സെയ്ഷ എല്ലുകളിലെ പേശികൾ മരവിപ്പിക്കുന്നതിനും അനസ്തേഷ്യ നൽകുന്നതിനും മെഫുട്സ്-സാന്‍ എന്ന ചികിത്സാവിധി തയ്യാറാക്കി.

   * അനസ്‌തേഷ്യയുടെ സഹായമില്ലാതെ നടത്തുന്ന ശസ്ത്രക്രിയകള്‍ വളരെയധികം വേദനാജനകവും, മാനസികാഘാതം സൃഷ്ടിക്കുന്നതുമാണ്. അതിനാലാണ് അത്രയേറെ അടിയന്തരവും അത്യാവശ്യവുമല്ലാത്ത സാഹചര്യങ്ങളിൽ ഭിഷഗ്വരന്മാര്‍ ശസ്ത്രക്രിയ എന്ന മാർഗം അവലംബിക്കാതിരുന്നത്. അനസ്‌തേഷ്യ മരുന്നുകളുടെ കണ്ടെത്തല്‍ വരെ, 'അവസാന മാര്‍ഗ്ഗം' ആയാണ് വൈദ്യന്മാർ ശസ്ത്രക്രിയകളെ കണ്ടിരുന്നത്.

   * ശസ്ത്രക്രിയകളുടെ സമയത്ത് വേദനാജനകമായ പ്രക്രിയകളിലൂടെ കടന്നു പോകേണ്ടി വന്നിരുന്ന രോഗികളെ 'ബല പ്രയോഗത്തിലൂടെ പിടിച്ച് കിടത്തുക' എന്നത് ഏതൊരു ശസ്ത്രക്രിയയിലും ഒഴിവാക്കാൻ കഴിയാത്ത കാര്യമായിരുന്നു.

   * വേദന കുറയ്ക്കുന്നതിനായി 'വേഗത്തില്‍' ശസ്ത്രക്രിയ നടത്തുന്ന എന്ന ഉപായവും അന്നത്തെ ഡോക്ടര്‍മാര്‍ അവലംബിച്ചിരുന്നു. 1840കളില്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായിരുന്ന രോഗികള്‍ ഈ മാര്‍ഗ്ഗത്തിന്റെ സഹായത്തോടെ തീവ്രമായ വേദനകളെ അതിജീവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ അതിവേഗത്തില്‍ ശസ്ത്രക്രിയകള്‍ നടത്തി രോഗികളുടെ വേദന ലഘൂകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

   * വേഗത്തില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പ്രശസ്തനായ അക്കാലത്തെ ഒരു ഡോക്ടറായിരുന്നു റോബര്‍ട്ട് ലിസ്റ്റണ്‍. 25 സെക്കന്റ് സമയത്തിനുള്ളില്‍ അദ്ദേഹത്തിന് തന്റെ രോഗിയുടെ അവയവം നീക്കം ചെയ്യാന്‍ സാധിച്ചിരുന്നു!

   * ഇത്തരത്തില്‍ അതിവേഗത്തില്‍ നടത്തിയിരുന്ന ശസ്ത്രക്രിയകളിലൂടെ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യതയും രോഗിയുടെ ശരീരകോശങ്ങളെ സൂഷ്മജീവികൾ ബാധിക്കാനുള്ള സാധ്യതയും കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു.

   എങ്ങനെയാണ് അനസ്‌തേഷ്യയുടെ കണ്ടെത്തലോടെ ശസ്ത്രക്രിയാ പ്രക്രിയകളിൽ മാറ്റങ്ങളുണ്ടായത്:

   * കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച്, ആധുനിക ശാസ്ത്രം കൂടുതൽ കണ്ടെത്തലുകളുമായി വികസിച്ചു. 1846 ല്‍ വില്യം ടി. ജി. മോര്‍ട്ടണ്‍ എന്ന ദന്തരോഗ വിദഗ്ദന്‍, രോഗിയെ മയക്കുന്നതിനായി സള്‍ഫ്യൂരിക്ക് ഈതര്‍ എന്ന രാസ വസ്തുവിന്റെ സഹായത്തോടെ ഒരു ശസ്ത്രക്രിയ നടത്തി. കഴുത്തിലെ രക്തക്കുഴലിലുണ്ടായ മുഴ നീക്കം ചെയ്യുന്നതിനുള്ള ഒരു ശസ്ത്രക്രിയയായിരുന്നു അത്.

   * 1853 ല്‍ ഡോക്ടര്‍ ജോണ്‍ സ്‌നോ ആദ്യമായി ക്ലോറോഫോം ഉപയോഗിച്ച് പ്രസവവുമായി ബന്ധപ്പെട്ട അനസ്‌തേഷ്യ നൽകി. ഇദ്ദേഹം ഈ വിദ്യ ആദ്യമായി പ്രയോഗിച്ചത് വിക്ടോറിയാ രാജ്ഞിയിലായിരുന്നു. ലിയോപോള്‍ഡ് രാജകുമാരന്റെയും ബിയാട്രീസ് രാജകുമാരിയുടെയും ജനനസമയത്തായിരുന്നു ഈ അനസ്തേഷ്യ പരീക്ഷിക്കപ്പെട്ടത്.

   * 1863 ല്‍ ന്യൂ യോര്‍ക്കിലെ കൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായിരുന്ന ഗാര്‍ട്ട്‌നര്‍ ക്വിന്‍സി കോള്‍ട്ടണ്‍, 1800 കളില്‍ അനസ്തേഷ്യ നൽകുന്നതിന് പ്രചാരത്തിലുണ്ടായിരുന്ന നൈട്രസ് ഓക്‌സൈഡ് സിലിണ്ടർ വീണ്ടും അവതരിപ്പിക്കുകയുണ്ടായി.

   * നേത്ര ശസ്ത്രക്രിയകള്‍ക്കിടയില്‍ നാഡീവേദന ഇല്ലാതെയാക്കാൻ കൊക്കെയിന്‍ ഒരു അനസ്‌തേഷ്യ മരുന്നായി ഉപയോഗിച്ചിരുന്നു. 1884 ല്‍ ഡോക്ടര്‍ കാള്‍ കോളറാണ് ഈ രീതി പ്രചരിപ്പിച്ചത്.

   * 1901 ല്‍ ഇംഗ്ലണ്ടില്‍ ഡോക്ടര്‍ ഫെഡ്രിക്ക് വില്ല്യം ഹെവിറ്റ്, ഹെവിറ്റ് വൈഡ് ബോര്‍ ഇന്‍ഹേലര്‍ കണ്ടെത്തി. ക്ലോവര്‍ ഈതര്‍ ഇന്‍ഹേലറിന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു അത്.

   * 1905 ല്‍, ഡോക്ടര്‍ ഫെഡ്രിക്ക് വില്യം ഹെവിറ്റ് ക്ലോറോഫോം ഈതര്‍ അന്നത്തെ രാജാവായിരുന്ന എഡ്വേര്‍ഡ് ഏഴാമനില്‍ പ്രയോഗിച്ചു.

   * അതിന് ശേഷമാണ് ഡോക്ടര്‍ എസ്. ഗ്രിഫിത്ത് ഡേവിസ്, ഡേവിഡ് ഇന്‍ഹേലര്‍ എന്ന ഇന്‍ഹേലര്‍ കണ്ടെത്തിയത്. 1913 ലായിരുന്നു ഡേവിഡ് ഇന്‍ഹേലറിന്റെ കണ്ടെത്തല്‍. അതില്‍ നൈട്രസ് ഓക്‌സൈഡിന്റെയും ഓക്‌സിജന്റെയും ഈതറിന്റെയും മിശ്രണമായിരുന്നു ഉപയോഗിച്ചിരുന്നത്.

   * 1993 ല്‍ ശസ്ത്രക്രിയയ്ക്കുള്ള അനസ്‌തേഷ്യ മരുന്നായി ഡോക്ടര്‍ ഇസബെല്ലാ ഹെര്‍ബ് എഥിലീൻ-ഓക്‌സിജന്‍ കണ്ടെത്തി. കുറഞ്ഞ ഡോസില്‍ പ്രയോഗിച്ചിരുന്ന എഥിലീൻ സമ്മിശ്രണം, രോഗികളില്‍ മോഹാലസ്യത്തോടൊപ്പം മയക്കവും വരുത്താന്‍ സഹായകമായിരുന്നു.

   * ഡോക്ടര്‍ റാല്‍ഫ് എം. കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന ഒരു ഉപകരണം കണ്ടെത്തിയിരുന്നു - ടു ആന്‍ഡ് ഫ്രോ കാനിസ്റ്റര്‍ എന്നായിരുന്നു അതിന്റെ പേര്. അതിന് ശേഷം ഞരമ്പുകളിലൂടെ പ്രയോഗിക്കാന്‍ സാധിക്കുന്ന സോഡിയം തിയോപെന്റലും ശ്വസനത്തിലൂടെ മയക്കം വരുത്തുന്ന സൈക്ലോപ്രൊപെയ്ന്‍ വാതകവും അദ്ദേഹം കണ്ടെത്തുകയുണ്ടായി.

   *1993 ല്‍ ഡെസ്ഫ്ലൂറെയ്ൻ ഉപയോഗിച്ചുള്ള വാതക രൂപത്തിലുള്ള അനസ്‌തേഷ്യ മരുന്ന് കണ്ടെത്തിയിരുന്നു. ശ്വസിക്കാവുന്ന തരത്തിലുള്ള അനസ്‌തേഷ്യ മരുന്നായി സെവോഫ്ലൂറെയ്നും ഉപയോഗിച്ചിരുന്നു.

   *അടുത്തകാലത്തായി വൈദ്യശാസ്ത്ര മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ അനസ്‌തേഷ്യ മരുന്നുകളുടെ കാര്യത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമായി. ഉയര്‍ന്ന നിലവാരത്തിലുള്ള അനസ്‌തേഷ്യ മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത് ശസ്ത്രക്രിയകള്‍ മുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന് വലിയ രീതിയില്‍ സഹായകമായിട്ടുണ്ട്.
   Published by:user_57
   First published:
   )}