• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH HOW CLIMATE CHANGE AFFECTS COFFEE PRODUCTION ACROSS THE GLOBE MM

റോബസ്റ്റ മുതൽ അറബിക്ക ബീൻസ് വരെ; കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ കാപ്പി ഉത്പാദനത്തിൽ വരുത്തിയ മാറ്റം

കാപ്പി ഇനമായ അറബിക്കയേക്കാൾ കയ്പുള്ള റോബസ്റ്റാ ബീൻസിലേക്ക് തിരിയുകയാണ് ബ്രസീൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കാലാവസ്ഥാ വ്യതിയാനം ആഗോള വിപണികളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ സൂചനയാണ് കാപ്പി ഉത്പാദനത്തിൽ മുൻനിരയിലുള്ള ബ്രസീലിലെ ചില മാറ്റങ്ങൾ. കാപ്പി ഇനമായ അറബിക്കയേക്കാൾ കയ്പുള്ള റോബസ്റ്റാ ബീൻസിലേക്ക് തിരിയുകയാണ് ബ്രസീൽ.

  ലോകത്തിലെ ഏറ്റവും വലിയ അറബിക്ക ഉത്പാദക രാജ്യമാണ് ബ്രസീൽ. എന്നിട്ടും കഴിഞ്ഞ അഞ്ച് വർഷമായി അറബിക്കയുടെ ഉത്പാദനം വലിയ തോതിൽ ഉയർന്നിരുന്നില്ല. അതേസമയം, വിലകുറഞ്ഞ റോബസ്റ്റയുടെ ഉത്പാദനം വർദ്ധിച്ചു. കൂടുതൽ അന്താരാഷ്ട്ര വാങ്ങലുകാരെ ആകർഷിക്കാനും ബ്രസീലിന് കഴിഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

  ബ്രസീലിന്റെ റോബസ്റ്റയിലേയ്ക്കുള്ള ചുവടുവയ്പ്പ് വിയറ്റ്നാമിന്റെ ദീർഘകാല റോബസ്റ്റ ആധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ്. ചെറിയ റോബസ്റ്റ ഉത്പാദക രാജ്യങ്ങളെയും ഇത് പ്രതിസന്ധിയിലാക്കുന്നു.

  വരാനിരിക്കുന്ന വർഷങ്ങളിൽ ലോകത്തിലെ തന്നെ കാപ്പിയുടെ രുചി ക്രമേണ മാറ്റാനാണ് ബ്രസീലിന്റെ ലക്ഷ്യം. കൂടുതൽ കടുപ്പമുള്ളതും കൂടുതൽ കഫീൻ അടങ്ങിയതുമായ റോബസ്റ്റ ഇനമാണ് ഇൻസ്റ്റന്റ് കോഫി ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നത്. റോബസ്റ്റ അറബിക്കയേക്കാൾ കൂടുതൽ കരുത്തുറ്റതും ഉൽപാദനക്ഷമവുമാണ് ബ്രസീലിയൻ സ്റ്റേറ്റ് അഗ്രിടെക് റിസർച്ച് സെന്റർ എംബ്രാപയിലെ കാപ്പി വിത്ത് കൃഷിയിൽ വിദഗ്ദ്ധനായ എൻറിക് ആൽവസ് പറയുന്നു.

  ലോകത്തിലെ കാപ്പിയുടെ 60% അറബിക്ക ഇനമാണ്. ഇവ പൊതുവെ മധുരമുള്ളതും രുചിയിൽ കൂടുതൽ വ്യത്യാസമുള്ളതുമാണ്. റോബസ്റ്റ കാപ്പിയുടെ ഇരട്ടിയിലധികം വിലയാണ് ഇതിനുള്ളത്. എന്നാൽ റോബസ്റ്റ ഉയർന്ന വിളവും ഉയർന്ന താപനിലയെ പ്രതിരോധിക്കുകയും ചെയ്യും. കൂടാതെ ബ്രസീലിലെ കർഷകർക്ക് കൂടുതൽ ആകർഷകമായ ഒരു ഓപ്ഷനായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ഇനം. ലോകത്തിലെ കാപ്പിയുടെ 40% റോബസ്റ്റ ഇനമാണ്.  "സമീപഭാവിയിൽ ലോകം മുഴുവൻ ബ്രസീലിയൻ റോബസ്റ്റ ഉപയോഗിക്കും" ലോകത്തിലെ ഏറ്റവും വലിയ കാർഷിക ചരക്ക് വ്യാപാരികളിലൊരാളായ ഇകോമിന്റെ യൂണിറ്റായ ഈസ ഇന്ററാഗ്രിക്കോളയുടെ ബ്രസീൽ ആസ്ഥാനമായുള്ള ഹെഡ് കോഫി വ്യാപാരി കാർലോസ് സാന്റാന പറഞ്ഞു.

  കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്രസീൽ റോബസ്റ്റ ഉത്പാദനം 20% വർദ്ധിപ്പിച്ച് 20.2 മില്യൺ 60 കിലോഗ്രാം ബാഗുകളായി ഉയർത്തിയിട്ടുണ്ടെന്ന് യു.എസ്.ഡി.എ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, വിയറ്റ്നാമിലെ റോബസ്റ്റയുടെ ഉത്പാദനം 5% കുറഞ്ഞ് 28 മില്യൺ ബാഗുകളായി. ലോകത്തിലെ മുൻനിര റോബസ്റ്റ കയറ്റുമതിക്കാരെന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ സ്ഥാനം ഇപ്പോൾ സുരക്ഷിതമാണ്; കഴിഞ്ഞ സീസണിൽ 23.6 മില്യൺ ബാഗുകൾ കയറ്റുമതി ചെയ്തിരുന്നു.

  ബ്രസീലിലെ കോഫി കയറ്റുമതി അസോസിയേഷനായ സെകാഫേയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, 2018, 2019, 2020 വർഷങ്ങളിൽ, ബ്രസീലിന്റെ 20-50% കോയിലോൺ കയറ്റുമതി നെതർലാൻഡ്സ്, ബെൽജിയം, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കായിരുന്നു. നേരെമറിച്ച്, മെയ് മുതൽ ഈ വർഷം വരെയുള്ള കാലയളവിൽ, 2% മാത്രമേ ഈ സ്ഥലങ്ങളിലേയ്ക്ക് പോയിട്ടുള്ളൂ. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും ബ്രസീലിയൻ റോബസ്റ്റ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായി.

  അറബിക്ക ഇനം

  വിയറ്റ്നാമിന്റെ റോബസ്റ്റ ആധിപത്യം എതിരാളികളേക്കാൾ ഉയർന്ന ശരാശരി വിളവ് അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ഹെക്ടറിൽ 2.5 ടൺ ആണ് വിയറ്റ്നാമിലെ വിളവ്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഏകദേശം 1.1 ടൺ റോബസ്റ്റ വിളവ് ഉണ്ട്. ഉൽപാദനക്ഷമത 300%വരെ ഉയർത്തുന്നതിനിടയിൽ ബ്രസീൽ അതിന്റെ കൊയിലോണിന്റെ ഗുണനിലവാരം, രുചി, പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതിന് രണ്ട് പതിറ്റാണ്ടായി പ്രവർത്തിച്ച് വരികയാണ്. ഇപ്പോൾ വിയറ്റ്നാമിന് സമാനമായ ശരാശരി വിളവ് ഉണ്ട്, കൂടുതൽ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കർഷകരുടെ വിലയിരുത്തൽ.

  ബ്രസീലിൽ പലതരം കോണിലോൺ തൈകളുണ്ട്. അവയെല്ലാം പ്രത്യേകമായി വളർത്തുന്നവയാണ്. ജനിതക പ്രതിരോധവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ നേരിടാൻ അനുയോജ്യമായ തരത്തിലുമാണ് ഈ തൈകൾ ഉത്പാദിപ്പിച്ചിരിക്കുന്നത്.

  പഴങ്ങൾ, പരിപ്പ്, പച്ചക്കറികൾ എന്നിവയ്ക്ക് ഇടവിളയായി കൃഷി ചെയ്യുന്നതിനാൽ വരും സീസണുകളിൽ രാജ്യത്തെ റോബസ്റ്റ ഉൽപാദനം കുറയുന്നത് തുടരുമെന്ന് വിയറ്റ്നാമിന്റെ കോഫി, കൊക്കോ നിർമ്മാതാക്കളുടെ അസോസിയേഷനായ വിക്കോഫ റോയിട്ടേഴ്സിനോട് പറഞ്ഞു. നെസ്ലെ ഉൾപ്പെടെയുള്ള റോസ്റ്ററുകൾ ഈ സീസണിൽ വിയറ്റ്നാമീസ് റോബസ്റ്റയെ മാറ്റിസ്ഥാപിച്ചെന്ന് വിയറ്റ്നാം ആസ്ഥാനമായുള്ള വ്യവസായ വിശകലന വിദഗ്ധനായ എൻഗ്യുൻ ക്വാങ് ബിൻ പറയുന്നു.
  Published by:user_57
  First published:
  )}