• HOME
  • »
  • NEWS
  • »
  • life
  • »
  • Sleeping Someone You Love | ഇഷ്ടപ്പെടുന്ന ഒരാളുടെ അടുത്ത് ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും

Sleeping Someone You Love | ഇഷ്ടപ്പെടുന്ന ഒരാളുടെ അടുത്ത് ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും

നിങ്ങളുടെ പങ്കാളിയെ ആലിംഗനം ചെയ്താണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ നിങ്ങൾക്ക് കൂടുതൽ മനസ്സമാധാനവും കരുതലും അനുഭവപ്പെടും.

  • Share this:
    ഇഷ്ടപ്പെടുന്ന ഒരാളുടെ അരികില്‍ ഉറങ്ങുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതെ ഇത് സത്യമാണ്. മിക്ക ആളുകളും ഉറക്കമില്ലായ്മ അല്ലെങ്കില്‍ പേടിസ്വപ്നങ്ങള്‍ പോലുള്ള ഉറക്ക പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്ത് ഉറങ്ങുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഒപ്പം നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.

    ഇഷ്ടപ്പെടുന്ന ഒരാളുടെ അരികില്‍ ഉറങ്ങുന്നത് കൊണ്ടുള്ള        ഗുണങ്ങൾ പരിശോധിക്കാം:

    മെച്ചപ്പെട്ട ഉറക്കം

    മുകളില്‍ പറഞ്ഞ പോലെ, നിങ്ങളുടെ പങ്കാളിയുടെ അരികില്‍ ഉറങ്ങുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  വളരെ അധികം സഹായിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, നിങ്ങള്‍ വേഗത്തില്‍ ഉറങ്ങാന്‍ ശ്രമിക്കുന്നു, നിങ്ങള്‍ക്ക് കൂടുതല്‍ ഉറക്കം ലഭിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ  ശരീരത്തിന്റെ പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടും.

    മെച്ചപ്പെട്ട ശാരീരിക ആരോഗ്യം

    ദമ്പതികള്‍ ഒരുമിച്ച് ഉറങ്ങുന്നതിന്റെ പ്രയോജനം മെച്ചപ്പെട്ട ഉറക്കത്തില്‍ അവസാനിക്കുന്നില്ല. നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും ഇത് നല്ലതാണ്.

    പങ്കാളിയുടെ അരികില്‍ ഉറങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഉയര്‍ന്ന അളവിലുള്ള ഓക്‌സിടോസിന്‍ നല്‍കുന്നതിനാല്‍ ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും കൂടാതെ, നിങ്ങള്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍  രോഗപ്രതിരോധ ശേഷി മെച്ചപ്പെടുവാൻ സഹായിക്കുന്നു.

    Also Read-Yoga Benefits | ശരീരഭാരം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം; യോഗയുടെ പ്രധാന ഗുണങ്ങൾ

    മെച്ചപ്പെട്ട മാനസികാരോഗ്യം

    നിങ്ങളുടെ പങ്കാളിയുടെ ആലിംഗനത്തില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍, കൂടുതല്‍ സംരക്ഷണവും കരുതലും അനുഭവപ്പെടുന്നു. നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന് തോന്നുന്നു, അത് വൈകാരികമായും മാനസികമായും മെച്ചപ്പെടാന്‍ നിങ്ങളെ സഹായിക്കുന്നു.

    മിക്ക ആളുകളും നിരവധി പ്രശ്‌നങ്ങളെ നേരിടുന്നവരാണ് എന്നാല്‍ പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇത്തരം പ്രശ്‌നങ്ങളെ കുറക്കാന്‍ സഹായിക്കുന്നു. ആലിംഗനം ചെയ്ത് ഉറങ്ങുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഒരു 'ഫീല്‍ ഗുഡ്' ഹോര്‍മോണ്‍ എന്നും അറിയപ്പെടുന്ന സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.

    Also Read- വിറ്റാമിന്‍ ഡി യുടെ കുറവ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം

    നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുക

    പരസ്പരം അടുത്ത് ഉറങ്ങുന്നതിലൂടെയും ബന്ധത്തിന്റെ ആഴം മെച്ചപ്പെടുത്താം. കൂടുതല്‍ അടുത്തറിയാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. പങ്കാളിക്കൊപ്പം ഉറങ്ങുന്നത് ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണ്.
    Published by:Jayashankar AV
    First published: