• HOME
 • »
 • NEWS
 • »
 • life
 • »
 • Ramadan 2022 | റമദാൻ മാസത്തിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെ? നോമ്പുകാലത്ത് വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ramadan 2022 | റമദാൻ മാസത്തിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെ? നോമ്പുകാലത്ത് വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ശീലങ്ങൾ നല്ലതാണെങ്കിലും നോമ്പെടുക്കുന്നവർ ഈ കാലയളവിൽ നിങ്ങളുടെ ദിനചര്യകളിൽ മാറ്റം വരുമെന്ന കാര്യം പ്രത്യേകം മനസ്സിലാക്കണം.

 • Share this:
  ഈ വർഷത്തെ റമദാൻ (Ramadan) നോമ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഉപവാസത്തിന്റെയും (Fasting) പ്രാർത്ഥനകളുടെയും പുണ്യമാസമാണ് (Holy Month) റമദാൻ. എന്നാൽ കഠിനമായ നോമ്പ് കാലം ശരീരത്തിന്റെ ഊർജ്ജ നിലകളെ സ്വാധീനിക്കുകയും നിങ്ങളുടെ ദൈനംദിന വ്യായാമ മുറകളെ (Exercise) ബാധിക്കുകയും ചെയ്തേക്കാം. പ്രത്യേകിച്ചും വ്യായാമങ്ങൾ ചെയ്യുന്നവരിലും പതിവായി ജിമ്മിൽ പോകുന്നവർക്കുമാണ് ഇത് കൂടുതലും ബാധകമാകുക.

  ഇസ്‌ലാമിക് കലണ്ടറിലെ ഒമ്പതാം മാസം ഒരു വിശ്വാസി ആത്മീയ വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ശീലങ്ങൾ നല്ലതാണെങ്കിലും നോമ്പെടുക്കുന്നവർ ഈ കാലയളവിൽ നിങ്ങളുടെ ദിനചര്യകളിൽ മാറ്റം വരുമെന്ന കാര്യം പ്രത്യേകം മനസ്സിലാക്കണം. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ഭക്ഷണപാനീയങ്ങളില്ലാതെ കഴിയുന്നതിനാൽ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

  ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതിനാൽ വിറ്റാമിനുകളും മാക്രോ ന്യൂട്രിയന്റുകളും ലഭിക്കാനുള്ള മികച്ച മാർഗമാണ് സ്മൂത്തികളും പ്രോട്ടീൻ ഷെയ്ക്കുകളും.
  പല കുടുംബങ്ങളും റമദാൻ ആഘോഷിക്കുന്നത് രുചികരവും ഉയർന്ന കലോറിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിച്ചാണ്. എന്നാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് മിതമായ അളവിൽ മാത്രം കഴിക്കുക. എന്നാൽ മാക്രോ, മൈക്രോ ന്യൂട്രിയന്റുകളടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരുന്നതിന്റെ ഭാഗമായി പ്രോട്ടീനും കലോറിയും അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ തീർച്ചയായും കഴിക്കണം.

  നോമ്പെടുക്കുമ്പോൾ വ്യായാമത്തിന്റെ തീവ്രത കുറയ്ക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നർ നടത്തം, യോഗ പോലുള്ള ആയാസം കുറഞ്ഞ വ്യായാമങ്ങൾ മാത്രം ചെയ്യുക.
  ആവശ്യത്തിന് ഉറങ്ങുക. വേണ്ടത്ര ഉറങ്ങാത്തത് വിശപ്പിന് കാരണമാകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കും.

  മസിലുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  നിങ്ങൾ ആവശ്യത്തിന് പ്രോട്ടീനും ആവശ്യത്തിന് കലോറിയും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷണ സമയത്ത് പഴങ്ങളും നട്ട് ബട്ടറുകളും ഉപയോഗിച്ച് പ്രോട്ടീൻ ഷേക്ക് ഉണ്ടാക്കി കഴിക്കുന്നത് ഉയർന്ന കലോറി ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
  അമിത സമ്മർദ്ദം ഒഴിവാക്കിക്കൊണ്ടുള്ള ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക.

  സ്ക്വാറ്റ്, ഡെഡ്‌ലിഫ്റ്റ്, ബെഞ്ച് പ്രസ്സ് തുടങ്ങിയ വ്യായാമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  ഫുൾ ബോഡി വർക്കൗട്ടുകൾക്കായി ജിമ്മിൽ കുറച്ച് സമയം ചിലവഴിക്കുന്നതും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.

  Ramadan 2022 | റമദാന്‍ വ്രതാനുഷ്ഠാനം; നോമ്പെടുക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

  ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ. റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികൾക്ക് നിർബന്ധിത മതചര്യയാണ്. രോഗികൾക്കും, യാത്ര ചെയ്യുന്നവർക്കും ആർത്തവമതികളായ സ്ത്രീകൾക്കും മാത്രമാണ് വ്രതാനുഷ്ഠാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളൂ. സൂര്യാസ്തമയത്തോടെ ഉപവാസം അവസാനിപ്പിക്കുകയും രാത്രി വരെ നീണ്ടുനിൽക്കുന്ന ഒത്തുചേരലുകളും സൽക്കാരങ്ങളുമാണ് റമദാൻ മാസത്തിലെ പ്രത്യേകതകൾ. ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല റമദാൻ വ്രതം. ആത്മ ശുചീകരണത്തിന്റെ നാളുകൾ കൂടിയാണ് വിശ്വാസികൾക്ക്. പുകവലി, മദ്യപനം എന്നിവയും ഇക്കാലയളവിൽ ഒഴിവാക്കണം.
  First published: