മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയില്‍ (Coffee) നിന്നാണ്. ഊര്‍ജ്ജസ്വലമായി ഒരു ദിവസം ആരംഭിക്കാൻ കാപ്പിക്കുടി ശീലം അവരെ സഹായിക്കുന്നു. കാപ്പിയുടെ സവിശേഷ രുചിയും മണവും ഈ പാനീയത്തെ പ്രിയപ്പെട്ടതാക്കുന്നു. ഹൃദയാരോഗ്യത്തിനും വിഷാദരോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ കാപ്പി ഗുണം ചെയ്യും. എന്നാല്‍ അമിതമായി എന്തും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം കൂടി കാപ്പി കുടിക്കുമ്പോള്‍ ഓര്‍ക്കണം. ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരു ദിവസം എത്ര കപ്പ് കാപ്പി വേണം?
കാപ്പിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കഫീന്‍ ആണ്. കാപ്പിയുടെ ഗുണങ്ങള്‍ ലഭിക്കുന്നതിനായി ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തിയ്ക്ക് 400 മില്ലിഗ്രാം (mg) വരെ കാപ്പി കുടിയ്ക്കാം. നാലോ അഞ്ചോ കപ്പ് ബ്രൂ കോഫിയില്‍ ഏകദേശം 400 മില്ലിഗ്രാം കഫീന്‍ ഉണ്ട്. ഒരു കപ്പ് കാപ്പിയില്‍ ഏകദേശം 70 മുതല്‍ 140 മില്ലിഗ്രാം വരെ കഫീന്‍ ഉണ്ട്.
ഒരു കപ്പിലെ കാപ്പിയുടെ അളവിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് ഒരു ദിവസം ഏകദേശം നാല് കപ്പ് കാപ്പി വരെ കുടിക്കാം. അമിതമായ അളവില്‍ കഫീന്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ തലകറക്കം, നിര്‍ജ്ജലീകരണം, തലവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അസ്വസ്ഥത, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുകൂടി അറിയുക.
ജീവിതത്തില്‍ നിന്ന് കാപ്പി ഒഴിവാക്കരുത്
നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കോഫി ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. കാരണം കാപ്പി കുടിക്കുന്നവര്‍ക്ക് അതുകൊണ്ട് പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ മനസ്സില്‍ ആദ്യം വരിക കഫീന്‍ ആണ്. എന്നാല്‍ അത് കൂടാതെ കാപ്പിയിൽ ആന്റിഓക്സിഡന്റുകളും മറ്റ് സജീവ പദാർത്ഥങ്ങളും ഉണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ആന്തരിക വീക്കം കുറയ്ക്കാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ കരളിലെ എന്‍സൈം നിലനിര്‍ത്താനും കാപ്പി സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drink coffee, Health