• HOME
  • »
  • NEWS
  • »
  • life
  • »
  • Dementia | ജീവിതശൈലിയിൽ മാറ്റം വരുത്തി മറവിരോഗ സാധ്യത കുറയ്ക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ

Dementia | ജീവിതശൈലിയിൽ മാറ്റം വരുത്തി മറവിരോഗ സാധ്യത കുറയ്ക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ

മറവിരോ​ഗം (ഡിമെൻഷ്യ) ബാധിച്ചവരുടെ എണ്ണം അടുത്ത 30 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാകുമെന്നാണ് റിപ്പോർട്ട്

  • Last Updated :
  • Share this:
    ആഗോളതലത്തിൽ അമ്പത്തിയഞ്ച് ദശലക്ഷത്തിലധികം ആളുകൾ മറവിരോ​​ഗം അഥവാ ഡിമെൻഷ്യയുമായി (Dementia) ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ വർഷവും ഏകദേശം പത്ത് ദശലക്ഷത്തിലധികം പുതിയ കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (World Health Organization) പറയുന്നു. മാത്രമല്ല, മരണം സംഭവിക്കുന്നതിനുള്ള ഏഴാമത്തെ പ്രധാന കാരണം കൂടിയാണിത്. പ്രായമായ ആളുകളിലെ വൈകല്യത്തിന്റെയും ആശ്രിതത്വത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നു കൂടിയാണിത്.

    എന്നാൽ, ഇതിനെക്കാൾ ആശങ്കാജനകമായ കാര്യം, മറവിരോ​ഗം (ഡിമെൻഷ്യ) ബാധിച്ചവരുടെ എണ്ണം അടുത്ത 30 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി 2019ൽ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചതാണ്. അപകടസാധ്യത കുറയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. മാത്രമല്ല, ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരമാകുന്നതെല്ലാം തലച്ചോറിനും നല്ലതാണെന്ന് ശാസ്ത്രീയമായ തെളിവുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    “മറവി രോ​ഗത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. ഇതിനോടകം സമാഹരിച്ച ശാസ്ത്രീയമായ തെളിവുകൾ സ്ഥിരീകരിക്കുന്നത് നമ്മുടെ ഹൃദയത്തിന് ​ഗുണകരമാകുന്ന കാര്യങ്ങൾ തലച്ചോറിനും ​ഗുണകരമാകുമെന്നാണ്”, ഡബ്ല്യുഎച്ച്ഒ മേധാവി പറയുന്നു.

    Also Read- Human Fraternity Day | ഇന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; ലോക സമാധാനത്തിന് ഒത്തൊരുമയോടെ ജീവിക്കാം

    ഇതിനിടയിൽ ഒരു ആശ്വാസകരമായ വാർത്ത, നമ്മുടെ ആരോഗ്യശീലങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ മറവിരോ​ഗത്തിനുള്ള സാധ്യത 40 ശതമാനത്തോളം തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് മെഡിക്കൽ ജേർണലായ ലാൻസെറ്റ് പറഞ്ഞതാണ്.

    ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രായമാകുമ്പോൾ മറവി രോ​ഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നതിന് തെളിവുകളുണ്ടെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസും (NHS UK) അറിയിക്കുന്നു. മറവി രോ​ഗം മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളായ ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവ പ്രതിരോധിക്കാനും ആരോഗ്യകരമായ ജീവിതശൈലി സഹായിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവീസ് യുകെ (എൻഎച്ച്എസ് യുകെ) വ്യക്തമാക്കി. ഏറ്റവും സാധാരണയായി കാണപ്പെടുന്ന രണ്ട് തരം മറവിരോ​ഗങ്ങളായ അൽഷിമേഴ്സ് രോ​ഗം, വാസ്കുലർ ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത ഉയർത്തുന്ന ഘടകങ്ങളാണ് ഇവ.

    Also Read- World Cancer Day 2022 | ഇന്ന് ലോക കാൻസർ ദിനം: അർബുദത്തെ അറിയാം, അവബോധം വളർത്താം

    മറവി രോ​ഗത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിനായി എൻഎച്ച്എസ് യുകെ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്:

    . ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക
    . ആരോഗ്യകരമായ ഭാരം നിലനിർത്തുക
    . പതിവായി വ്യായാമം ചെയ്യുക
    . ശുപാർശ ചെയ്യുന്ന പരിധിക്കുള്ളിൽ മാത്രം മദ്യപിക്കുക
    . പുകവലി ഉപേക്ഷിക്കുക
    . ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുക

    മറവി രോ​ഗത്തെ പ്രതിരോധിക്കാനായി കാനഡയിലെ അൽഷിമർ സൊസൈറ്റിയും ചില കാര്യങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. ഇത് ദീർഘകാലയളവിൽ മസ്തിഷ്കത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ഓർമ്മ പ്രശ്നങ്ങളുടെയും വിട്ടുമാറാത്ത മറവി രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
    ആ നിർദ്ദേശങ്ങൾ ഇവയാണ്:

    . സാമൂഹികമായി സജീവമായിരിക്കുക
    . ക്രോസ് ട്രെയിനിങ് അല്ലെങ്കിൽ ബുദ്ധി പരീക്ഷിക്കുന്ന കളികളിൽ ഏർപ്പെടുക
    . സമ്മർദ്ദം നിയന്ത്രിക്കുക
    . കർമ്മനിരതരായിരിക്കുക
    Published by:Rajesh V
    First published: