HOME /NEWS /life / How To Avoid Insomnia | ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും എങ്ങനെ ഒഴിവാക്കാം?

How To Avoid Insomnia | ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും എങ്ങനെ ഒഴിവാക്കാം?

നിങ്ങള്‍ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേയ്ക്കായിരിക്കും.

നിങ്ങള്‍ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേയ്ക്കായിരിക്കും.

നിങ്ങള്‍ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേയ്ക്കായിരിക്കും.

  • Share this:

    ഒരു വ്യക്തി ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായമാകുന്തോറും വേണ്ടത്ര ഉറക്കം (sleep) ലഭിക്കാന്‍ പ്രയാസമാണ്. ഇത് ശരീരത്തിലെ ഊര്‍ജ്ജം കുറയുന്നതിനും ദഹന വ്യവസ്ഥയിലെ തകരാറുകള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

    ഇതുകൂടാതെ, രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ദിവസം മുഴുവന്‍ നമ്മുടെ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ (insomnia) ഇല്ലാതാക്കാന്‍ നാം ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ധ്യാനം, യോഗ എന്നിവയ്‌ക്കൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തണം.

    ഉറക്കമില്ലായ്മ ഒഴിവാക്കാനുള്ള ചില വഴികള്‍:

    പതിവായി വ്യായാമം ചെയ്യുക

    ദിവസവും നടക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലമാക്കുക. ഇത് നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും. എന്നാല്‍ രാത്രിയില്‍ ഒരു തരത്തിലുള്ള വ്യായാമവും ചെയ്യരുത്. അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കും.

    ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

    ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, ഉയര്‍ന്ന അളവിൽ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. നിങ്ങളുടെ വയറിന് പ്രശ്‌നമുണ്ടാക്കുന്ന അതേ ഭക്ഷണങ്ങള്‍ ഉറക്കത്തിനും പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് വറുത്ത ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കുക. ഇത് നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും.

    അമിതമായ കഫീന്‍ ഒഴിവാക്കുക

    കാപ്പി പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. രാത്രി മുഴുവന്‍ പഠിക്കാനോ ജോലി ചെയ്യാനോ വേണ്ടി ചിലര്‍ കാപ്പി കുടിക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കണമെങ്കില്‍ ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഇവ കഴിക്കരുത്.

    ഫോണ്‍ മാറ്റി വയ്ക്കുക

    ഉറങ്ങുന്നതിന് മുമ്പ് ഫോണില്‍ കളിക്കുന്നത് ഒരു പതിവ് ശീലമാണ്. ഇതില്‍ നിന്നുള്ള പ്രകാശം ഉറക്കത്തെ ഇല്ലാതാക്കുന്നു. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇതിലൂടെ നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താം.

    മുറിയില്‍ ഇരുട്ട് ഉണ്ടായിരിക്കണം

    കൂടുതല്‍ വെളിച്ചമുള്ള മുറിയില്‍ ഒരാള്‍ക്ക് ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. മാത്രമല്ല, ഉറങ്ങുന്നതില്‍ മുറിയിലെ താപനിലയ്ക്കും ഒരു പ്രധാന പങ്കുണ്ട്.

    യോഗയും ധ്യാനവും

    യോഗ ചെയ്യുമ്പോള്‍ ആഴത്തില്‍ ശ്വാസം എടുത്ത് മെഡിറ്റേഷൻ ചെയ്യുക. നിങ്ങളുടെ ശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനെ യോഗശാസ്ത്രത്തില്‍ വിപാസന എന്നാണ് പറയുന്നത്. യോഗ, ധ്യാനം, എന്നിവയെല്ലാം നല്ല ഉറക്കം ലഭിക്കുന്നതിന് വളരെ ഫലപ്രദമാണ്.

    Also Read-Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

    അതേസമയം, ഉറക്കക്കുറവ് പല മാരകമായ അവസ്ഥയിലേക്കും നിങ്ങളെ നയിച്ചേക്കാം. ഉറക്കമില്ലായ്മ രക്തക്കുഴലുകള്‍ക്ക് വീക്കം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉറക്കമില്ലായ്മയും മസ്തിഷ്‌ക രക്തസ്രാവവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

    Also Read-Health Benefits of Coffee| ഏകാഗ്രത വർദ്ധിപ്പിക്കും; നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും; കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

    നിങ്ങള്‍ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേയ്ക്കായിരിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ ഉറക്കക്കുറവ് ഉണ്ടാക്കിയേക്കാവുന്ന മസ്തിഷ്‌ക രക്തസ്രാവത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

    First published:

    Tags: Sleep Tips, Sleepless night