• HOME
  • »
  • NEWS
  • »
  • life
  • »
  • Oil In Food  | ഭക്ഷണത്തിലെ എണ്ണമയം  ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങിനെ

Oil In Food  | ഭക്ഷണത്തിലെ എണ്ണമയം  ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങിനെ

ഭക്ഷണത്തിലെ അമിതമായ എണ്ണ നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നതാണ് വസ്തുത.

  • Last Updated :
  • Share this:
    മിക്കവാറും എല്ലാം പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് എണ്ണ (Oil) ഫാസ്റ്റ് ഫുഡോ (Fast food) ലഘുഭക്ഷണങ്ങളോ കഴിക്കാനാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ ഉപയോഗിക്കുന്നു എന്നതാണ് സത്യം.

    ഭക്ഷണത്തിലെ അമിതമായ എണ്ണ നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നതാണ് വസ്തുത.

    ദഹന പ്രശ്‌നങ്ങള്‍: നിങ്ങളുടെ ഭക്ഷണത്തിലെ എണ്ണയുടെ അളവ് ശരീരത്തിനുള്ളില്‍ കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. അമിതമായ എണ്ണ വയറുവേദന, വയറിളക്കം, ഓക്കാനം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

    ശരീരഭാരം: എണ്ണമയമുള്ള ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള കലോറികള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ശരീരത്തിൽ എത്രമാത്രം കൊഴുപ്പുള്ള ഭക്ഷണം അടങ്ങിയിരിക്കുന്നുവോ അത്രയും നിങ്ങളുടെ ശരീരഭാരം വര്‍ധിക്കും.

    ഹൃദയാഘാതം: എണ്ണമയമുള്ള ഭക്ഷണം നിങ്ങളുടെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദവും, കൊളസ്‌ട്രോളും വര്‍ദ്ധിപ്പിക്കും. ഈ രണ്ട് കാര്യങ്ങളുടെ ഉയര്‍ച്ച ഹൃദയത്തെ ബാധിക്കും. എണ്ണമയമുള്ള ഭക്ഷണം പതിവായി കഴിക്കുന്നത് ഹൃദ്രോഗം വരാന്‍  സാധ്യതയുണ്ട്.

    മുഖക്കുരു: അമിതമായ അളവില്‍ എണ്ണ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം ചെയ്യും. കൊഴുപ്പുള്ള ഭക്ഷണം നിരന്തരം കഴിച്ചാല്‍ ചര്‍മ്മത്തില്‍ കൂടുതല്‍ മുഖക്കുരു കൂടാന്‍ കാരണമാകുന്നു.

    Also Read- COVID-19 കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം

    പ്രമേഹം: എണ്ണമയമുള്ള ഭക്ഷണം ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എണ്ണയ്ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിങ്ങള്‍ പതിവായി എണ്ണമയമുള്ള ഭക്ഷണം കഴിക്കുകയാണെങ്കില്‍, അത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 15% വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

    read also- Health Tips | നിങ്ങൾ ഉടൻ വിവാഹം കഴിക്കുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് തരം ഭക്ഷണം കഴിച്ചു തുടങ്ങൂ

    ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ ഭക്ഷണക്രമം പരിശോധിക്കണം, എണ്ണ ഉപഭോഗവും കൊഴുപ്പുള്ള ഭക്ഷണവും നിയന്ത്രിക്കാന്‍ ശ്രമിക്കുക.

    (ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക)
    Published by:Jayashankar AV
    First published: