ശരീരത്തിന്റെ 70 ശതമാനവും ജലത്താല്‍ (Water) നിര്‍മ്മിതമാണ്. വെള്ളമില്ലാതെ അതിജീവിക്കുക അസാധ്യമായകാര്യമാണ്. ജലാംശം നിലനിര്‍ത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എല്ലാവര്ക്കും വളരെ നന്നായി അറിയാം. ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്ന കാര്യവും നമ്മള് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കുടിക്കുന്ന വെള്ളം എത്ര താപനിലയുലുള്ളതാണ് എന്നകാര്യം ആരും ശ്രദ്ധിക്കാറില്ല.
ഒരു വശത്ത്, ചൂടുള്ള വേനല്‍ക്കാലത്ത് തണുത്ത വെള്ളം നിങ്ങളുടെ ദാഹം ശമിപ്പിക്കുമ്പോള്‍ മറുവശത്ത്, ചൂടുവെള്ളം ശൈത്യകാലത്ത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്കുന്നു. എന്നിരുന്നാലും, ഏതാണ് നിങ്ങള്‍ക്ക് നല്ലത് എന്നതില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. തണുത്ത വെള്ളത്തിനും ചൂടുവെള്ളത്തിനും അവയുടെ ഗുണങ്ങളുണ്ട്. എന്താല്ലാം എന്ന് പരിശോധിക്കാം.
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
ദഹനം മെച്ചപ്പെടുത്തുന്നുഭക്ഷണത്തിന് മുമ്പ് ചൂടുവെള്ളം കുടിച്ചാല്‍ അത് നിങ്ങളുടെ ദഹനപ്രക്രിയ വേഗത്തിലാക്കുന്നതിന് സഹായിക്കും
മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്കുന്നുനിര്ജ്ജലീകരണം പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. പതിവായി ചൂടുവെള്ളം കുടിക്കുന്നത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.
നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നുപ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചൂടുവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് സഹായിക്കും
കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നുചൂടുള്ള കുടിവെള്ളം നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്ന് നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
തണുത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
ദാഹം ശമിപ്പിക്കുന്നു.തണുത്ത വെള്ളം നിങ്ങളുടെ ദാഹം എളുപ്പത്തില്‍ ശമിപ്പിക്കുന്നു. ചൂടുള്ള വേനല്‍ക്കാലത്ത് നിന്ന് ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു.
വ്യായാമ വേളയില്‍ താഴ്ന്ന താപനില നിലനിര്ത്തുകനിങ്ങള് വ്യായാമം ചെയ്യുമ്പോള്‍ ശരീരം അമിതമായി വിയര്‍ക്കുന്നതിനാല്‍ നിങ്ങളുടെ ശരീര താപനില എളിപ്പത്തില്‍ ഉയരും തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുകയും ആവശ്യമായ വെള്ളം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. തണുത്ത വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ ഊഷ്മാവ് നിലനിര്‍ത്താന്‍ കഴിയും.
Diabetes Superfoods | പ്രമേഹമുള്ള സ്ത്രീകള്‍ ദിവസവും കഴിക്കേണ്ട സൂപ്പര്ഫുഡുകള്വ്യായാമം മെച്ചപ്പെടുന്നുവ്യായാമ വേളയില്‍ തണുത്ത വെള്ളം കുടിക്കുന്നത് പ്രയോജനകരമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നു, കാരണം അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.