• HOME
  • »
  • NEWS
  • »
  • life
  • »
  • Skin Problems | കാലാവസ്ഥാ മാറ്റം ചർമ്മത്തെ ബാധിക്കുന്നത് എങ്ങനെ? വരൾച്ചയും നിർജ്ജലീകരണവും തമ്മിലുള്ള വ്യത്യാസം?

Skin Problems | കാലാവസ്ഥാ മാറ്റം ചർമ്മത്തെ ബാധിക്കുന്നത് എങ്ങനെ? വരൾച്ചയും നിർജ്ജലീകരണവും തമ്മിലുള്ള വ്യത്യാസം?

ചൂടുള്ള കാലാവസ്ഥയിൽ ചർമ്മത്തിൽ സാധാരണമായി ഉണ്ടാകുന്ന പ്രശ്നമാണ് ചർമ്മത്തിലെ വരൾച്ച. എന്നാൽ ചിലപ്പോൾ ചർമ്മത്തിൽ കാണപ്പെടുന്ന ഈ വരൾച്ച നിർജ്ജലീകരണവുമാകാം

  • Share this:
    ചില ആളുകൾക്ക് കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവരുടെ ചർമ്മത്തിലും ( Skin) ചില വ്യത്യാസങ്ങൾ വരാറുണ്ട്. കഠിനമായ ചൂടും തണുപ്പും സെൻസിറ്റീവ് ആയ ചർമ്മം ഉള്ളവരിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മം കാലാവസ്ഥ മാറുമ്പോൾ ചില മാറ്റങ്ങളിലൂടെ കടന്നുപോകും. അത്തരം മാറ്റങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് വരൾച്ചയും (Dryness) നിർജ്ജലീകരണം (Dehydration).

    കാലാവസ്ഥ മാറുമ്പോൾ പലർക്കും ചർമ്മത്തിൽ ചില മാറ്റങ്ങൾ കണ്ടേക്കാം. അതിൽ സ്കിൻ അലർജി, മുഖക്കുരു, കറുത്ത പാടുകൾ, സൺ ബേൺ എന്നിവ ഉൾപ്പെടുന്നു. ചൂടുള്ള കാലാവസ്ഥയിൽ ചർമ്മത്തിൽ സാധാരണമായി ഉണ്ടാകുന്ന പ്രശ്നമാണ് ചർമ്മത്തിലെ വരൾച്ച. എന്നാൽ ചിലപ്പോൾ ചർമ്മത്തിൽ കാണപ്പെടുന്ന ഈ വരൾച്ച നിർജ്ജലീകരണവുമാകാം. കൃത്യമായ ലക്ഷണങ്ങൾ നോക്കി ത്വക്കിന്റെ അവസ്ഥ മനസ്സിലാക്കിയ ശേഷം ഇവ ചികിത്സിച്ച് ഭേദമാക്കുക.

    READ ALSO - Glowing Skin | തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം; ചർമ്മ സംരക്ഷണത്തിനായി ഈ അഞ്ച് ചേരുവകള്‍ അടങ്ങിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കൂ

    ബ്രിട്ടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കാലാവസ്ഥയിലെ മാറ്റം കോശ തലത്തിലുള്ള ചർമ്മത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ വേനൽക്കാലം വരുന്നതോടെ നിങ്ങളുടെ ചർമ്മം എന്തൊക്കെ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

    വരൾച്ചയും നിർജ്ജലീകരണവും തമ്മിലുള്ള വ്യത്യാസം

    നിർജ്ജലീകരണവും വരൾച്ചയും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തികച്ചും വ്യത്യസ്തമാണ്. ചില ആളുകളിൽ ജനിക്കുമ്പോൾ തന്നെ വരണ്ട ചർമ്മം ആയിരിക്കും. അവർക്ക് അനുയോജ്യമായ ചില ഓയിലുകൾ പുരട്ടി വരണ്ട ചർമ്മത്തെ സാധാരണ ചർമ്മമാക്കി മാറ്റാം. വരണ്ട ചർമ്മമുള്ള ആളുകൾക്ക് എക്സിമ, സോറിയാസിസ് മുതലായ ചർമ്മ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്

    ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥയാണ് നിർജ്ജലീകരണം. നിങ്ങളുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ചർമ്മത്തിൽ കറുത്ത പാടുകൾ, ചൊറിച്ചിൽ, ചുളിവുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

    എങ്ങനെ ചികിത്സിക്കാം?
    വരണ്ട ചർമ്മം ചിലരുടെ ചർമ്മത്തിന്റെ സ്വാഭാവിക അവസ്ഥയായതിനാൽ അതിന് പ്രത്യേകിച്ച് ഒരു ചികിത്സ ഇല്ല. എന്നാൽ ചർമ്മം ആരോഗ്യകരമായി നിലനിർത്താനുള്ള മാർഗങ്ങൾ നമുക്ക് നോക്കാനാകും. എന്നാൽ നിർജ്ജലീകരണം ചികിത്സിക്കാൻ കഴിയുന്ന ഒരു ചർമ്മ രോഗമാണ്. നിർജ്ജലീകരണം എന്ന വാക്കിനർത്ഥം വെള്ളത്തിന്റെ അഭാവം എന്നാണ്. അതുകൊണ്ട് തന്നെ വേണ്ടത്ര വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്.

    READ ALSO- Glowing Skin | തിളങ്ങുന്ന ചര്‍മ്മം വേണോ ഈ പഴങ്ങള്‍ പരീക്ഷിക്കു; തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന 5 പഴങ്ങള്‍

    നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന കഫീൻ പോലുള്ള വസ്തുക്കൾ ഒഴിവാക്കുന്നത് നിര്ജ്ജലീകരിക്കണം കുറയ്ക്കാൻ സഹായിക്കും. വരണ്ട ചർമ്മത്തിന് ഏത് കാലാവസ്ഥയും പരിഗണിക്കാതെ പരിചരണം ആവശ്യമാണ്. അതുപോലെ ചർമ്മത്തിന് എണ്ണമയവും ഈർപ്പവും നൽകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് പഴങ്ങള്‍ ധാരാളം കഴിക്കുന്നതും ഗുണം ചെയ്യും.
    Published by:Arun krishna
    First published: