നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Intermittent Fasting | ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സുരക്ഷിതമാണോ?

  Intermittent Fasting | ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സുരക്ഷിതമാണോ?

  ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്ന, ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്

  • Share this:
   ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനുമാണ് എല്ലാവരുടെയും ആഗ്രഹം. വ്യായാമം (Exercise) ഭാരം കുറയ്ക്കുന്നതിനുള്ള (Weight Loss) ഫലപ്രദമായ ഒരു മാർഗം ആണെങ്കിലും തിരക്കുകളും മടിയും കാരണം ആളുകൾ പലപ്പോഴും അതിന് തയ്യാറല്ല. ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്ന, ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് (Intermittent Fasting).

   നിശ്ചിത സമയങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ഫാസ്റ്റിംഗിന്റെ ഇടവേള 10 മുതൽ 16 മണിക്കൂർ വരെ ആകാം.

   ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ മാർഗം വളരെയധികം ഉപകരിക്കുന്നു. വളരെ സുരക്ഷിതമായ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലൂടെ പ്രമേഹവും കൊളസ്ട്രോളും ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കുന്നു. വലിയ ഇടവേളകൾ എടുത്ത് ഭക്ഷണം കഴിക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ശരീരത്തെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുകയും ശരീരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും, ടൈപ്പ് 2 പ്രമേഹമുള്ള (Type 2 Diabetes) ആളുകളുടെ കാര്യത്തിൽ ഈ ഭക്ഷണശീലം എത്രത്തോളം ഫലപ്രദവും സുരക്ഷിതവുമാണ് എന്ന് പറയാൻ സാധിക്കില്ല.

   രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മരുന്നുകളോ ഇൻസുലിനോ എടുക്കുന്ന വ്യക്തികൾക്ക്, അവരുടെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കൃത്യമായ ഇടവേളകളിൽ എന്തെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ടൈപ്പ് 2 പ്രമേഹം ബാധിച്ചവർ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ഇതവരെ ഹൈപ്പോഗ്ലൈസീമിയയിലേക്ക് (രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണയേക്കാൾ കുറയുന്ന അവസ്ഥ) നയിച്ചേക്കാം. ഈ രോഗാവസ്ഥ ഉണ്ടാകുന്ന വ്യക്തിക്ക് ക്ഷീണവും വിളർച്ചയും ഉത്കണ്ഠയും അസ്വസ്ഥതയുമൊക്കെ ഉണ്ടാകും.

   ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെ മറ്റൊരു പ്രശ്നം ഇത് പലപ്പോഴും ഹൈപ്പർഗ്ലൈസീമിയയിലേക്കും (രക്തത്തിലെ പഞ്ചസാരയുടെ നില ഉയരുന്ന അവസ്ഥ) നയിച്ചേക്കാം എന്നതാണ്. കാരണം ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് പിന്തുടരുന്നവരുടെ ശരീരത്തിൽ ഫാസ്റ്റിംഗ് കഴിയുന്ന സമയത്ത് കുറെയധികം കലോറി പെട്ടെന്ന് എത്തുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദ്രുതഗതിയിൽഉയരുന്നതിന് കാരണമാകുന്നു. ഇത് നാഡി പ്രശ്നങ്ങൾ, വൃക്ക രോഗം, ഹൃദ്രോഗം, അന്ധത, മസ്തിഷ്കാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിച്ചേക്കാം.

   ഈ ജീവിതശൈലി ദീർഘകാലം പിന്തുടരുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ചില ഗവേഷകർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് പാൻക്രിയാസിൽ സമ്മർദ്ദം ചെലുത്തുമെന്ന് അവർ പറയുന്നു. ടൈപ്പ് 2 പ്രമേഹം രോഗമുള്ളവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. നിങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റേതെങ്കിലും ഭക്ഷണ രീതി പരീക്ഷിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
   Published by:Karthika M
   First published:
   )}