• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH HOW DOES COVID CRISIS AFFECT HEPATITIS B PATIENTS JS

World Hepatitis Day 2021: ഹെപ്പറ്റൈറ്റിസ് ബി രോഗികളെ കോവിഡ് പ്രതിസന്ധി ബാധിക്കുന്നത് എങ്ങിനെ?

വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി രോഗം കരളിനെ ക്രമേണ തകരാറിലാക്കുകയും കഠിനമായ കരള്‍ രോഗങ്ങളായ ലിവര്‍ സിറോസിസും കാന്‍സറിനും മറ്റും കാരണമാകുകയും ചെയ്യുന്നുണ്ട്.

എല്ലാ വര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.

എല്ലാ വര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.

  • Share this:
    വാക്‌സിന്‍ കൊണ്ട് തടയാന്‍ കഴിയുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. എന്നാല്‍ ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 4 കോടി ആളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. അതേസമയം ഹെപ്പറ്റൈറ്റിസ് സി 0.6-1.2 കോടി ആളുകളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും അവരുടെ രോഗാവസ്ഥയെക്കുറിച്ച് അറിയാത്തവരാണ്. വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി രോഗം കരളിനെ ക്രമേണ തകരാറിലാക്കുകയും കഠിനമായ കരള്‍ രോഗങ്ങളായ ലിവര്‍ സിറോസിസും കാന്‍സറിനും മറ്റും കാരണമാകുകയും ചെയ്യുന്നുണ്ട്.

    ആഗോളതലത്തില്‍ കരളിലെ കാന്‍സറിനുള്ള പ്രധാന കാരണം ഹെപ്പറ്റൈറ്റിസ് ബി ആണ്. പുകയില ഉപയോഗത്തിന് ശേഷം മനുഷ്യനിലുണ്ടാകുന്ന കാന്‍സറിന് പിന്നിലെ രണ്ടാമത്തെ വലിയ കാരണവും ഹെപ്പറ്റൈറ്റിസ് ബി തന്നെയാണ്. ഹെപ്പറ്റൈറ്റിസ് ബി ആര്‍ക്കും ബാധിക്കാമെങ്കിലും ഏഷ്യ, പസഫിക് മേഖലയിലുള്ളവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്.

    നിലവിലെ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ള ആളുകള്‍ക്ക് വൈദ്യസഹായവും ചികിത്സയും നേടുന്നതില്‍ കാര്യമായ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. രോഗികള്‍ക്ക് ടെലിമെഡിസിനോട് പൊരുത്തപ്പെടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി, കരള്‍ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചും നിരവധി സംശയങ്ങളുണ്ട്.

    മുന്‍നിര പൊതുജനാരോഗ്യ സേവനങ്ങളായ എച്ച്ബിവി വിദ്യാഭ്യാസം, സ്‌ക്രീനിംഗ്, രോഗപ്രതിരോധം എന്നിവ നല്‍കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ഓര്‍ഗനൈസേഷനുകള്‍ക്ക് (സിബിഒ) പ്രയാസകരമായ വര്‍ഷങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. 2020 ല്‍ ഹെപ്പറ്റൈറ്റിസ് ബി യുണൈറ്റഡ് നടത്തിയ പഠനമനുസരിച്ച്, വൈറല്‍ ഹെപ്പറ്റൈറ്റിസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മൂന്നില്‍ രണ്ട് സിബിഒകള്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യമായ ധനസഹായം ലഭിച്ചിട്ടില്ല. പല കമ്മ്യൂണിറ്റി അധിഷ്ഠിത ഓര്‍ഗനൈസേഷനുകള്‍ക്കും ഹെപ്പറ്റൈറ്റിസ് പരിശോധന, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പകുതിയിലധികം സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി.

    ഈ തടസ്സങ്ങള്‍ക്കിടയിലും, സംഘടനകള്‍ അവരുടെ വിഭവങ്ങളും പ്രവര്‍ത്തനങ്ങളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തിയിട്ടുണ്ട്. എച്ച്ബിവി അവബോധത്തിനായുള്ള മെച്ചപ്പെട്ട സോഷ്യല്‍ മീഡിയ സാന്നിധ്യം, കോണ്‍ടാക്റ്റ്‌ലെസ് എച്ച്ബിവി ലാബ് പരിശോധന, ഫോണ്‍ വിളികളിലൂടെയും ഇമെയിലുകളിലൂടെയും ഉപഭോക്താക്കളെ സമീപിക്കുക, കോവിഡ് -19 അവബോധത്തിനൊപ്പം എച്ച്ബിവി മെറ്റീരിയലുകള്‍ നല്‍കുക തുടങ്ങി നിരവധി നടപടികള്‍ സംഘടനകള്‍ സ്വീകരിച്ചിട്ടുണ്ട്.

    'ഹെപ്പറ്റൈറ്റിസ് രോഗത്തിലൂടെ ഓരോ 30 സെക്കന്‍ഡിലും ഒരാള്‍ മരിക്കുമ്പോള്‍ നിലവിലെ കോവിഡ്-19 പ്രതിസന്ധിയിലും - വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കാത്തിരിക്കാനാവില്ല,' എന്നാണ് 2021 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ തീം. കരളിന് വീക്കം ഉണ്ടാക്കുന്നതും ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. എല്ലാ വര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.
    Published by:Jayashankar AV
    First published:
    )}