ആപ്പിളിന്റെ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് വാച്ചിലെ ആക്സിലറോമീറ്ററിന്റെ സഹായത്തോടെ ഒരു മിനിറ്റില്‍ നമ്മള് എത്ര തവണ ശ്വാസോഛ്വാസം നടത്താറുണ്ട് എന്ന് അറിയാന്‍ കഴിയും. വാച്ചില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിവരങ്ങള്‍ നിങ്ങളുടെ ഐ ഫോണിലെ ഹെല്‍ത്ത് ആപ്പിലൂടെയാണ് അറിയാന്‍ കഴിയുക. സ്ഥിരമായി ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ദിവസേനയോ പ്രതിമാസമോ വര്‍ഷാവര്‍ഷമോ ഒക്കെ ഈ വിവരങ്ങള്‍ വിശദമായി വിലയിരുത്താന്‍ കഴിയും. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ പോലെയുള്ള രോഗാവസ്ഥകളുടെ ആദ്യത്തെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഉപകാരപ്പെടും എന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. പുതുതായി അവതരിപ്പിക്കപ്പെട്ട ഫീച്ചര്‍ ആയതിനാല്‍ ഈ സൗകര്യം പരിമിതമായ വാച്ചുകളില്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ. ആപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ് ഇ, ആപ്പിള്‍ വാച്ച് സീരീസ് 5, ആപ്പിള്‍ വാച്ച് സീരീസ് 4, ആപ്പിള്‍ വാച്ച് സീരീസ് 3 എന്നീ വാച്ച് സീരീസുകളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭിക്കുക.
ഈ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണ്‍ സ്ലീപ്പ് മോഡിലാണെന്ന് ഉറപ്പു വരുത്തണം. രണ്ടു രീതിയില്‍ ഈ മോഡ് പ്രവര്‍ത്തനക്ഷമമാക്കാം. ഒന്നുകില്‍ ഓരോ തവണയും മാനുവല്‍ ആയി സ്ലീപ്പ് മോഡിലേക്ക് മാറാം. അല്ലെങ്കില്‍, മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ ഹെല്‍ത്ത് ആപ്പില്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടും സ്ലീപ്പ് മോഡിലേക്ക് മാറാം. മാനുവല്‍ ആയി സ്ലീപ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഘട്ടം 1: നിങ്ങളുടെ ഫോണിന്റെ കണ്ട്രോള് പാനലിലേക്ക് പോവുക.
ഘട്ടം 2: കിടക്കയുടെയും അര്‍ദ്ധ ചന്ദ്രന്റെയും ചിഹ്നമുള്ള ഐക്കണുകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ യഥാക്രമം സ്ലീപ് മോഡ്, ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ് എന്നിവ പ്രവര്‍ത്തനക്ഷമമാക്കാം.
ഓട്ടോമാറ്റിക് ആയി എല്ലാ ദിവസവും നിശ്ചിത സമയത്ത് സ്ലീപ്പ് മോഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഈ മാര്‍ഗം പിന്തുടരുക:
ഘട്ടം 1: ഹെല്‍ത്ത് ആപ്പ് തുറക്കുക.
ഘട്ടം 2: ബ്രൗസ് ഓപ്ഷന് ക്ലിക്ക് ചെയ്ത് സ്ലീപ്പ് ഓപ്ഷന് തിരയുക.
ഘട്ടം 3: തുറന്നു വരുന്ന പേജില്‍ നിന്ന് 'യുവര്‍ ഷെഡ്യൂള്‍' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
ഘട്ടം 4: രാത്രി ഉറങ്ങുന്ന സമയവും രാവിലെ എണീക്കാറുള്ള സമയവും രേഖപ്പെടുത്തുക.
ഘട്ടം 5: ഇനി നിങ്ങള്‍ നല്കിയ സമയത്തിനനുസരിച്ച് സ്ലീപ്പ് മോഡ് ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കും.
ഉറക്കത്തിലെ ശ്വാസോഛ്വാസത്തിന്റെ അളവ് രേഖപ്പെടുത്തണമെങ്കില്‍ ഉറക്കത്തില്‍ ആപ്പിള്‍ വാച്ച് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. ഉറക്കം സംബന്ധിച്ച വിവരങ്ങള്‍ ഈ വിധം ലഭിക്കും:
ഘട്ടം 1: ഹെല്‍ത്ത് ആപ്പ് തുറക്കുക.
ഘട്ടം 2: 'റെസ്പിറേറ്ററി' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
ഘട്ടം 3: തുടര്‍ന്ന് 'ഷോ മോര് റെസ്പിറേറ്ററി ഡാറ്റ' എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.
ഘട്ടം 4: തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ ശ്വാസോഛ്വാസത്തിന്റെ നിരക്ക് കാണാന്‍ കഴിയും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.