നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ലളിതവുമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ശല്യം കുറയ്ക്കാം

    ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ലളിതവുമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ശല്യം കുറയ്ക്കാം

    വയറ് വീർക്കുന്നതിനുള്ള കാരണങ്ങളും ചില വീട്ടുവൈദ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

    bloating

    bloating

    • Share this:
      പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനാലോ അല്ലെങ്കിൽ വലിയ രീതിയിലുള്ള ഭക്ഷണത്തിന് ശേഷമോ നമ്മുക്ക് വയർ വീർക്കുന്നതായി തോന്നും. ഇത് പലപ്പോഴും അസ്വസ്ഥത, വേദന തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കുകയും വയറിനെ വലുതാക്കുകയും ചെയ്യും. ഡയറ്റിനോടുള്ള അസഹിഷ്ണുതയോ ഗ്യാസ് ട്രബിളിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങളോ ചേരുവകളോ മൂലമാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ദഹനവ്യവസ്ഥയിൽ അമിതമായ അളവിൽ ദ്രാവകം, വാതകം എന്നിവ ഉൾപ്പെടുന്നുണ്ട്.

      ഏകദേശം 16 മുതൽ 30% വരെ ആളുകൾക്ക് പതിവായി വയർ വീർക്കൽ അനുഭവപ്പെടുന്നു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കണക്കാക്കിയാണ് മിക്ക ആളുകളും ഈ വയറു വീർക്കലിനെ കാണുന്നത്. എന്നാൽ, അമിതമായി ഭക്ഷണം കഴിച്ചതിനാലോ അല്ലെങ്കിൽ ആർത്തവമുണ്ടായതിനാലോ അല്ലാതെ ഇത്തരത്തിൽ വയറ് വീർത്താൽ അതിനെ നിസാരമാക്കി വിടരുത്. വയറ് വീർക്കുന്നതിനുള്ള കാരണങ്ങളും ചില വീട്ടുവൈദ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

      വയറ് വീർക്കുന്നതിന്റെ കാരണങ്ങൾ

      ആമാശയത്തിലെ ദഹനനാളത്തിൽ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില കുടൽ വാതകങ്ങൾ കാരണമാണ് പലപ്പോഴും വയറ് വീർക്കൽ സംഭവിക്കുന്നത്. ശരിയായി ആഗിരണം ചെയ്യപ്പെടാത്ത ഭക്ഷണത്തിൽ നിന്നാണ് ബാക്ടീരിയ ഈ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നത്. വയറ് വീർക്കൽ കുറയ്ക്കാനുള്ള പരിഹാരങ്ങളാണ് താഴെ കൊടുത്തിയിരിക്കുന്നത്.

      നിങ്ങളുടെ ഭക്ഷണ അസഹിഷ്ണുതയെക്കുറിച്ച് അറിയുക
      ദഹന വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന ഭക്ഷണ അസഹിഷ്ണുത ആളുകൾ പലപ്പോഴും അവഗണിക്കുന്നു. ഭക്ഷണ അസഹിഷ്ണുതയെക്കുറിച്ച് അറിയുകയും ഈ ലക്ഷണങ്ങൾക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പാലുൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് ചില ആളുകളിൾ അസഹിഷ്ണുത കാണിക്കും. അതിനാൽ നിങ്ങളുടെ ഭക്ഷണ അസഹിഷ്ണുത അറിയുകയും ആ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക. പ്രശ്നം എന്നിട്ടും നിലനിൽക്കുകയാണെങ്കിൽ, ഒരു നല്ല പോഷകാഹാര വിദഗ്ധനെ സമീപിക്കുക.

      ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് എടുക്കുക

      കുടൽ പ്രശ്നങ്ങൾക്ക് കാരണമാകുന്ന മനുഷ്യശരീരത്തിനുള്ളിലെ നല്ല ബാക്ടീരിയയുടെ കുറവ് വീണ്ടെടുക്കാൻ ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് സഹായിക്കും. മനുഷ്യശരീരത്തിൽ രണ്ട് തരം ബാക്ടീരിയകളുണ്ട് - നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും. നല്ല ദഹനം, പതിവായി മലവിസർജ്ജനം, എന്നിങ്ങനെ ഗ്യാസ് രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്ന നല്ല ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റുകളുടെ സംയോജനമാണ് പ്രോബയോട്ടിക്സ്.

      ജലാംശം നിലനിർത്തുക

      വർദ്ധിച്ച ദ്രാവക ഉപഭോഗം വയർ വീർക്കലിന് കാരണമായേക്കാവുന്ന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തെ എല്ലാ വിഷവസ്തുക്കളെയും ശുദ്ധീകരിക്കാൻ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഡിറ്റോക്സ് വെള്ളം ഉപയോഗിക്കുക. ഇത് ഉപാപചയം, ദഹനം, കുടൽ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

      മഗ്നീഷ്യം കൊണ്ട് സമ്പന്നമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക
      ഗ്യാസ് ട്രബിളും വയർ വീർക്കലും പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. അതിനാൽ, ഫൈബറും മഗ്നീഷ്യം അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് നിങ്ങളുടെ മലവിസർജ്ജനം ക്രമീകരിക്കാൻ സഹായിക്കും. മഗ്നീഷ്യം മാലിന്യങ്ങൾ കുടലിലൂടെ നീക്കുന്നു. നാരുകളും മഗ്നീഷ്യം അടങ്ങിയ പച്ച ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുക. ദൈനംദിന മഗ്നീഷ്യം കഴിക്കാൻ പര്യാപ്തമായ ഒരു പ്രകൃതിദത്ത സപ്ലിമെന്റ് നിങ്ങൾക്ക് എടുക്കാം.

      ഡൈജസ്റ്റീവ് എൻസൈം സപ്ലിമെന്റുകൾ എടുക്കുക
      ദഹന എൻസൈം സപ്ലിമെന്റുകൾക്ക് ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകളെ തകർക്കാനും വയറു വീർക്കൽ ഒഴിവാക്കാൻ സഹായിക്കാനും കഴിയും. ഇത് വിവിധ ഭക്ഷണങ്ങളിൽ നിന്ന് ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകളെ ഇല്ലാതാക്കും. ഈ സപ്ലിമെന്റുകൾക്ക് വയറു വീർക്കലിയിൽ നിന്ന് ഉടനടി ആശ്വാസം നൽകാൻ കഴിയും.
      Published by:Anuraj GR
      First published:
      )}