• HOME
  • »
  • NEWS
  • »
  • life
  • »
  • Tobacco | പുകവലി സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുന്നത് എങ്ങനെ?

Tobacco | പുകവലി സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുന്നത് എങ്ങനെ?

ഒരു വ്യക്തി ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിനനുസരിച്ച് പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പുകവലിയ്ക്ക് ഒരുപാട് ദൂഷ്യഫലങ്ങളുണ്ടെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. പുകയിലയുടെ ഉപയോഗം സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നുണ്ട്. പുകയില (tobacco) ശ്വാസകോശം, ഹൃദയം, കഴുത്ത്, വായ, തൊണ്ട എന്നീ അവയവങ്ങളെ ബാധിക്കുകയും കാന്‍സറിന് തന്നെ കാരണമാകുകയും ചെയ്യും. ദീര്‍ഘകാലം ഇത് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളെ ഇത് ബാധിക്കാന്‍ തുടങ്ങും.

    പുകവലിക്കുന്നത് (smoking) ഹൃദയം, രക്തക്കുഴലുകള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാൽ ഇത് മാത്രമല്ല പുകവലിയുടെ ദൂഷ്യങ്ങൾ. ഇത് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന (fertility) പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്. പുകവലി ഉദ്ധാരണക്കുറവ്, ഗര്‍ഭകാല സങ്കീര്‍ണതകള്‍ (pregnancy complications) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

    നിക്കോട്ടിന്‍, സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അണ്ഡോത്പാദനത്തെയും ബാധിക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളില്‍ 1 മുതല്‍ 4 വര്‍ഷം വരെ നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

    പുകവലി ഗര്‍ഭധാരണത്തെ ബാധിക്കുന്നത് എങ്ങനെ?

    പുകവലി ഹൈപ്പോതലാമസ്, തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ എന്നിവയെ ബാധിക്കുകയും ഇത് സ്ത്രീകളിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്യും.

    പുകവലിക്കുന്ന സ്ത്രീകളിൽ ഗര്‍ഭധാരണത്തില്‍ തടസങ്ങള്‍ നേരിട്ടേക്കാം. പുകവലിക്കാത്തവരില്‍ കാണപ്പെടുന്ന വന്ധ്യതയുടെ തോതിന്റെ ഇരട്ടിയാണ് പുകവലിക്കുന്ന സ്ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യതാ നിരക്ക്. ഒരു വ്യക്തി ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിനനുസരിച്ച് പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

    ഐവിഫ് പോലുള്ള ചികിത്സകള്‍ക്ക് ഇതിനെ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിഞ്ഞേക്കില്ല. ഐവിഎഫ് ചികിത്സാ സമയത്ത് അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്ന ധാരാളം മരുന്നുകള്‍ ആവശ്യമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡോത്പാദനം വളരെ കുറവായിരിക്കും.

    പുകവലി നിങ്ങളുടെ കുഞ്ഞിനെ ബാധിക്കും

    അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ (ASRM) ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, ഒരു ദിവസം അര പായ്ക്കറ്റ് സിഗരറ്റ് (അല്ലെങ്കില്‍ അതിലധികമോ) വലിക്കുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളിൽ ബീജത്തിന്റെ എണ്ണം കുറവായിരിക്കുമെന്നാണ്. ഗര്‍ഭകാലത്തെ പുകവലി കുഞ്ഞിന്റെ വളര്‍ച്ചയെ തടയാനും കാരണമാകും.

    തൂക്കക്കുറവോടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവരുടെ കുട്ടികള്‍ക്ക് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (SIDS) ഉണ്ടാകാനും ആസ്ത്മ ഉണ്ടാകാനും സാധ്യതയുണ്ട്.

    പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടില്‍ ഏറെ ആസക്തിയുണ്ടാക്കുന്നതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയാകുന്നു. അതിനാല്‍ തന്നെ ഈ ശീലം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാല്‍ ചില രീതികളിലൂടെ ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ മറികടക്കാനാകും.

    Summary: How smoking can affect reproductive factor in women
    Published by:user_57
    First published: