നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Digestion | നിങ്ങൾ ദഹനപ്രശ്‌നം നേരിടുന്നുണ്ടോ? വയറിന്റെ ആരോഗ്യം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ചില വഴികൾ

  Digestion | നിങ്ങൾ ദഹനപ്രശ്‌നം നേരിടുന്നുണ്ടോ? വയറിന്റെ ആരോഗ്യം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ചില വഴികൾ

  അമിതമായി ഭക്ഷണം കഴിക്കുകയോ നിങ്ങളുടെ വയറിനു പിടിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്താൽ നിങ്ങളുടെ ദഹനനാളത്തിന് തകരാറുകൾ സംഭവിക്കുന്നു.

  (Image: Shutterstock)

  (Image: Shutterstock)

  • Share this:
   ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അത് പോഷകങ്ങൾ (Nutrients) വലിച്ചെടുക്കുകയും മാലിന്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. പല കാരണങ്ങളാൽ നമുക്കൊക്കെ വയറുവേദന, മലബന്ധം (Constipation), ഗ്യാസ്, വയറിളക്കം (Diarrhea), മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

   നിങ്ങളുടെ ശരീരം ഭക്ഷണത്തെ പോഷകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ദഹനം. ഊർജം, ശരീരത്തിന്റെ വികാസം, സെല്ലുലാർ റിപ്പയർ എന്നിവയ്ക്കായാണ് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം ഉപയോഗിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുകയോ നിങ്ങളുടെ വയറിനു പിടിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്താൽ നിങ്ങളുടെ ദഹനനാളത്തിന് തകരാറുകൾ സംഭവിക്കുന്നു.

   നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾഇതാ:

   ദഹനത്തെ സഹായിക്കാൻ ധാരാളം വെള്ളം കുടിക്കാം

   ഒരുപാട് വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ദഹനനാളത്തിലൂടെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും മലബന്ധം പ്രതിരോധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിലെ ഫൈബറുകൾ ഒരു സ്പോഞ്ച് പോലെ വെള്ളം ആഗിരണം ചെയ്യുന്നു. ദ്രാവകത്തിന്റെ അഭാവം മൂലം ഫൈബറുകൾക്ക് അതിന്റെ പ്രവർത്തനം നടത്താൻ കഴിയുന്നില്ലെങ്കിൽ മലബന്ധം ഉണ്ടാകും.

   തൈര് കഴിക്കുക

   കുടലിൽ സ്വാഭാവികമായും വ്യാപകമായും ഉണ്ടാകുന്ന സൂക്ഷ്മാണുക്കൾ ആണ് പ്രോബയോട്ടിക്കുകൾ. വയർ സംബന്ധമായ പല ബദ്ധിമുട്ടുകളിൽ നിന്നും നമുക്ക് ആശ്വാസം നൽകുന്നത് ഈ സൂക്ഷ്മാണുക്കൾ ആണ്. പ്രോബയോട്ടിക്കുകൾ ഹെൽത്ത് ഫുഡ് സ്റ്റോറുകളിൽ സപ്ലിമെന്റുകളായി ലഭിക്കും. അല്ലെങ്കിൽ ശരീരത്തിന് പ്രോബയോട്ടിക്കുകൾ നന്നായി ലഭിക്കാൻ തൈര് കഴിക്കുക. തൈര് ഇവയുടെമികച്ച പ്രകൃതിദത്ത ഉറവിടമാണ്.

   സുഗന്ധവ്യഞ്ജനങ്ങൾ പരിമിതപ്പെടുത്താം

   നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നത് മുളക് പോലുള്ള എരിവുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രമല്ല. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ മൃദുവായതും എന്നാൽ രുചിയുള്ളതുമായ ഭക്ഷ്യവസ്തുക്കളും അതിന് കാരണമാകും. നിങ്ങൾക്ക് ഈ പ്രശ്നങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് കുറയ്ക്കുന്നത് പരിഗണിക്കുക.

   നിങ്ങൾക്ക് ഇതിനകം നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

   വയറിന്റെ ആരോഗ്യത്തിന്കൊഴുപ്പിന്റെ അളവ് കുറയ്ക്കുക

   ചിപ്‌സ്, ബർഗറുകൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ പോലുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദഹനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. ഇത് വയറുവേദനയും നെഞ്ചെരിച്ചിലും ഉണ്ടാക്കാം. നിങ്ങളുടെ വയറിന്റെ ഭാരം ലഘൂകരിക്കാൻ കൊഴുപ്പുള്ള വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. കൂടുതൽ കൊഴുപ്പില്ലാത്ത മാംസവും മത്സ്യവും കഴിക്കുക, കൊഴുപ്പ് നീക്കിയതോ പാതി സ്കിം ചെയ്തതോ ആയ പാൽ കുടിക്കുക. ഭക്ഷണങ്ങൾ വറുക്കുന്നതിന് പകരം ഗ്രിൽ ചെയ്യുക.
   Published by:Jayesh Krishnan
   First published: