• HOME
 • »
 • NEWS
 • »
 • life
 • »
 • Diabetes | പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ

Diabetes | പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ

അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ് എന്നിവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്.

 • Share this:
  ജീവിതശൈലിയിലെ (Lifestyle) മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം (Diabetes). ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി (Pancreas Gland) പരാജയപ്പെടുകയോ അല്ലെങ്കില്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് അതിനോട് പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാവുകയോ ചെയ്യുന്നതാണ് പ്രമേഹത്തിന് കാരണം. അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ് എന്നിവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്.

  ഇന്ന് പ്രമേഹം ഒരു സാധാരണ രോഗമായാണ് കണക്കാക്കപ്പെടുന്നത്. പ്രമേഹം രോഗികളിൽ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.

  Also Read-50-60 വയസ് പ്രായമുള്ളവർ ഓർമശക്തി നിലനിർത്താൻ ആഴ്ചയിൽ മൂന്ന് തവണ വ്യായാമം ചെയ്യണമെന്ന് പഠനം

  പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാളെ പ്രമേഹം ബാധിക്കുന്നു. സമ്മര്‍ദം, അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണത്തിലെ നിയന്ത്രണത്തിന്റെ അഭാവം എന്നിവയും പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ വിവിധ മരുന്നുകളും തെറാപ്പികളും ലഭ്യമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

  കറുവപ്പട്ട പാല്‍

  ഇന്ത്യയിലെ എല്ലാ ആളുകളുടെയും അടുക്കളയില്‍ കാണപ്പെടുന്ന വളരെ ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പല വിഭവങ്ങളുടെയും രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. കറുവപ്പട്ടയില്‍ പൊട്ടാസ്യം, വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പല തരത്തില്‍ ഗുണം ചെയ്യും. കറുവപ്പട്ട പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കുടിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

  Also Read-ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ

  മഞ്ഞള്‍ പാല്‍

  ജലദോഷം, ചുമ, പനി എന്നിവയ്ക്ക് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ഉത്തമമാണ്. പക്ഷേ, പ്രമേഹത്തിനും മഞ്ഞള്‍ പാല്‍ കുടിക്കാം. ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ധാരാളം പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കണം.

  ബദാം പാല്‍

  ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ, ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ പ്രീ ഡയബറ്റിസ് രോഗിയാണെങ്കില്‍ ബദാം പാല്‍ കുടിക്കുക. ഒരു ഗ്ലാസ് പാലില്‍ 6-7 ബദാം കുതിര്‍ത്ത് വെച്ച് പിന്നീട് കുടിക്കുകയും ചെയ്യാം.

  (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
  Published by:Naseeba TC
  First published: